Horoscope March 07, 2022: ഇന്ന് ഇടവം രാശിക്കാർക്ക് വിജയ ദിനം, കന്നി രാശിക്കാർ സൂക്ഷിക്കുക
Horoscope March 07, 2022: ഇന്ന് (Horoscope March 07, 2022) മകരം (Capricorn) രാശിക്കാർക്ക് നല്ല ദിനം. മീനം (Pisces) രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.
Rashifal/Horoscope March 07, 2022: ഇന്ന് (Horoscope March 07 2022) നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ചിങ്ങം (Leo) രാശിക്കാർ ഇന്ന് നല്ല ആളുകളുമായി സമ്പർക്കം സ്ഥാപിക്കും. തുലാം (Libra) രാശിക്കാർ അവരുടെ ജോലിയിൽ മിടുക്ക് കാണിച്ച് വിജയിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...
Also Read: Shukra Gochar 2022: കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശുക്രൻ ഈ 3 രാശിക്കാരുടെ തലവര മാറ്റും!
മേടം (Aries): ഈ തിങ്കളാഴ്ച നിങ്ങളുടെ കഴിവുകൊണ്ട് ഭാഗ്യം തെളിയും. ഇതിലൂടെ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും. പ്രണയ ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം അതുകൊണ്ടുതന്നെ നിങ്ങൾ ചിന്താപൂർവ്വം സംസാരിക്കണം. ഇന്ന് നിങ്ങൾ മുതിർന്നവരെയും മാന്യന്മാരെയും ബഹുമാനിക്കുന്നതിൽ അപാകത വരുത്തില്ല.
ഇടവം (Taurus): ഇന്ന് ഇടവം രാശിക്കാർ ജോലിയിൽ നല്ല സ്ഥാനമാനങ്ങളോടെ വിജയം കൈവരിക്കും. പ്രമോഷനുമായി ബന്ധപ്പെട്ട ചില ചർച്ചകൾ ഉണ്ടാകും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾക്ക് ഒരു നല്ല യാത്ര ഉണ്ടാകും.
മിഥുനം (Gemini): വിദ്യാർത്ഥികൾ പഠനത്തിൽ ഇന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കും. കടം കൊടുക്കുന്നത് ഒഴിവാക്കുക. ഇന്നത്തെ ദിവസം ബിസിനസ്സിലും ധനത്തിലും സമ്മിശ്രമായിരിക്കും. ഇതുകൂടാതെ നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകും. ഭക്ഷണപാനീയങ്ങളിൽ അൽപം ശ്രദ്ധ പുലർത്തുക. അല്ലാത്തപക്ഷം ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ തിങ്കളാഴ്ച ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.
Also Read: Budh Rashi Parivartan:: ഇന്നു മുതൽ ഈ 5 രാശിക്കാർക്ക് നല്ല ദിനം! പണവും പുരോഗതിയും വർധിക്കും
കർക്കടകം (Cancer): ഈ തിങ്കളാഴ്ച ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകും. കൂടാതെ കിട്ടാനുള്ള പണം തിരികെ ലഭിക്കുകയും പണം നിക്ഷേപിക്കാനും നല്ല ദിനമാണ്.
ചിങ്ങം (Leo): ഇന്ന് നിങ്ങൾ നിരവധി ആളുകളുമായി സംഭാഷണങ്ങൾ നടത്തും ഇതിലൂടെ അവരുമായി ഒരു നല്ല ബന്ധം രൂപപ്പെടും. തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാം. ജോലിയിൽ വിജയം കൈവരിക്കാൻ നിങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന നല്ല ആളുകളുമായി നിങ്ങൾ സമ്പർക്കം സ്ഥാപിക്കും
കന്നി (Virgo): ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരുമായി പഴയ ചില കാര്യങ്ങളിൽ തർക്കമുണ്ടാകാം. അതിനാൽ ശ്രദ്ധയോടെ പ്രവർത്തിക്കുകയും തർക്കങ്ങൾ ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ഇണയുടെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.
Aslo Read: Venus Transit 2022: ഈ 4 രാശിക്കാർക്ക് മാർച്ച് 31 ന് മുമ്പ് ലഭിക്കും വൻ ധനലാഭം!
തുലാം (Libra): തിങ്കളാഴ്ച, നിങ്ങളുടെ മിടുക്ക് കാരണം ജോലിയിൽ വിജയിക്കും. അമിതമായ കോപം നിങ്ങളുടെ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. കുട്ടികൾ കാരണം നിങ്ങളുടെ സന്തോഷം വർദ്ധിക്കും. ഈശ്വരനെ ധ്യാനിക്കുന്നതിലൂടെ മനസമാധാനം ലഭിക്കും. അക്കാഡമിക് രംഗത്തെ നിരന്തര പരിശ്രമം മൂലം ചില പ്രത്യേക വ്യക്തികളുടെ മാർഗനിർദേശം നിങ്ങൾക്ക് ലഭിക്കും.
വൃശ്ചികം (Scorpio): നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. കുടുംബവുമായോ പ്രിയപ്പെട്ടവരുമായോ നിങ്ങൾ നല്ല സമയം ചെലവഴിക്കും. കുടുംബത്തിലെ ഒരു വിശേഷ കാര്യത്തിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. അതുവഴി നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും.
ധനു (Sagittarius): ഈ തിങ്കളാഴ്ച നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും. ചിന്തകൾ ആസൂത്രണം ചെയ്യും. അതിനാൽ നിങ്ങൾക്ക് ജോലിയിൽ വിജയം ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യവും ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. കോപം നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. നിങ്ങൾക്ക് ഒരു നല്ല ദിവസ മായിരിക്കും.
Also Read: റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഈ 5 രാശിക്കാർ വളരെ സത്യസന്ധരാണ്!
മകരം (Capricorn): ഇന്ന് നിങ്ങൾക്ക് മനസിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയും. ജോലിയിൽ നിങ്ങളുടെ പൂർണ സഹകരണമുണ്ടാകും. കാലാവസ്ഥയുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് സഹിക്കേണ്ടി വന്നേക്കാം. പ്രണയകാര്യങ്ങളിൽ നിങ്ങളുടെ ദിവസം അനുകൂലമാണ്.
കുംഭം (Aquarius): ഈ തിങ്കളാഴ്ച ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ അലസത അവസാനിക്കും. എല്ലാ ഭാഗത്തുനിന്നും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. പുരോഗതിക്കായി കഠിനാധ്വാനം ചെയ്യും. കൂടാതെ നിങ്ങളുടെ ജോലിയിൽ ലാഭകരമായ സാഹചര്യം ഉണ്ടാകും.
മീനം (Pisces): തിങ്കളാഴ്ച നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. മറ്റുള്ളവരുമായി സൗഹാർദ്ദപരമായ പെരുമാറ്റം ഉണ്ടാകും. വിദേശയാത്രകൾ ആസ്വദിക്കും. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ സാധ്യമാണ്. പണം നിക്ഷേപിക്കുന്നതിന് ദിവസം നല്ലതാണ്. പോളിസിയിലും ഷെയർ മാർക്കറ്റിലും പണം നിക്ഷേപിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)