Guru Planet Margi 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം അഗാധമായ സ്വാധീനം ചെലുത്തുന്നു. ദീപാവലിക്ക് ശേഷം വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ സംക്രമണം 4 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ സമയം വ്യാഴം മീനരാശിയിൽ സഞ്ചരിക്കുകയാണ്. നേരത്തെ അതായത് ജൂലൈ 29 ന് വ്യാഴം മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനിയുടെ കൃപയാൽ ഈ 3 രാശിക്കാർക്ക് ഉണ്ടാകും 'അഖണ്ഡ സാമ്രാജ്യ രാജയോഗം' 


ഈ 4 രാശിക്കാരുടെ ഭാഗ്യം വ്യാഴത്തിന്റെ കൃപയാണ് മിന്നി തെളിയും


ഇടവം (Taurus): ഇടവം രാശിയുടെ  11-ാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാര മാറ്റം നടക്കുന്നത്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക് വരുമാനത്തിലും ധനലാഭത്തിലും വിജയം ഉണ്ടാകും. ഇടവ രാശിക്കാരുടെ വരുമാനത്തിൽ വർധനവുണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. ഇതോടൊപ്പം ബിസിനസ്സിലും ലാഭമുണ്ടാക്കാം. വാഹനങ്ങളും സ്വത്തുക്കളും വാങ്ങാനും ഈ സമയം ഇവർക്ക് നല്ലതാണ്. 


മിഥുനം (Gemini): മിഥുന രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാര മാറ്റം നടക്കാൻ പോകുന്നത്. അതിനുശേഷം നിങ്ങളുടെ നല്ല ദിവസങ്ങൾ തുടങ്ങും. ഈ സമയം ഈ രാശിക്കാർക്ക് പുതിയ ജോലിയുടെ ഓഫർ ലഭിച്ചേക്കാം.  ഈ സമയത്ത് ഒരു പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാർക്ക് ഓർഡർ ലഭിക്കുകയും നല്ല ലാഭം നേടുകയും ചെയ്യാം.


Also Read: ഒക്ടോബറിലെ ഭാഗ്യ രാശികൾ ഇവരാണ് ഒപ്പം ധനമഴയും! നിങ്ങളുടെ രാശി ഇതാണോ? 


കർക്കടകം (Cancer): കർക്കടക രാശിയുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാര മാറ്റം സംഭവിക്കാൻ പോകുന്നത്.  ഇതുമൂലം നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കർക്കടക രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ വ്യാഴത്തിന്റെ ഈ സഞ്ചാരത്തോടെ പൂർത്തിയാകും. ബിസിനസ്സ് ചെയ്യുന്ന ഈ രാശിക്കാർക്ക് യാത്രയ്ക്ക് സാധ്യത. അതിലൂടെ നല്ല ലാഭം ഉണ്ടാക്കാനും സാധിക്കും. വിദേശ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല ലാഭമുണ്ടാകും.


Also Read: ബുധൻ കന്നി രാശിയിലേക്ക്: ഒക്ടോബർ 2 മുതൽ ഈ 3 രാശിക്കാർക്ക് ധനവർഷത്തിനൊപ്പം ഭാഗ്യോദയവും! 


കുംഭം (Aquarius): വ്യാഴം കുംഭത്തിന്റെ രണ്ടാം ഭാവത്തിൽ സഞ്ചരിക്കാൻ പോകുകയാണ്. അത് ഇവർക്ക് ശുഭകരമാണെന്ന് തെളിയിക്കും. കുംഭം രാശിക്കാർക്ക് ധനലാഭത്തിന്റെ സാധ്യതകൾ സൃഷ്ടിക്കപ്പെടും. ജോലിസ്ഥലത്ത് നിങ്ങളെ പ്രശംസിക്കും. അദ്ധ്യാപനം, മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചതാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.