Guru Purnima 2021: ഗുരു-ശിഷ്യ ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതി ഗുരു പൂര്‍ണിമ
Guru Purnima 2021: ഹിന്ദുക്കളും ബുദ്ധമതാനുയായികളും ഏറെ പ്രാധാന്യത്തോടെ അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂർണിമ (Guru Purnima) എന്നറിയപ്പെടുന്നത്.
ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് "ഗുരു" എന്ന പദത്തിന്‍റെ ഉത്ഭവം. സംസ്കൃതത്തിൽ "ഗു" എന്നാൽ 'അന്ധകാരം' എന്നും "രു" എന്നാൽ 'ഇല്ലാതാക്കുന്നവൻ' എന്നുമാണ് അർത്ഥം. അതായത് ഗുരു എന്നാല്‍, നമ്മുടെ മനസില്‍ നിന്ന്, ജീവിതത്തില്‍ നിന്ന് അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്ന വ്യക്തി.
ഗുരു പൂര്‍ണിമയുടെ പ്രാധാന്യം (importance of Guru Purnima)
ഹൈന്ദവ, ബുദ്ധ മത വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂർണിമ (Guru Purnima 2021). ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം ജൂലൈ 24നാണ് ഗുരു പൂര്‍ണിമ ആഘോഷിക്കുന്നത്.
ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകതയും പ്രധാന്യയും വളരെ വലുതാണ് ഗുരു പൂര്‍ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഗുരു പൂർണിമ ആചരിക്കുന്നതിന്‍റെ പിന്നിലെ കഥയും വ്യത്യസ്തമാണ്.
ഗുരു പൂര്‍ണിമ അനുഷ്ഠാനത്തിന് പിന്നില്‍ (significance of Guru Purnima)
ഉത്തർ പ്രദേശിലെ സാരനാഥിൽ വെച്ച് ശ്രീബുദ്ധൻ തന്‍റെ ആദ്യ ഉപദേശം നൽകിയതിന്‍റെ ഓര്‍മ്മ പുതുക്കിയാണ് ബുദ്ധ മതാനുയായികൾ ഗുരു പൂര്‍ണിമ ആഘോഷിക്കുന്നത്.
അതേസമയം, ഹൈന്ദവ വിശ്വാസികള്‍ പുരാതന ഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസ മഹർഷിയെ അനുസ്മരിച്ചാണ് ഗുരു പൂർണിമ ആഘോഷിക്കുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസ പൂര്‍ണിമ (Vyasa Purnima) എന്നും അറിയപ്പെടുന്നു. വ്യാസ മഹര്‍ഷിയുടെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് അദ്ദേഹം ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നും വിശ്വസിക്കപ്പെടുന്നു.
പുരാണ ഇതിഹാസ കര്‍ത്താവായ വേദ വ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു. ഗുരു പൂര്‍ണിമ ദിവസം ഗുരുവിനെ മനസില്‍ ധ്യാനിച്ച് "ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര,ഗുരു സാക്ഷാത് പരബ്രഹ്മ, തത്മയി ശ്രീ ഗുരുവേ നമഃ" എന്ന ശ്ളോകമാണ് ഉരുവിടുന്നത്.
ഗുരു ശിഷ്യ ബന്ധം ( Guru - Shishya Bond)
ഭൂമിയില്‍ ഈശ്വരനെ കാണിച്ചു തരുന്ന വ്യക്തിയാണ് ഗുരു. ഭാരതത്തില്‍ ഗുരു ശിഷ്യ ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ അദ്ധ്യാപകരെ "ഗുരുക്കന്മാര്‍" എന്നാണ് വിളിക്കാറ്. ശിഷ്യന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുന്ന വ്യക്തിയായി ഗുരു ഇപ്പോഴും ശിഷ്യന് സമീപസ്ഥനാണ്. " മാതാ പിതാ ഗുരു ദൈവം " എന്ന സംസ്കൃത വാക്യം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗുരുവിന്‍റെ സ്ഥാനം വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...