ഒറ്റവാക്കിൽ പറഞ്ഞാൽ ഗുരുവായൂരപ്പൻറെ പ്രതിഷ്ഠാദിനമാണ് ഗുരുവായൂർ ഏകാദശി. വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി ദിവസമാണ് ഇത് ആചരിക്കുന്നത്. ദേവ ഗുരുവായ ബൃഹസ്തിയും വായുദേവനും ചേർന്ന് പാതാളാഞ്ജനനിർമ്മിതമായ വിഷ്ണുവിഗ്രഹം വെളുത്ത ഏകാദശിനാളിലാണത്രെ പ്രതിഷ്ഠിച്ചത്. ഇത്തവണത്തെ ഏകാദശി ഡിസംബർ 3,4 തീയ്യതികളിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുരുക്ഷേത്ര യുദ്ധത്തിൽ തളർന്ന അർജ്ജുനന് ഭഗവാൻ കൃഷ്ണൻ ഗീതോപദേശം കൊടുത്തതും ഏകാദശി നാളിലാണെന്നാണ് ഐതീഹ്യം. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ഗുരുവായൂർ ഏകാദശിക്ക് മാത്രമായി ചില പ്രത്യേകതകളുണ്ട്.


ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ.


ഏകാദശിവ്രതം


ചാന്ദ്രമാസത്തിലെ പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം വിഷ്ണുപ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി) പിറ്റേദിവസവും (ദ്വാദശി) കൂടി ഉൾപ്പെടുന്നതാണ് വ്രതം. തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളിൽ പൂർണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്. അത് സാധിയ്ക്കാത്തവർ തുളസീതീർത്ഥം സേവിച്ച് ദിവസം കഴിയ്ക്കുന്നു.


ഇന്ന് ഗുരുവായൂരിൽ


ഏകാദശി പ്രമാണിച്ചു ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ശനി) അവധിയായിരിക്കും.പൊതു പരീക്ഷകള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