Gajkesari Rajyogam: ജ്യോതിഷത്തിൽ ജാതകത്തിൽ രൂപപ്പെടുന്ന യോഗങ്ങൾക്ക് പുറമെ ഗ്രഹങ്ങളുടെ സംക്രമണത്താൽ രൂപപ്പെടുന്ന ശുഭ, അശുഭകരമായ യോഗങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെയും സംയോജനത്തിലൂടെയും രൂപപ്പെടുന്ന യോഗങ്ങൾ 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിലുള്ള വളരെ ശുഭകരമായ ഒരു യോഗയാണ് ഗജകേസരി യോഗം. ആരുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെട്ടിരിക്കുന്നുവോ അവർക്ക് ജീവിതത്തിൽ അളവറ്റ സമ്പത്തും സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. ഗജകേസരി യോഗത്താൽ ഇക്കൂട്ടർ രാജാവിനെപ്പോലെ ജീവിതം നയിക്കുന്നു. നവംബർ 24 ന് വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നു. ഇതിലൂടെ ഗുരു ഗജകേസരി യോഗം രൂപപ്പെടും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഏതൊക്കെ രാശികൾക്കാണ് ശനിയുടെ നേർരേഖയിലുള്ള ചലനവും ഗജകേസരി യോഗവും കാരണം തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചൊവ്വ വക്രഗതിയിൽ: 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ പുരോഗതി!


മാർഗി ഗുരു അപാരമായ സമ്പത്തും മഹത്വവും ബഹുമാനവും നൽകും


മേടം (Aries): ഗുരുവിന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരത്താൽ രൂപപ്പെടുന്ന ഗജകേസരിയോഗം മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കൂടാതെ അനാവശ്യ ചെലവുകളിൽ നിന്നും ആശ്വാസം ലഭിക്കും. അതിലൂടെ ധനലാഭമുണ്ടകും. പുതിയ ബിസിനസ് തുടങ്ങാം. ജോലി ചെയ്യുന്നവർക്ക് പുതിയ ചുമതലകൾ ലഭിക്കും. ഒരു യാത്ര പോകാണ് അവസരം ഉണ്ടാകും.


തുലാം (Libra): വ്യാഴം നേരേഖയിൽ സഞ്ചരിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന ഗജകേസരിയോഗം തുലാം രാശിയിലുള്ള അവിവാഹിതർക്ക് ശുഭകാലം കൊണ്ടുവരും. ഇവർക്ക് ഈ സമയം വിവാഹം നടക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള മുഴുവൻ സാധ്യതകളും ഉണ്ട്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ അഭിനന്ദനം ലഭിക്കും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും.


Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് വ്യാഴത്തിന്റെചലനം  നേർരേഖയിലൂടെയുള്ള ചലനം മൂലം ഉണ്ടാകുന്ന ഗജകേസരിയോഗം വളരെയധികം ഗുണം നൽകും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. പുരോഗതി കൈവരിക്കാൻ കഴിയും. കിട്ടില്ലെന്ന്‌ വിചാരിച്ച പണം ലഭിക്കും. വരുമാനം വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദ്യാർത്ഥികൾക്ക് നല്ല സമയം. പരീക്ഷ-അഭിമുഖം, മത്സരം എന്നിവയിൽ വിജയം നേടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.