Horoscope: ഈ മൂന്ന് രാശിക്കാർക്ക് നഷ്ടം സംഭവിച്ചേക്കാം, ഇന്നത്തെ രാശിഫലം
ഇടവം രാശിക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോകേണ്ടതായി വന്നേക്കാം.
ജ്യോതിഷം അനുസരിച്ച് ഓരോ രാശികൾക്ക് ഓരോ ദിവസവും വ്യത്യസ്ത അനുഭവങ്ങളാകും നൽകുക. ചില രാശിക്കാർക്ക് നല്ലത് മാത്രമാകും സംഭവിക്കുക. ചിലർക്ക് ദോഷം കാര്യങ്ങൾ സംഭവിക്കാം. മറ്റ് ചിലർക്ക് സമ്മിശ്രം ആയിരിക്കും ഫലം. ഇന്നത്തെ (മെയ് 8, 2022) രാശിഫലം നോക്കാം.
മേടം - മേടം രാശിക്കർക്ക് ഇന്ന് തൊഴിൽ സാഹചര്യം കൂടുതൽ ശക്തമായേക്കും. ജോലിയുടെ ഗുണനിലവാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരുമായുള്ള കോൺടാക്റ്റുകൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത് ഭാവിയിൽ നിങ്ങൾക്ക് വളരെയധികം ഉപയോഗപ്രദമാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം, നീർജ്ജലീകരണം ഉണ്ടാകാം. മറ്റുള്ളവരുടെ തർക്ക വിഷയങ്ങളിൽ സംസാരിക്കുന്നത് ഒഴിവാക്കുക.
ഇടവം - ഇടവം രാശിക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോകേണ്ടതായി വന്നേക്കാം. സാമ്പത്തിക പരിമിതികൾ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമാകും. എന്നാൽ സാഹചര്യത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കുക. കാരണം നിങ്ങളുടെ മനസ്സിന്റെ സന്തോഷമാണ് ഭാവത്തെക്കാൾ പ്രധാനം. ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ നടത്തരുത്. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. അല്ലാത്തപക്ഷം സന്തോഷത്തിന് വിള്ളൽ വീഴാം. കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് പഴയ ഓർമ്മകൾ പുതുക്കും.
മിഥുനം - ദിവസങ്ങളായി നിങ്ങൾ പൂർത്തിയാക്കാൻ വെച്ചിരുന്ന ജോലികൾ പൂർത്തിയാക്കാനുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങുക. അതുപോലെ തന്നെ പുതിയ ജോലികൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. സർക്കാരിൽ നിന്ന് ബഹുമാനം ലഭിക്കും. സഹപ്രവർത്തകരെ ഓഫീസിൽ സഹായിക്കേണ്ടിവരും. സഹായം അഭ്യർഥിച്ച് എത്തുന്നവരെ നിരാശപ്പെടുത്തരുത്. ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് ദിവസം അനുകൂലമാണ്. ആരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബാന്തരീക്ഷം പ്രസന്നമായിരിക്കും.
കർക്കടകം - കാര്യങ്ങൾ പ്രായോഗികമായി ചിന്തിക്കണം. അല്ലാത്തപക്ഷം വൈകാരിക തീരുമാനങ്ങൾ ദോഷം ചെയ്യും. പുതിയ കോൺടാക്റ്റുകൾ ഉണ്ടാക്കാൻ ശ്രമിക്കുക. ഔദ്യോഗിക ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസുകാർ ഇപ്പോൾ മുതൽ ധനകാര്യവുമായി ബന്ധപ്പെട്ട ആസൂത്രണം ആരംഭിക്കണം. ആരോഗ്യം സാധാരണ നിലയിലായിരിക്കും. എന്നാൽ അസുഖമുള്ളവർ ജാഗ്രത പാലിക്കണം. വൈകുന്നേരങ്ങളിൽ കുറച്ച് സമയം എടുത്ത് വീട്ടിലിരുന്ന് ചെയ്യുക, ഇത് ചെയ്യുന്നതിലൂടെ വീട്ടിൽ പോസിറ്റീവ് എനർജി ലഭിക്കും.
ചിങ്ങം - ലാഭം നേടുന്നതിനായി തെറ്റായ വഴികൾ തിരഞ്ഞെടുക്കാതിരിക്കുക. അങ്ങനെ ചെയ്താൻ നിയമനടപടികൾ നേരിടേണ്ടി വരും. ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് അനുയോജ്യമായ സമയമാണിത്. ബിസിനസുകാർ അവരുടെ മനോവീര്യം ഒട്ടും ദുർബലപ്പെടുത്തരുത്, കാരണം ബിസിനസിലെ നഷ്ടത്തിന്റെ സാഹചര്യങ്ങൾ മനോവീര്യത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ഒരാളുടെ വിവാദങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയരുത്.
