Horoscope 15 March 2022: ഇന്ന് ശുക്ല പക്ഷത്തിലെ ദ്വാദശി, എല്ലാ രാശിക്കാരുടെയും ഫലം ഇപ്രകാരമാണ്
പുതിയ ഇടപാട് നടത്തുന്നതിന് മുമ്പ്, ആവശ്യമായ എല്ലാ വസ്തുതകളും നന്നായി അന്വേഷിക്കുക
പഞ്ചാംഗ പ്രകാരം ഇന്ന് ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. ചൊവ്വാഴ്ച ദിവസമായതിനാൽ ഹനുമാൻ സ്വാമിക്കാണ് ഇന്ന് പ്രാധാന്യം.ഇന്നത്തെ രാശിഫലം നോക്കാം-
ചിങ്ങം
മറ്റുള്ളവരിൽ നിന്നും കേട്ട കാര്യങ്ങൾ ഇന്ന് ഒഴിവാക്കണം. ഓഫീസിൽ കയർത്ത് സംസാരിക്കരുത്, വ്യാപാരികളുമായി പുതിയ ഇടപാട് നടത്തുന്നതിന് മുമ്പ്, ആവശ്യമായ എല്ലാ വസ്തുതകളും നന്നായി അന്വേഷിക്കുക. പ്രിയപ്പെട്ടവരുമായുള്ള സംസാരം കുറയാൻ പാടില്ല. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, എല്ലാവരുടെയും സഹകരണവും ഉണ്ടാകും.
കന്നി
വ്യാപാരികളുടെ സാമ്പത്തിക സ്ഥിതി പഴയതിലും മെച്ചപ്പെടും, സാമ്പത്തിക ദൗർബല്യം മൂലം മുടങ്ങിക്കിടന്ന പ്രവൃത്തികൾ വീണ്ടും ആരംഭിക്കാനാവും. ഗർഭിണികൾ ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണം. കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങളെക്കുറിച്ച് നിങ്ങൾ ആശങ്കാപ്പെടേണ്ട. ജീവിത പങ്കാളിയുടെ പിന്തുണയും നിർദ്ദേശങ്ങളും പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ നിങ്ങളെ സഹായിക്കും.
തുലാം
ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ വർധിപ്പിക്കേണ്ടി വരും. മൊത്തവ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. കണക്ക്, സയൻസ് തുടങ്ങിയ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആവശ്യമുള്ളപ്പോൾ അധ്യാപകരുടെ മാർഗനിർദേശം സ്വീകരിക്കുന്നത് ഉറപ്പാക്കുക. കുടുംബത്തിലെ മുതിർന്നവരുടെയും ഉപദേശം യുവാക്കൾ ശ്രദ്ധിക്കണം, അവ അവഗണിക്കുന്നത് ദോഷം ചെയ്യും. ചെവി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വീട്ടിൽ അലങ്കാരവസ്തുക്കളും അടുക്കള സാധനങ്ങളും വാങ്ങിയേക്കുന്ന ദിവസമാണ്.
വൃശ്ചികം
ഓഫീസിലെ അനാവശ്യ തർക്കങ്ങളിൽ സമയം കളയരുത്, ജോലിയിൽ ശ്രദ്ധിക്കുക.ഓൺലൈൻ വ്യാപാരികൾക്ക് ഇന്ന് പുതിയ ഉപഭോക്താക്കളും നല്ല ലാഭവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക, അവരുടെ വാക്കുകൾ ശ്രദ്ധിക്കുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ആശ്വാസം ലഭിക്കുന്ന ദിവസമാണ്. ഈ സമയത്ത് ചെയ്യുന്ന കഠിനാധ്വാനം തീർച്ചയായും ഭാവിയിൽ നേട്ടങ്ങൾ നൽകും. ബിസിനസ്സിൽ ഒരു പുതിയ ഡീലിനായി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, അത് ഇന്ന് തന്നെ നടപ്പാക്കണം. രോഗം ഇല്ലെങ്കിലും അസുഖമുണ്ടോ എന്ന് സംശയം അലട്ടിയേക്കാം. സുഹൃത്തുക്കളുമായി തർക്കത്തിന് സാധ്യതയുണ്ട്.
