Happy Dhanteras 2022 Wishes: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ധൻതേരസ്; പ്രിയപ്പെട്ടവർക്ക് ധൻതേരസ് ആശംസകൾ നേരാം
Dhanteras 2022: ധൻതേരസ്, ദീപാവലി ഉത്സവത്തിന്റെ പ്രധാന ദിവസമായ ലക്ഷ്മി പൂജയ്ക്ക് മുമ്പാണ് ആഘോഷിക്കുന്നത്. ധൻതേരസ് ഉത്സവം വളരെ വിപുലമായാണ് ആഘോഷിക്കപ്പെടുന്നത്.
ധൻതേരസ് 2022: സ്വർണം വാങ്ങുന്നതിനും ബിസിനസ് ഇടപാടുകൾക്കും ധൻതേരസ് ദിനത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ വർഷം ഒക്ടോബർ 23, 24 തീയതികളിലാണ് ശുഭമുഹൂർത്തമുള്ളത്. 'ധൻ' എന്ന വാക്കിന്റെ അർഥം സമ്പത്ത് എന്നാണ്. ധനത്രയോദശി അല്ലെങ്കിൽ ചോട്ടി ദീപാവലി എന്നും ധൻതേരസ് ഉത്സവം അറിയപ്പെടുന്നു. ദീപാവലി ഉത്സവത്തിന്റെ പ്രധാന ദിവസമായ ലക്ഷ്മി പൂജയ്ക്ക് മുമ്പാണ് ധൻതേരസ് ആഘോഷിക്കുന്നത്. വളരെ വിപുലമായാണ് ധൻതേരസ് ഉത്സവം ആഘോഷിക്കപ്പെടുന്നത്.
ആരോഗ്യത്തിന്റെയും ആയുർവേദത്തിന്റെയും ദേവനായ ധന്വന്തരി ഭഗവാനെ ഈ ദിവസം വൈകുന്നേരം ആരാധിക്കുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നതിനായി വീടുകൾ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിയെ സ്വാഗതം ചെയ്യുന്നതിനായി വീടുകളുടെ പ്രധാന കവാടം വിളക്കുകൾ, രംഗോലി ഡിസൈനുകൾ എന്നിവയാൽ അലങ്കരിക്കും. ധൻതേരാസിൽ, ലക്ഷ്മിയുടെയും ധന്വന്തരിയുടെയും കൃപാകടാക്ഷങ്ങൾക്കായി രാത്രി മുഴുവൻ വിളക്കുകൾ കത്തിക്കുന്നു. ധൻതേരസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളും സന്ദേശങ്ങളും അയയ്ക്കാം. ചില ആശംസകളും സന്ദേശങ്ങളും ഇതാ.
- നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലക്ഷ്മി ദേവി അനുഗ്രഹങ്ങൾ വർഷിക്കട്ടെ. ഈ ധൻതേരസ്, നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കട്ടെ... ഹാപ്പി ധൻതേരസ്
- ആഘോഷങ്ങളും സന്തോഷവും നിറഞ്ഞ വർഷങ്ങൾ ആശംസിക്കുന്നു.... സർവ്വശക്തനോടുള്ള പ്രാർത്ഥനകളും ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ധൻതേരസ് നിങ്ങൾക്ക് ഉണ്ടാകട്ടെ.
- നമുക്കുള്ളതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കുകയും നമ്മിൽ ഓരോരുത്തർക്കും മെച്ചപ്പെട്ട ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം. നിങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു ധൻതേരസ് ആശംസിക്കുന്നു.
- ധൻതേരസിന്റെ ഈ ഭാഗ്യ ദിനത്തിൽ നിങ്ങൾക്ക് ആരോഗ്യവും സമ്പത്തും സമാധാനവും നേരുന്നു. ഹാപ്പി ധൻതേരസ്.
- നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രയത്നത്തെയും അനുഗ്രഹിക്കാനും പുതിയ വിജയങ്ങൾ ഉണ്ടാകാനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾക്ക് വളരെ സന്തോഷകരമായ ധൻതേരസ് ആശംസിക്കുന്നു.
- സമ്പത്തും സമൃദ്ധിയും ആയുരാരോഗ്യവും നൽകി ലക്ഷ്മി ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ... ധൻതേരസ് ആശംസകൾ.
- ഈ നല്ല അവസരത്തിൽ നിങ്ങൾക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ ലഭിക്കട്ടെ. ധൻതേരസ് ആശംസകൾ.
- നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരവും സമൃദ്ധവുമായ ധൻതേരസ് ആശംസിക്കുന്നു. അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...