കന്നി - കന്നി രാശിക്കാർ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളിലുള്ള മേലധികാരിയുടെ പ്രതീക്ഷകൾ വർധിച്ചേക്കാം. അതിനാൽ നിങ്ങളുടെ കഠിനാധ്വാനവും വർദ്ധിക്കും. ബിസിനസുകാർക്ക് പെട്ടെന്നുള്ള നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പഴയ വായ്പകളും തിരികെ ലഭിക്കും. ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
തുലാം- പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കായി അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനാൽ ഈ അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ഓഫീസിലെ സഹപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. റീട്ടെയിൽ വ്യാപാരികൾ വലിയ സ്റ്റോക്കുകൾ എടുക്കണം, ഭാവിയിൽ അവർക്ക് നല്ല ലാഭം നേടാൻ കഴിയും. തുലാം രാശിക്കാർക്ക് ഇപ്പോൾ ആരോഗ്യവുമായി ബന്ധപ്പെട്ട് അവരുടെ ദിനചര്യ ക്രമീകരിക്കേണ്ടതുണ്ട്, ഇതിനായി യോഗയും വ്യായാമവും അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. പ്രതികൂല ഗ്രഹങ്ങളുടെ സ്വാധീനം ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം സൃഷ്ടിച്ചേക്കാം.
വൃശ്ചികം- വൃശ്ചികം രാശിക്കാർ സന്തോഷവാനായിരിക്കുകയും അവർക്ക് ചുറ്റും സന്തോഷത്തിന്റെ അന്തരീക്ഷം നിലനിർത്തുകയും ചെയ്യുക. എല്ലായ്പ്പോഴും മറ്റുള്ളവരുടെ മുന്നിൽ പ്രശ്നങ്ങൾ പറഞ്ഞ് കൊണ്ടിരിക്കരുത്. ദീർഘകാലമായി എന്തെങ്കിലും ഔദ്യോഗിക ജോലി മുടങ്ങിക്കിടക്കുകയാണെങ്കിൽ ഇന്ന് തന്നെ തീർപ്പാക്കുക. ആരോഗ്യം ശ്രദ്ധിക്കണം. പകർച്ചവ്യാധി (കൊറോണ) കണക്കിലെടുത്ത്, നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകണം. കുടുംബ തർക്കങ്ങൾക്ക് അന്തരീക്ഷം നൽകരുത്.
ധനു - ഓഫീസിലെ ജോലിത്തിരക്ക് കാരണം സഹപ്രവർത്തകരുമായി ആശയവിനിമയത്തിൽ വിടവ് സംഭവിക്കരുത്, അങ്ങനെ ചെയ്താൽ വിമർശനം നേരിടേണ്ടി വന്നേക്കാം. ബിസിനസ് കാര്യങ്ങളിൽ നടത്തിയ പഴയ നിക്ഷേപങ്ങൾ ലാഭത്തിന്റെ രൂപത്തിൽ തിരികെവരും. വിദേശ കമ്പനികളിൽ നിക്ഷേപിക്കുന്നവർക്ക് നേട്ടമുണ്ടാകും. ആരോഗ്യം മോശമാണെങ്കിൽ, വിശ്രമത്തിന് മുൻഗണന നൽകണം.
മകരം - മകരം രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ആശ്വാസം ലഭിക്കും. ആരോഗ്യപരമായി ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. പ്രിയപ്പെട്ടവർക്ക് ദിവസം അനുയോജ്യമാണ്.
കുംഭം- ഈ ദിവസം മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. അതിനാൽ ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർ, പങ്കാളിയുമായി പണത്തിന്റെ കാര്യത്തിൽ സുതാര്യത പാലിക്കണം, അകൽച്ചയ്ക്ക് സാധ്യതയുണ്ട്.
മീനം - ഗുരുക്കന്മാരുടെയും മുതിർന്നവരുടെയും മാർഗനിർദേശം സ്വീകരിക്കേണ്ടിവരും. ഗുരുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാ വിഷമതകളും നീങ്ങുന്നതായി തോന്നുന്നു. ഔദ്യോഗിക ജോലിയെക്കുറിച്ച് മനസ്സ് വളരെ ജാഗ്രതയുള്ളതായിരിക്കും. നിങ്ങൾ മാനസികമായി സജീവമായി തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ജോലി എളുപ്പമാക്കാൻ കഴിയും. ചില പ്രധാനപ്പെട്ട ജോലികൾ നിങ്ങളെ ഏൽപ്പിച്ചേക്കാം. കുടുംബാംഗങ്ങളുമായി ചില കാര്യങ്ങളിൽ പിരിമുറുക്കം ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...