രാശിഫലം 2023: മനുഷ്യജീവിതത്തിൽ ഗ്രഹനിലകൾക്കും അവയുടെ സംക്രമങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് അവരുടെ സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. ഗ്രഹമാറ്റങ്ങളും മറ്റ് ജ്യോതിഷ വശങ്ങളും അടിസ്ഥാനമാക്കി എല്ലാ രാശിചിഹ്നങ്ങൾക്കും ദിവസേനയുള്ള ഗുണങ്ങൾ വ്യത്യാസപ്പെടും. എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഇന്നത്തെ രാശിഫലം നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


ഇന്ന് നിങ്ങൾ പണമിടപാടുകളിൽ സംതൃപ്തരായിരിക്കും. സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങൾ അൽപം കുറയും. നിങ്ങൾ ബിസിനസിൽ പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുകയും ലാഭം നേടുകയും ചെയ്യും. പ്രതീക്ഷകൾ സഫലമാകും.


ഇടവം


ഇന്ന് നിങ്ങൾക്ക് കുടുംബത്തിൽ ചിലവുകൾ വർധിക്കും. പുതിയ വാഹനം വാങ്ങാനുള്ള ആ​ഗ്രഹം ഉണ്ടാകും. ചിലർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. വാണിജ്യപരമായ മത്സരങ്ങൾ നീങ്ങി പുരോഗതി കൈവരിക്കും. ബന്ധുക്കൾ വഴി നേട്ടങ്ങൾ ഉണ്ടാകും.


മിഥുനം


ഇന്ന് നിങ്ങൾ പ്രതീക്ഷിച്ച സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടും. ആരോഗ്യത്തിന് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബിസിനസ് യാത്രകൾ പ്രയോജനകരമാകും. ശുഭകരമായ ചർച്ചകളിൽ ശാന്തത പാലിക്കുന്നത് നല്ലതാണ്.


കർക്കടകം


നിങ്ങൾ ജാഗ്രത പാലിക്കേണ്ട ദിവസമാണ് ഇന്ന്. നിങ്ങളുടെ രാശി ചന്ദ്രാഷ്ടമമായതിനാൽ, നിങ്ങളുടെ പ്രവർത്തനങ്ങളിൽ മിതത്വം ആവശ്യമാണ്. വാഹന യാത്രയിൽ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. കഴിയുന്നതും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്.


ചിങ്ങം


ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിനമായിരിക്കും. കുടുംബത്തിൽ ഐക്യവും സന്തോഷവും ഉണ്ടാകും. ഔദ്യോഗികമായി വിദേശത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായം ലഭിക്കും. ആ​ഗ്രഹിച്ച കാര്യം സഫലമാകും.


കന്നി


ഇന്ന് നിങ്ങൾ ആത്മീയവും ദൈവികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സന്തോഷത്തോടെയിരിക്കുകയും ചെയ്യും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറും. പ്രതീക്ഷിച്ച സഹായം പെട്ടെന്ന് ലഭിക്കും. ബിസിനസ്സിൽ ശത്രുക്കളായിരുന്നവർ പോലും മിത്രങ്ങളായി പ്രവർത്തിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


തുലാം


ഇന്ന് നിങ്ങളുടെ സന്താനങ്ങൾ മൂലം പാഴ് ചിലവുകൾ നേരിടേണ്ടി വരും. സാമ്പത്തിക സ്ഥിതി മിതമായിരിക്കും. ഏത് കാര്യത്തിലും മിതത്വം പാലിക്കുന്നതാണ് നല്ലത്. ബിസിനസ് യാത്രകൾ ഗുണം ചെയ്യും. വ്യവഹാര കാര്യങ്ങളിൽ ചെറിയ അസ്വസ്ഥതകൾക്ക് ശേഷം അനുകൂല ഫലങ്ങൾ ഉണ്ടാകും.


വൃശ്ചികം


ഇന്ന് നിങ്ങൾ വിചാരിച്ച കാര്യങ്ങൾ നിറവേറ്റുന്നതിന് ചില തടസ്സങ്ങൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി മിതമായതായിരിക്കും. പാഴ് ചെലവുകൾ വർദ്ധിക്കും. മിതത്വം പാലിക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥർ മൂലം പ്രതിസന്ധികൾ ഉണ്ടായാലും സഹപ്രവർത്തകർ പിന്തുണ നൽകും.


ALSO READ: Horoscope: ഈ രാശിക്കാർക്ക് ഇന്ന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


ധനു


ഇന്ന് നിങ്ങൾക്ക് ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. സഹോദരങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും. പുതിയ വസ്തുക്കൾ വാങ്ങുന്നതിന് സാധ്യതയുണ്ട്. തൊഴിലന്വേഷകർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും. വിദേശ ബന്ധങ്ങൾ വഴി സംരംഭകർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.


മകരം


ഇന്ന് കുടുംബത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കും. സാമ്പത്തിക സ്ഥിതിയിൽ നേരിയ ചാഞ്ചാട്ടമുണ്ടാകും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനം ലഭിക്കും. ബിസിനസിൽ മുടങ്ങിക്കിടക്കുന്ന പണം ലഭ്യമാകും.


കുംഭം


ഇന്ന് നിങ്ങൾക്ക് അതിരാവിലെ നല്ല വാർത്തകൾ ലഭിക്കും. സന്തോഷമുള്ള ദിവസം ആയിരിക്കും. കുട്ടികൾ നിങ്ങളുടെ സന്തോഷം വർധിപ്പിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസ്സിൽ മത്സരം കുറയും. വില കൂടിയ സാധനങ്ങൾ വാങ്ങാൻ താൽപര്യം ഉണ്ടാകും.


മീനം


ഇന്ന് നിങ്ങൾ ഏതൊരു പ്രവർത്തനത്തിലും നിഷ്ക്രിയനായിരിക്കും. അശ്രദ്ധ അപ്രതീക്ഷിത പ്രശ്നങ്ങൾക്ക് കാരണമാകും. ബിസിനസ് സംരംഭങ്ങളിൽ രണ്ടുതവണ ചിന്തിച്ചതിന് ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.