Guru nakshatra Gochar 2024: വ്യാഴം രോഹിണി നക്ഷത്രത്തിലേക്ക്; മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!
Jupiter Nakshathra Transit 2024: നവഗ്രഹത്തിലെ പ്രധാന ഗ്രഹമാണ് വ്യാഴം. വ്യാഴം എല്ലാ വർഷവും രാശി മാറാറുണ്ട്. ദേവന്മാരുടെ ഗുരുവെന്നും വ്യാഴത്തെ അറിയപ്പെടുന്നു.
Guru nakshatra Gochar 2024: രാശി ചക്രം പൂർത്തിയാക്കാൻ വ്യാഴത്തിന് ഏകദേശം 12 വർഷമെടുക്കും. ജ്യോതിഷ പ്രകാരം ഈ സമയത്ത് വ്യാഴം ഇടവത്തിലാണ്. ഒരു നിശ്ചിത കാലയളവിനുശേഷം, രാശിമാറ്റുന്നപോലെ വ്യാഴം നക്ഷത്രവും മാറ്റാറുണ്ട്. ഇത് എല്ലാ രാശികളെയും ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനിക്കും. ഈ സമയത്ത് വ്യാഴം മകയിരം നക്ഷത്രത്തിലാണ്.
Also Read: ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രായ വ്യത്യാസം എന്തായിരിക്കണം?
ഇനി നാളെ അതായത് നവംബർ 28 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ചന്ദ്രൻ്റെ നക്ഷത്രത്തിൽ വ്യാഴം വക്രഗതിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് ഗുണം ലഭിക്കും അതുപോലെ ചില രാശിക്കാർ ജാഗ്രത പാലിക്കേണ്ടിവരും. വ്യാഴം രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കാൻ പോകുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
ദേവന്മാരുടെ ഗുരുവായ വ്യാഴം നവംബർ 28 ന് ഉച്ചയ്ക്ക് 1:10 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് 2025 ഏപ്രിൽ 10 വരെ ഈ രാശിയിൽ തുടരും. 27 നക്ഷത്രങ്ങളിൽ നാലാമത്തേതാണ് രോഹിണി നക്ഷത്രം. ഈ രാശിയുടെ അധിപൻ ചന്ദ്രനും രാശി ഇടവവുമാണ്.
Also Read: ഇവർ വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?
ഇടവം (Taurus): വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ച് ഈ രാശിയുടെ ലഗ്നഭാവത്തിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും, കരിയർ മേഖലയിലും നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷനോടൊപ്പം ശമ്പളത്തിലും ഗണ്യമായ വർദ്ധനവ് ലഭിക്കും. വീടോ വസ്തുവോ വാഹനമോ വാങ്ങാനുള്ള സ്വപ്നം സഫലമാകും.
കർക്കടകം (Cancer): ചന്ദ്രൻ്റെ രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശിനാം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴം വരുന്നത്. ഈ രാശിയുടെ അധിപൻ ചന്ദ്രൻ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് രണ്ട് ഗ്രഹങ്ങളുടെയും ശുഭഫലങ്ങൾ ലഭിക്കും. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ, വൻ സമ്പത്ത്, മുടങ്ങിക്കിടന്ന ജോലികൾ തുടങ്ങും, ജോലിയിലും ബിസിനസ്സിലും നല്ല സ്വാധീനം.
Also Read: ശുക്രൻ മീനത്തിലേക്ക് സൃഷ്ടിക്കും ഡബിൾ രാജയോഗം; ഇവർക്ക് അതിഗംഭീര നേട്ടങ്ങളുടെ കാലം
ചിങ്ങം (Leo): ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം വരുന്നത്. കുടുംബവുമായുള്ള ദീർഘകാല പ്രശ്നങ്ങൾ അവസാനിക്കും. മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, ജോലികളിൽ വിജയം നേടാൻ കഴിയും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നല്ല സമയമാണ്, വിദേശത്ത് ജോലി ചെയ്യുന്നതും ബിസിനസ് ചെയ്യുന്നതും നേട്ടങ്ങൾ നൽകും. ആരോഗ്യം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.