സനാത ധർമ്മത്തിൽ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചില ശുഭകരവും അശുഭകരവുമായ അടയാളങ്ങൾ പറഞ്ഞിട്ടുണ്ട്. സാധാരണയായി ആളുകൾ മുടിയും, താടിയും  മുറിക്കുന്നതിന് (Hair And Beard Cut) ഞായറാഴ്ച തിരഞ്ഞെടുക്കുന്നു. യഥാർത്ഥത്തിൽ ഈ ദിവസം അവധി ദിനമായതിനാൽ മുടി മുറിക്കുന്നത് (Cut Your Hair On The Right Day Of The Week) ഏറ്റവും ഉചിതമായി കണക്കാക്കപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ആഴ്ചയിലെ ഓരോ ദിവസങ്ങളിലെയും ഹെയർകട്ടിന്റെ ഫലം വ്യത്യസ്തമാണ്. മഹാഭാരതത്തിൽ പറയുന്നത് ഞായറാഴ്ച സൂര്യന്റെ ദിവസമാണെന്നാണ്. ഞായറാഴ്ച മുടി വെട്ടുന്നത് സമ്പത്തും, ബുദ്ധിയും ധർമ്മവും നശിക്കുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ആഴ്ചയിലെ ഏത് ദിവസമാണ് മുടിയും താടിയും മുറിക്കുന്നത് നല്ലതെന്ന് നമുക്ക് നോക്കാം. 


Also Read: Puja Ghar: പൂജാമുറിയിൽ എത്ര മൂർത്തികൾ വയ്ക്കാം? അറിയൂ പൂജമുറിയെ സംബന്ധിച്ച പ്രധാന കാര്യങ്ങൾ 


ഞായർ- ഞായറാഴ്ച  (Sunday) ദിവസങ്ങളിലെ Haircut സമ്പത്തും ബുദ്ധിയും ധർമ്മവും നശിപ്പിക്കുന്നു.


തിങ്കളാഴ്ച-  മുടിവെട്ടുന്നത് തിങ്കളാഴ്ച  (Monday) നല്ലതല്ല. ഈ ദിവസം ഹെയർകട്ട് ചെയ്യുന്നത് കുട്ടികൾക്ക് ദോഷകരമാണ് കൂടാതെ മാനസിക ബലഹീനതയും ഉണ്ടാകാം. 


ചൊവ്വാഴ്ച - ചൊവ്വാഴ്ച (Tuesday) മുടിവെട്ടുന്നത് പ്രായം കുറയ്ക്കുന്നു. ഇത് അകാല മരണത്തിന്റെ കാരണമായും കണക്കാക്കപ്പെടുന്നു.


ബുധനാഴ്ച - നഖങ്ങൾക്കും ഹെയർകട്ടുകൾക്കും ബുധനാഴ്ച (Wednesday) ശുഭമാണ്. ഇത് പണം, ധാന്യം എന്നിവ വർദ്ധിപ്പിക്കുകയും സമൃദ്ധി നിലനിർത്തുകയും ചെയ്യുന്നു.  


വ്യാഴാഴ്ച - വ്യാഴാഴ്ച (Thursday) മുടിവെട്ടുന്നതും ഷേവ് എന്നിവ ചെയ്യുന്നത് സമ്പത്തും സ്വത്തും നഷ്ടപ്പെടുത്തുന്നു. ഇത് മാന-അഭിമാനത്തിനും കോട്ടം തട്ടുന്നതിന് കാരണമാകാം.  


വെള്ളിയാഴ്ച- ഈ ദിവസം (Friday) ശുക്രനെ സ്വാധീനിക്കുന്നു. ഈ ഗ്രഹം സൗന്ദര്യത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ഈ ദിവസം മുടിയും നഖവും മുറിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഇത് നേട്ടത്തിലേക്കും പ്രശസ്തിയിലേക്കും നയിക്കുന്നു.


ശനിയാഴ്ച- ശനിയാഴ്ച (Saturday) മുടിവെട്ടുന്നത് വളരെ ദോഷകരമാണ്. ഈ ദിവസം ഹെയർകട്ട് ചെയ്യുന്നതും താടിവടിച്ചു കളയുന്നതും നല്ലതല്ല.  ഇത്  മരണത്തിന് കാരണമാകുമെന്നാണ് വിശ്വാസം.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.