Guru Uday 2024: വ്യാഴത്തിന്റെ ഉദയം അഞ്ച് രാശിക്കാർക്ക് നൽകും സമ്പത്തും അഭിവൃദ്ധിയും; ഇവർക്കിനി രാജയോഗം
Jupiters transit: ജൂൺ മൂന്നിന് വ്യാഴം ഇടവരാശിയിൽ ഉദിച്ചു. ഇതിന്റെ ഫലമായി ചില രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഇവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും ലഭിക്കും.
സന്തോഷം, സമൃദ്ധി, സമ്പത്ത്, വിജയം എന്നിവ നൽകുന്ന ഗ്രഹമായാണ് ജ്യോതിഷത്തിൽ വ്യാഴത്തെ കണക്കാക്കുന്നത്. ഭാഗ്യം, സന്തോഷം, അറിവ്, പ്രശസ്തി എന്നിവയെല്ലാം വ്യാഴത്തിന്റെ അനുഗ്രഹമായി ലഭിക്കുന്നു. ജൂൺ മൂന്നിന് വ്യാഴം ഇടവരാശിയിൽ ഉദിച്ചു. ഇതിന്റെ ഫലമായി ചില രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഇവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും ലഭിക്കും. വ്യാഴത്തിന്റെ ഉദയം അടുത്ത ഒരു വർഷത്തേക്ക് ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് നോക്കാം.
മേടം: ഇടവം രാശിക്കാർക്ക് ഭാഗ്യം ഉണ്ടാകും. പുതിയ ജോലി ലഭിക്കും. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. മതപരമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും.
ഇടവം: വ്യാഴം ഇടവരാശിയിലാണ് ഉദിക്കുന്നത്. അടുത്ത ഒരു വർഷം ഇടവ രാശിയിൽ തുടരും. ഇത് ഇടവം രാശിക്കാർക്ക് വളരെയധികം ഭാഗ്യം നൽകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ധനവും ഐശ്വര്യവും വർധിക്കും.
ALSO READ: ശുക്രന്റെ രാശിമാറ്റം ഈ നാല് രാശിക്കാർക്ക് നൽകും രാജയോഗം; ഇവർക്കിനി ആഢംബര ജീവിതം
കർക്കടകം: വ്യാഴത്തിന്റെ ഉദയം കർക്കടക രാശിക്കാർക്ക് ഗുണം ചെയ്യും. പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സ്ഥാനമാനങ്ങളും ബഹുമാനവും ഉണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. സമൂഹത്തിൽ ജനപ്രീതി വർധിക്കും. തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. പ്രണയജീവിതത്തിൽ വിജയമുണ്ടാകും.
കന്നി: കന്നി രാശിക്കാർക്ക് വളരെയധികം ഭാഗ്യം ഉണ്ടാകും. എല്ലാ ജോലികളും പൂർത്തീകരിക്കും. പ്രയത്നങ്ങൾക്ക് ഗുണഫലം ലഭിക്കും. സമ്പത്ത് വർധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. നല്ല വാർത്തകൾ കേൾക്കാൻ ഇടവരും.
കുംഭം: വ്യാഴത്തിന്റെ ഉദയം കുംഭം രാശിക്കാർക്ക് വലിയ ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. അവിവാഹിതർക്ക് അനുയോജ്യരായ ആലോചനകൾ വരും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.