ഇന്ന് വീടുകൾ അലങ്കരിക്കാനായി വാങ്ങിക്കുന്ന വസ്തുക്കളിൽ ഏറ്റവും പ്രധാനമായി മാറിയിരിക്കുകയാണ് ബുദ്ധ പ്രതിമകൾ.  ബു​ദ്ധന്റെ ഏതെങ്കിലും തരത്തിലുള്ള പ്രതിമകൾ ഇല്ലാത്ത വീട് ഇന്ന് വളരെ ചുരുക്കമായിരിക്കും. എന്നാൽ കേവലം അലങ്കാര വസ്തു മാത്രമല്ല ബുദ്ധ പ്രതിമകൾ എന്നതാണ് യാഥാർത്ഥ്യം. ഇത് തിരിച്ചറിയാതെ ഈ പ്രതിമകളെ കൈകാര്യം ചെയ്യുന്നത് നമ്മൾ കുടുംബത്തിലേക്ക് വലിയ നാശമാണ് വിളിച്ചു വരുത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്തുശാസ്ത്ര പ്രകാരം ബു​ദ്ധ പ്രതിമകൾ വീട്ടിൽ സ്ഥാപിക്കുന്നത് ആ വീട്ടിൽ സമാധാനാന്തരീക്ഷവും ഐശ്വര്യവും കൊണ്ടുവരും. എന്നാൽ എവിടെയെങ്കിലും കൊണ്ടുവെച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അത് വെക്കേണ്ട സ്ഥാനത്ത് തന്നെ വെക്കണം. അതിൽ പിഴവ് സംഭവിച്ചാൽ ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ സാഹചര്യത്തിൽ വീട്ടിൽ ബുദ്ധ പ്രതിമ വെക്കാൻ അനുയോജ്യമായ സ്ഥലം നമുക്ക് ഈ ലേഖനത്തിൽ നിന്നും തിരിച്ചറിയാം. 


ALSO READ: ഈ രാശിയിലെ കുട്ടികൾ പഠനത്തിൽ മിടുക്കരായിരിക്കും, നിങ്ങളും ഉണ്ടോ?


ശുദ്ധമായ ഇടങ്ങളിൽ ഇവ സ്ഥാപിക്കുന്നതാണ് ഇതിന് നല്ലത്. നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറികളിൽ ഇവ സ്ഥാപിക്കുന്നത് ഏറ്റവും അനുയോജ്യമാണ്. അതുപോലെ നല്ല വെളിച്ചമുള്ള സ്ഥലത്ത് വേണം ഇവ സ്ഥാപിക്കാൻ. അതുപോലെ ബുദ്ധന്റെ ദൃഷ്ടി ദിശയും പ്രധാനമാണ്. കിഴക്ക് പൊതുവേ ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് മികച്ചതായാണ് കണക്കാക്കുന്നത്. ഈ സാഹചരത്തിൽ ബുദ്ധന്റെ പ്രതിമ കിഴക്ക് ദിക്കിലേക്ക് തിരിച്ച് വെയ്ക്കുന്നത് വളരെ നല്ലതായിരിക്കും. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ ശുഭാപ്തിവിശ്വാസം, പ്രതീക്ഷ എന്നിവ ഉണ്ടാകും. 


കിഴക്കോട്ട് ദർശനം ലഭിക്കുന്ന തരത്തിൽ പ്രതിമ സ്ഥാപിക്കൽ സാധ്യമല്ലെങ്കിൽ വടക്കോട്ട് ദർശനം ലഭിക്കുന്ന തരത്തിലും സ്ഥാപിക്കാം. ഇത് വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും. എന്നാൽ ഇനി പറയുന്ന സ്ഥലങ്ങളിലോ രീതികളിലോ ബുദ്ധപ്രതിമ സ്ഥാപിക്കരുത്. അവയിൽ ഒന്നാണ് കിടപ്പുമുറി. അവിടെ സ്ഥാപിക്കുന്നത് വീടിന് മൊത്തത്തിൽ ഐശ്വര്യക്കേടാണ്. ഇത് ​ഗൃഹത്തിൽ നെ​ഗറ്റീവ് എനർ‍ജി നിറയ്ക്കാൻ കാരണമാകുന്നു. അതുപോലെ ബുദ്ധ പ്രതിമ ഒരിക്കലും തറയിലോ ചെറിയ ഫർണിച്ചറുകളിലോ സ്ഥാപിക്കരുത്. ഇത് വിപരീതഫലങ്ങൾക്ക് കാരണമാകുന്നു. 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.