Home Vastu: വീട്ടിൽ ഈ സ്ഥലത്തിരുന്ന് അബദ്ധത്തിൽ പോലും ഭക്ഷണം കഴിക്കരുത്, ലക്ഷ്മി ദേവി കോപിക്കും!
Home Vastu: വീടിന്റെ ഉമ്മറപടിയിൽ നിൽക്കാൻ പാടില്ലെന്നാണ് വീട്ടിലെ മുതിർന്നവർ പറയുന്നത്. യഥാർത്ഥത്തിൽ, പുരാണ വിശ്വാസമനുസരിച്ച് വീടിന്റെ ഉമ്മറപ്പടിയിൽ ഇരിക്കുകയോ അതിൽ ചവിട്ടുകയോ ചെയ്യുന്നത് ദാരിദ്ര്യത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ്.
Vastu Tips: ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് ജീവിതത്തിൽ ഒരുപാട് മുന്നേറണമെന്നും വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്നുമാണ്. തിരുവെഴുത്തുകൾ പ്രകാരം വീടിന്റെ ഉമ്മറപ്പടിയിൽ ദൈവം കുടികൊള്ളുന്നുവെന്നാണ്. പലപ്പോഴും വീടിന്റെ ഉമ്മറ പടിയിൽ നിൽക്കരുതെന്ന് വീട്ടിലെ മുതിർന്നവർ പറയാറുണ്ട്. ഇതോടൊപ്പം വീടിന്റെ ഉമ്മറത്ത് ഇരുന്നു ഭക്ഷണം കഴിക്കരുതെന്നും മുത്തശ്ശിമാർ പറയുന്നു. എന്നാൽ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
ഉമ്മറപ്പടിയിൽ ഇരുന്നു ഭക്ഷണം കഴിക്കരുത്
ഇന്നത്തെ ആളുകൾ എല്ലാ വാതിലുകളിലും പടി ഉണ്ടാക്കുന്നില്ലെങ്കിലും ഈ സ്ഥലത്ത് ദേവത കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ് മിക്ക വീടുകളുടെയും പ്രധാന കവാടവും അടുക്കളയുടെ ഉമ്മറപ്പടിയും തടി കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. പുരാണ വിശ്വാസമനുസരിച്ച് വീടിന്റെ ഉമ്മറപ്പടിയിൽ ഇരിക്കുകയോ അതിൽ ചവിട്ടുകയോ ചെയ്യുന്നത് ദാരിദ്ര്യത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ്.
Also Read: Shadgrahi Yoga: മകരം രാശിയിൽ 6 ഗ്രഹങ്ങളുടെ അപൂർവ സംയോഗം, ഈ 3 രാശിക്കാർക്ക് ധനയോഗം
ഡോറിന് മുന്നിൽ ഷൂസും സ്ലിപ്പറുകളും വയ്ക്കരുത്
മതവിശ്വാസമനുസരിച്ച് ഷൂസും ചെരിപ്പും വാതിൽ ഫ്രെയിമിന് മുന്നിൽ സൂക്ഷിക്കരുത്. കാരണം ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി അപമാനിക്കപ്പെടുകയും വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്യുന്നു. ഇതുമൂലം കുടുംബത്തിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാകും.
Also Read: കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!
ഈ പ്രവൃത്തികളും നിരോധിച്ചിരിക്കുന്നു
വീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്നോ അതിനു മുന്നിൽ നിന്നോ നഖം മുറിക്കരുത്. കാരണം ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ ദാരിദ്ര്യം വന്നുചേരും. ഇതുകൂടാതെ ഉമ്മറപ്പടിക്ക് മുന്നിൽ ഇരുന്ന് മാംസാഹാരം കഴിക്കുന്നതും ദോഷമാണ്. കൂടാതെ കലണ്ടറോ ക്ലോക്കോ മുതലായവ വീടിന്റെ ഉമ്മറത്ത് തൂക്കിയിടരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...