Home Vastu: വളരെ മനോഹരമായ വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങുന്ന രീതിയിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഒരുപാട് ആലോചനകൾക്കും വിശകലനങ്ങള്‍ക്കും ശേഷമായിരിയ്ക്കും നാം നമ്മുടെ സ്വപ്നഭവനം പടുത്തുയർത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, January 1: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം      
 
വീടിന്‍റെ അടിസ്ഥാന നിര്‍മ്മാണം മുതല്‍ ഇന്‍റീരിയർ ഡിസൈനിൽ വരെ നമുക്ക് നമ്മുടെതായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. എന്നാല്‍ ചിലപ്പോള്‍ വീടു പണിയൊക്കെ കഴിഞ്ഞ് പാല് കാച്ചലും കഴിഞ്ഞ് താമസം ആരംഭിക്കുമ്പോള്‍ ആയിരിയ്ക്കും ചില പ്രധാന കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്നത്.  


Also Read:  Shani 2024 Effect: എന്തുകൊണ്ടാണ് 2024 നെ ശനിയുടെ വർഷം എന്ന് പറയുന്നത്? പ്രയോജനകരവും ദോഷം വരുത്തുന്നതുമായ കാര്യങ്ങള്‍ അറിയാം  
 
ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു സംബന്ധമായ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറുണ്ട്.  വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും. 


വാസ്തു ശാസ്ത്രം അനുസരിച്ച്, വീട് പണിത സമയത്ത് സംഭവിച്ച ചില പിഴവുകള്‍ മൂലം ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എപ്പോഴും നെഗറ്റീവ് അന്തരീക്ഷം നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ വീട്  നിര്‍മ്മാണത്തിന് മുന്‍പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. 


വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രംസംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ, വീട്ടിൽ എപ്പോഴും പോസിറ്റിവിറ്റി ഉണ്ടാകുമെന്നും സന്തോഷവും ഐശ്വര്യവും വർദ്ധിക്കുമെന്നും പറയപ്പെടുന്നു. അതുകൂടാതെ, വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ നമുക്കും നമ്മുടെ വീടിനും ഏറെ ഗുണം ചെയ്യും. ഇതുമൂലം വീട്ടിൽ പോസിറ്റീവ് എനർജി പ്രവഹിക്കുകയും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയും ചെയ്യുന്നു. 


എന്നാൽ, ചിലപ്പോള്‍ ചില കാര്യങ്ങൾ വീട്ടിൽ നെഗറ്റിവിറ്റി മാത്രമേ കൊണ്ടുവരൂ. ഇതുമൂലം വീട്ടിൽ അശാന്തിയും കുടുംബാംഗങ്ങള്‍ തമ്മില്‍ എപ്പോഴും തർക്കവും അകൽച്ചയും കലഹവും ഉണ്ടാകുന്നു. 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില നിഴൽ വീടിന് വളരെ മോശമാണ്. ഈ നിഴൽ നിങ്ങളിലോ നിങ്ങളുടെ വീട്ടിലോ പതിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, അവയില്‍ നിന്നും ദൂരം പാലിക്കേണ്ടത് ആവശ്യമാണ്. ഈ നിഴലില്‍ നിന്ന് നിങ്ങളേയും വീടിനേയും അകറ്റി നിർത്തേണ്ടത് പ്രധാനമാണ്. 


ഏതൊക്കെ കാര്യങ്ങളാണ് ഒരു വീടിനെ ദോഷകരമായി ബാധിക്കുന്നത് എന്ന് അറിയാം 


1. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  ക്ഷേത്രത്തിന്‍റെ നിഴൽ നിങ്ങളുടെ വീടിനുമേൽ പതിക്കരുത്  നിങ്ങളുടെ വീടിന് മേല്‍ ഇവയുടെ നിഴൽ പതിയ്ക്കുന്നത്‌ അശുഭകരമാണ്.


2. ക്ഷേത്രത്തിന് സമീപം വീട് പണിയുന്നത് വളരെ ശുഭകരമാണെന്ന് പലരും കരുതുന്നു. എന്നാൽ, വാസ്തു ശാസ്ത്ര പ്രകാരം ക്ഷേത്രത്തിന് സമീപം വീട് പണിയുന്നത് അത്ര ശുഭകരമല്ല. കൂടാതെ, ദുർഗ്ഗദേവിയുടെയോ ചണ്ഡീദേവിയുടെയോ ക്ഷേത്രത്തിന് സമീപം ഒരിക്കലും വീട് പണിയരുത്.


2. വീടിന്‍റെ പ്രധാന വാതിലിനു മുന്നിൽ ഒരിക്കലും സൂര്യന്‍റെയോ ബ്രഹ്മാവിന്‍റെയോ വിഷ്ണുവിന്‍റെയോ ശിവന്‍റെയോ ക്ഷേത്രം ഉണ്ടാകരുത്. വാസ്തു ശാസ്ത്രത്തില്‍ ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട് ഈ ക്ഷേത്രങ്ങൾക്ക് സമീപമാണെങ്കിൽ, ഈ ക്ഷേത്രങ്ങളുടെ നിഴൽ നിങ്ങളുടെ വീടിന്മേൽ പതിക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


3. വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് മൂലകളിൽ വലിയ പാറയോ വലിയ കല്ലോ തൂണോ പാടില്ല. ഇതും ഏറെ അശുഭകരമായി കണക്കാക്കുന്നു.


4. വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന് ചുറ്റുമുള്ള സ്ഥലം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ചെളിയും അഴുക്കും ഉണ്ടാകരുത്. ഇതുകൂടാതെ മരം, മതിൽ, കിണർ, ക്ഷേത്രം എന്നിവയുടെ നിഴൽ വീടിന്‍റെ പ്രധാന വാതിലിന്  മുന്നിൽ പതിക്കരുത്. ഇതും വാസ്തു ശാസ്ത്രത്തില്‍ ഏറെ അശുഭമായി കണക്കാക്കുന്നു. 



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.