Guruvayur Temple: ഗുരുവായൂരിൽ മാർച്ചിൽ ലഭിച്ചത് 6 കോടിക്ക് മുകളിൽ, ഭണ്ഡാര വരവ് ഇത്രയും
Guruvayur Temple March Revenue: ഇ-ഭണ്ഡാര വരവ് മാത്രം 2.57 ലക്ഷം രൂപയാണ് ഇത്തവണ ലഭിച്ചത്, സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മാർച്ച് മാസത്തിലെ ഭണ്ഡാര വരവ് കണക്കുകൾ പുറത്തുവിട്ടു. 6.23കോടിരൂപയാണ്.മാർച്ചിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്. കൃത്യമായി നോക്കിയാൽ 62341585 രൂപ ഭണ്ഡാരത്തിൽ നിന്നും മാത്രം ലഭിച്ചു.ഇതിൽ തന്നെ 2കിലോ 896ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണവും 17 കിലോ 410ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിൻ്റെയും 52കറൻസികൾ വീതവും ലഭിച്ചിട്ടുണ്ട്.പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
അതേസമയം ഇ ഭണ്ഡാര വരവ് 2.57 ലക്ഷം രൂപയാണ് ഇത്തവണ. ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഫെബ്രുവരി 6 മുതൽ മാർച്ച് 12 വരെ 257401രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്.
ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിച്ച മൂന്ന് കമ്പനികളുടെ പാലിൽ മായം
കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിച്ച മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയെന്നാണ് ക്ഷീര വികസന വകുപ്പിൻ്റെ അറിയിപ്പ്. 2022 ജൂലൈ മുതൽ ഇക്കൊല്ലം ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ എംആർസി ഡയറി പ്രൊഡക്ട്സ്, കാവിൻസ് ടോൺഡ് മിൽക്ക്, അഗ്രോസോഫ്റ്റ് എടപ്പൊൻ എന്നീ കമ്പനികളുടെ പാലിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന മാൾട്ടോഡെക്സ്ട്രിൻ, ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന യൂറിയ, ഹൈഡ്രജൻ ഫെറോക്സൈഡ് എന്നീ രാസപദാർത്ഥങ്ങളാണ് കേരളത്തിലേയ്ക്ക് എത്തിയ പാലിൽ നിന്ന് കണ്ടെത്തിയത്. ഇത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...