പുതുവർഷത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. മിക്ക രാജ്യങ്ങളിലും പുതുവർഷത്തെ വരവേറ്റ് കഴിഞ്ഞു. ഇന്ത്യയിൽ കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ പുതുവർഷം തുടങ്ങുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും 2023നെ കാത്തിരിക്കുന്നത്. ഈ പുതുവർഷം നിങ്ങളുടെ രാശി പ്രകാരം ഏത് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശിക്കാർ ജനുവരി ഒന്നിന് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. അങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും. ഒരു കാരണവശാലും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്. അത് പ്രതികൂല ഫലങ്ങൾ നൽകും.


ഇടവം രാശിക്കാർ ജനുവരി ഒന്നിന് വെള്ള, പിങ്ക് അല്ലെങ്കിൽ ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ഇത് വർഷം മുഴുവനും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരും. അബദ്ധവശാൽ പോലും ഈ ദിവസം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്.


മിഥുനം രാശിക്കാർ വർഷത്തിലെ ആദ്യ ദിവസം പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കണം. ഇത് നിങ്ങളുടെ സർഗ്ഗാത്മകത വർധിപ്പിക്കും. ഒപ്പം നിങ്ങളുടെ ഭാഗ്യം തെളിയും.


Also Read: Saturn Transit 2023: 17 ദിവസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും, ജയം ഇവരോടൊപ്പം


കർക്കടകം രാശിക്കാർ പുതുവർഷത്തിന്റെ ആദ്യ ദിവസം മഞ്ഞയും പച്ചയും കലർന്ന വസ്ത്രങ്ങൾ ധരിക്കണം. ഇത് എല്ലാ ജോലികളിലും പുരോഗതി കൈവരിക്കാൻ സഹായിക്കും. നിങ്ങൾക്ക് വിജയം നേടാനും കഴിയും.


ചിങ്ങം രാശിക്കാർ പുതുവർഷത്തിൽ ചുവപ്പ്, കുങ്കുമം, മഞ്ഞ, സ്വർണ്ണം, വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും.


കന്നി രാശിക്കാർ പുതുവർഷത്തിന്റെ ആദ്യ ദിവസം ഇളം നീല, ഇളം പിങ്ക് അല്ലെങ്കിൽ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക.


തുലാം രാശിക്കാർ ജനുവരി ഒന്നിന് നീല വസ്ത്രം ധരിക്കണം. ഇത് നിങ്ങൾക്ക് പുണ്യഫലങ്ങൾ നൽകും. എല്ലാ കാര്യത്തിലും വിജയവുമുണ്ടാകും. കറുപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക.


വൃശ്ചിക രാശിക്കാർ പുതുവർഷത്തിന്റെ ആദ്യ ദിവസം ചുവപ്പ് അല്ലെങ്കിൽ മെറൂൺ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ഈ രണ്ട് നിറങ്ങളും നിങ്ങൾക്ക് ഐശ്വര്യം നൽകും. പച്ച വസ്ത്രം ധരിക്കരുത്.


മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ വർഷത്തിലെ ആദ്യ ദിവസം ധരിക്കുന്നത് ധനു രാശിക്കാർക്ക് ശുഭകരമാണ്. ഇത് വർഷം മുഴുവനും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകും.


മകരം രാശിക്കാർ പുതുവർഷത്തിന്റെ ആദ്യ ദിവസം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ഇത് നിങ്ങളുടെ വിജയത്തിലേക്കുള്ള തടസങ്ങൾ ഇല്ലാതാക്കും.


കുംഭം രാശിക്കാർ പുതുവർഷത്തിന്റെ ആദ്യ ദിവസം നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ഈ രണ്ട് നിറങ്ങളും നിങ്ങൾക്ക് ശുഭകരമാണ്. ഇതോടെ നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും.


മീനം രാശിക്കാർ വർഷത്തിലെ ആദ്യ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കണം. ഇത് നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.