മകരം
പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നേടാനുള്ള സാധ്യത ഇന്നുണ്ട്. ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം നടത്തുന്നവർ ജോലിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക ശക്തിയിലും വിജയത്തിലും സന്തുഷ്ടരായിരിക്കും. സ്ത്രീകൾക്ക് കുടുംബത്തിലും സമൂഹത്തിലും നല്ല സ്ഥാനം സൃഷ്ടിക്കും.
കുംഭം
ഓഫീസിൽ നടക്കുന്ന ജോലിയിലുള്ല കഠിന ശ്രമങ്ങൾ വിജയത്തിലേക്ക് നയിക്കും. വ്യാപാരികൾ നിയമപരമായ പ്രശ്‌നങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ശരി. അല്ലാത്തപക്ഷം അവർക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ട ദിവസമാണ്. കുടുംബത്തിൽ മതപരമായ ചടങ്ങുകൾക്ക് സാധ്യതയുണ്ട്.
മീനം
ഔദ്യോഗിക സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ജോലിയുമായി ബന്ധപ്പെട്ട് പിരിമുറുക്കം ഉണ്ടാകാം. ദിവസാവസാനത്തോടെ, ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ വ്യാപാരികൾ കാര്യമായ തീരുമാനങ്ങൾ എടുക്കാവൂ. കമ്മ്യൂണിക്കേഷൻ മേഖലയിലുള്ളവർക്ക് മികച്ച സമയമാണ്. ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം.
മേടം
ഇന്ന് വരുമാനത്തേക്കാൾ ചെലവ് കൂടിയേക്കും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം, ടീമിലെ ചില ആളുകൾ അവധിയിൽ പോയേക്കാം, ചിലപ്പോൾ അവരുടെ ജോലിയും ചെയ്യേണ്ടിവരും. വ്യാപാരികൾക്ക് ഇന്ന് നല്ലതാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ നിങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടാക്കാം. ആരോഗ്യകാര്യത്തിൽ രക്തസമ്മർദ്ദം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം
പാൽ വ്യാപാരികൾക്ക് ഇന്ന് അധിക ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ ഗൃഹപാഠം ശ്രദ്ധിക്കണം, അല്ലാത്തപക്ഷം ശിക്ഷിക്കപ്പെട്ടേക്കാം, ആരോഗ്യകാര്യത്തിൽ ഇന്ന് അസുഖങ്ങൾ പിടിപെട്ട് ആശുപത്രിയിൽ പോകേണ്ടിവരുന്നവർ കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ അമ്മയോടൊപ്പം സമയം ചിലവഴിക്കുക, അവളുടെ ആവശ്യങ്ങളും പരിപാലിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
മിഥുനം
ഈ ദിവസം എല്ലാ ജോലികളും വളരെ ശ്രദ്ധയോടെ ചെയ്യുക. നിങ്ങളുടെ ചെറിയ അശ്രദ്ധ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. നിങ്ങൾക്ക് ഒരു സർക്കാർ ജോലി വേണമെങ്കിൽ, അതിനുള്ള ശ്രമങ്ങൾ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം. കച്ചവടത്തിൽ ആശങ്കാജനകമായ സാഹചര്യമുണ്ട്. പ്രത്യേക ജാഗ്രത പാലിക്കുക. കോസ്മെറ്റിക് ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും. യുവാക്കൾക്ക് മുതിർന്നവരോട് ബഹുമാനം തോന്നണം. പെട്ടെന്ന് ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ട്. നിങ്ങൾ ഇതിനകം ഒരു രോഗിയാണെങ്കിൽ, മരുന്നും ദിനചര്യയും സ്വയം മാറ്റാൻ ശ്രമിക്കരുത്. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കർക്കടകം
സാമൂഹിക സേവനവുമായി ബന്ധപ്പെട്ട ആളുകൾക്കുള്ള മികച്ച ദിവസമാണിന്ന്. പാടാൻ താൽപ്പര്യമുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. ധനകാര്യവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ പണം നൽകുന്നതിന് മുമ്പ് അന്വേഷണം നടത്തണം. വിദ്യാർത്ഥികൾ പരീക്ഷയിൽ കൂടുതൽ ശ്രദ്ധിക്കണം . ആരോഗ്യത്തിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകും, അതുമൂലം മാനസിക പിരിമുറുക്കം വർദ്ധിക്കും. വീട്ടിൽ അറ്റകുറ്റപ്പണികൾ ബാക്കിയുണ്ടെങ്കിൽ, അത് പൂർത്തിയാക്കാനും പറ്റിയ സമയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...