Guru Margi in Meen 2022: ജ്യോതിഷത്തിൽ ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ അറിവിന്റെയും സമ്പത്തിന്റെയും സന്താനങ്ങളുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഇതുകൂടാതെ ആരുടെ ജാതകത്തിലാണോ വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുന്നത് അവർക്ക് ജീവിതത്തിൽ വൻ വിജയം ലഭിക്കും. അവരുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും. 2022 ജൂലൈ 29 മുതൽ വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. എന്നാൽ ഈ മാസം അതായത് നവംബർ 24 മുതൽ വ്യാഴം നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  സ്വന്തം രാശിയിലൂടെയുള്ള വ്യാഴത്തിന്റെ നേർ ചലനം ചില രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Margi 2022: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ 


ഇടവം (Taurus): വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം ഇടവം രാശിക്കാർക്ക് വളരെയധികം ശുഭഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താൻ കഴിയും. പ്രശംസ നേടും, സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത. വ്യവസായികൾക്ക് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഒരു പുതിയ ജോലി ആരംഭിക്കും. 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം ധനലാഭമുണ്ടാക്കും.  വരുമാനം വർദ്ധിക്കും. ഇതോടൊപ്പം പുതിയ വരുമാനമാർഗങ്ങളും സൃഷ്ടിക്കപ്പെടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ബിസിനസിൽ ലാഭം വർദ്ധിക്കും. ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നവംബർ 24 ന് ശേഷമുള്ള സമയം വളരെ ഉത്തമം. 


Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു


കന്നി (Virgo): ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തിന്റെ സഞ്ചാര മാറ്റം കന്നി രാശിക്കാർക്കും ജോലിയിൽ സ്ഥാനക്കയറ്റം നൽകും. ബിസിനസിൽൽ ലാഭം ഉണ്ടാക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പഴയ കേസുകൾ തീർപ്പാക്കും. ധന പ്രതിസന്ധിയിൽ നിന്നും മുക്തി ലഭിക്കും. ഈ സമയത്ത് നിക്ഷേപം നല്ലതാണ്. ആരോഗ്യം മെച്ചപ്പെടും. 


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് വ്യാഴത്തിന്റെ നേർഗതി ധനലാഭമുണ്ടാക്കും. വരുമാനം വർദ്ധിക്കും. കിട്ടില്ലെന്ന്‌ വിചാരിച്ച പണം തിരികെ കിട്ടും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ശമ്പളത്തിൽ ഇൻക്രിമെന്റ് ലഭിക്കും. 


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.