Guru Shukra yuti in meen 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശി മാറാറുണ്ട്. അതിന്റെ സ്വാധീനം എല്ലാ 12 രാശിക്കാരുടെയും ജീവിതത്തിലും ബാധിക്കും. സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  2023 ഫെബ്രുവരി 15 ന് ശുക്രൻ അതിന്റെ രാശി മാറി മീനരാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടുവരുന്ന വ്യാഴം സ്വരാശിയായ മീനത്തിൽ നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മീനരാശിയിൽ വ്യാഴവും ശുക്രനും ചേരുന്നത് 12 രാശികളേയും ബാധിക്കും.  അതിൽ ഈ  3 രാശിക്കാർക്ക് പ്രത്യേകിച്ചും ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശികളാണ് എന്നറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Uday 2023: ശശ് മഹാപുരുഷ യോഗം ഈ രാശിക്കാർക്ക് ബിസിനസിലും കരിയറിലും നൽകും ഉന്നതി! 


മിഥുനം (Gemini): ശുക്രന്റെ സംക്രമം മിഥുനരാശിക്കാർക്ക് വളരെ ശുഭകരമാണ്. മാർച്ച് 12 നകം ഇത്തരക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.  ഈ സംക്രമം മാളവ്യരാജയോഗം സൃഷ്ടിക്കും.  ഇതോടെ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സ്ഥലത്തും ട്രാൻസ്ഫർ കണ്ടെത്താനാകും. ജോലിയിൽ പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും.


കന്നി (Virgo): കന്നിരാശിയിൽ ശുക്രന്റെ സംക്രമണം ഗുണകരമായ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് ജീവിത പങ്കാളിയിൽ നിന്നും സന്തോഷം ലഭിക്കും. ജീവിതത്തിൽ പ്രണയവും റൊമാൻസും വർദ്ധിക്കും. ജീവിത പങ്കാളിക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഇത് കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ ആഗ്രഹങ്ങളിൽ ഏതെങ്കിലും പൂർത്തീകരിക്കാൻ കഴിയും. ധന ഗുണമുണ്ടാകും.  ചില വിലപ്പെട്ട കാര്യങ്ങൾ കണ്ടെത്താനാകും. ബിസിനസ്സിൽ ലാഭമുണ്ടാകും. പെട്ടെന്ന് പണം കണ്ടെത്താനാകും. കോടതി വ്യവഹാരങ്ങളിൽ വിജയം കണ്ടെത്താൻ കഴിയും.


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


മീനം (Pisces): ശുക്രൻ സംക്രമിച്ച് മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇവിടെ വ്യാഴം-ശുക്ര യുതി രൂപപ്പെടുന്നു. അതിനാൽ ശുക്രന്റെ രാശിമാറ്റത്തിന്റെ ഏറ്റവും ശുഭകരമായ ഫലം മീനരാശിക്കാർക്ക് മാത്രമായിരിക്കും ലഭിക്കുക.  ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും. ധനഗുണമുണ്ടാകും, തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. സന്താന സന്തോഷം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.