തൃശൂർ: ദശമി ദിനത്തിൽ ഗുരുവായൂർ  ചെമ്പൈ സംഗീതോത്സവ വേദിയെ ആനന്ദ നിർവൃതിയിൽ നിറച്ച് പഞ്ചരത്ന കീർത്തനാലാപനം. സംഗീത മാധുര്യമായി പഞ്ചരത്ന കീർത്തനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ തൊട്ടു. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് ഘനരാഗപഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ആദിതാളത്തിൽ. പിന്നെ ഗൗള രാഗത്തിൽ ദുഡുകു ഗല. തുടർന്ന് ആരഭി രാഗത്തിൽ സാധിൻ ചെനെ എന്നീ കീർത്തനങ്ങൾ പെയ്തിറങ്ങി. അവസാനമായി എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗത്തിലുള്ള അതിപ്രശസ്തമായ കീർത്തനമായിരുന്നു.


ALSO READ: ഗുരുവായൂരിൽ ഇന്ന് ദശമിവിളക്ക്; നാളെ ഏകാദശി


മേൽപുത്തുർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ്  താളമിട്ടും കൂടെ പാടിയും കീർത്തനത്തിനൊപ്പം ചേർന്നു. പഞ്ചരത്ന കീർത്തനാലാപനം ഗുരുവായൂരപ്പനുള്ള സമ്പൂർണ്ണ ഗാനാർച്ചനയായി. സംഗീത സാമ്രാട്ടായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്ന കീർത്തനങ്ങൾ.


ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ  തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.