ഭക്തിയോടെ സമർപ്പിക്കുന്ന ഒരു തുളസിപ്പൂ പോലും ഭ​ഗവാന് ഏറെ പ്രിയപ്പെട്ടതാണെന്നതിൽ സംശയം വേണ്ട. ഉള്ളിലെ ഭക്തിക്കാണ് പ്രാധാന്യമെന്നത് തന്നെ തത്വം. ഉള്ളിൽ തൊട്ട വിളികൾക്ക് മുന്നിൽ ​ഗുരുവായൂരപ്പനെത്തും. ആദ്യമായി ​ഗുരുവായൂരെത്തുന്നവർക്ക് ഒരു പക്ഷെ നിത്യപൂജകളും, വഴിപാടുകൾ അറിയാതെയിരിക്കാം. 10 രൂപയുടെ മലർ നിവേദ്യവും, 50000 രൂപയുടെ ഉദായസ്തമന പൂജയും ഭ​ഗവാന് ഒരേപോലെ തന്നെ എങ്കിലും തങ്ങളുടെ കഴിവിനും,ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും ഉതകുന്ന വഴിപാടുകൾ ഭക്തർ സമർപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar


നിത്യപൂജ സമയം


വെളുപ്പിന് മൂന്ന് മണിക്ക് – നടതുറക്കൽ 3.00 മുതൽ 3.10 വരെ – നിർമ്മാല്യം 3.10 മുതൽ 3.45 വരെ – തൈലാഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം 3.45 മുതൽ 4.10 വരെ – മലർനിവേദ്യം, മുഖാലങ്കാരം 4.30 മുതൽ 4.50 വരെ – ഉഷനിവേദ്യം 4.50 മുതൽ 6.15 വരെ – ദർശനം, എതിരേറ്റുപൂജ തുടർന്ന് ഉഷപ്പൂജ 6.15 മുതൽ 7.15 വരെ – ദർശനവും ശീവേലിയും 7.15 മുതൽ 9.00 വരെ – പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം, പൂജ 9.00 മുതൽ 11.30 വരെ – ദർശനം 11.30 മുതൽ 12.30 വരെ – നിവേദ്യം – ഉച്ചപൂജ 12.30 മുതൽ 4.30 വരെ – നട അടയ്ക്കൽ വൈകുന്നേരം 4.30 ന് – നട തുറക്കൽ 4.30 മുതൽ 6.15 വരെ – ശീവേലി, ദർശനം 6.15 മുതൽ 6.45 വരെ – ദീപാരാധന (അസ്തമയമനുസരിച്ച്) 6.45 മുതൽ 8.15 വരെ – ദർശനം, നിവേദ്യം, അത്താഴപൂജ 8.30 മുതൽ 9.00 വരെ – അത്താഴശീവേലി 9.00 മുതൽ 9.15 വരെ – വിളക്ക് തൃപ്പുക ഓലവായന 9.15 ന് – നട അടയ്ക്കൽ .


ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ ഉച്ചപൂജവരെയുള്ള പൂജകളുടെ സമയങ്ങളിൽ സാധാരണ ദിവസങ്ങളുടേതിൽനിന്നും മാറ്റം ഉണ്ടാകും. ഉദയാസ്തമനപൂജയുണ്ടെങ്കിൽ ആകെ 21 പൂജവരും. അന്ന് വിളക്ക് കഴിഞ്ഞ് നട അടയ്ക്കുവാൻ ഏകദേശം രാത്രി പത്തുമണിയാകും. സാധാരണ ദിവസങ്ങളിൽ അഞ്ച് പൂജകളും മൂന്ന് ശീവേലിയുമാണിവിടെയുള്ളത്.


ALSO READ: CAA, NRC Covid Vaccination ശേഷം ഉടൻ നടപ്പിലാക്കുമെന്ന് Amit Shah


പാൽപായസം, നെയ്പായസം,ശർക്കരപായസം, ഗണപതി അർച്ചന, വെണ്ണനിവേദ്യം,വെള്ള നിവേദ്യം,മലർ നിവേദ്യം, തുലാഭാരം, പഞ്ചസാര, പഴം,അവിൽ,അട,അപ്പം, ഭാഗവത സപ്താഹം, പുരുഷസൂക്തം, അഷ്ടോത്തരാർച്ഛന, സഹസ്രനാമാർച്ചന, അർച്ചന, നെയ് വിളക്ക്, ശ്രീകോവിലിൽ നെയ്വിളക്ക്, ലളിതാ സഹസ്രനാമം, ലളിതാ സഹസ്രനാമാർച്ചന, നാരായണീയം,ഉദയാസ്തമന പൂജ,കൃഷ്ണനാട്ടം അങ്ങിനെ വഴിപാടുകളിങ്ങനെ നീളുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.