എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ സാധ്യതകൾ നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


ഇന്ന് കുടുംബത്തിൽ ചികിത്സാ ചിലവുകൾ ഉണ്ടാകാം. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കാൻ കാലതാമസം നേരിടും. സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ ബിസിനസ്സിലെ സ്തംഭനാവസ്ഥ നീക്കാനും പുരോ​ഗതി കൈവരിക്കാനും സഹായിക്കും.


ഇടവം


ഇന്ന് നിങ്ങൾക്ക് ജോലിയിൽ അനാവശ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ക്ഷീണം ഉണ്ടാകും. ഏത് കാര്യത്തിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ബിസിനസിൽ മാന്ദ്യം ഉണ്ടായാലും പങ്കാളികളുടെ സഹായത്താൽ സാമ്പത്തിക പ്രശ്നങ്ങൾ കുറയും.


മിഥുനം


ഇന്ന് കുടുംബത്തിൽ വരുമാനം വർധിക്കും. സൗഹാർദ്ദപരമായ ചർച്ചകൾ സുഗമമായി മുന്നോട്ട് പോകും. പ്രതീക്ഷിച്ച ബാങ്ക് വായ്പ ലഭിക്കും. ഓഫീസിലെ മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂലമായ ഫലങ്ങൾ ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാനുള്ള ശ്രമത്തിൽ പുരോഗതി ഉണ്ടാകും.


ALSO READ: ഇന്നത്തെ ഭാ​ഗ്യരാശിക്കാർ ഇവരാണ്; സമ്പൂർണ രാശിഫലം അറിയാം


കർക്കടകം


ഇന്ന് കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാം. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം സംയമനം പാലിക്കുന്നതാണ് നല്ലത്. ബിസിനസ് സംരംഭങ്ങൾ ലാഭകരമാകും.


ചിങ്ങം


ഇന്ന് മികച്ച സാമ്പത്തിക സ്ഥിതിയുണ്ടാകും. കുടുംബത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം നിലനിൽക്കും. ബിസിനസിൽ ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ മാറി ലാഭം ലഭിക്കും. വിദേശയാത്രകൾ വേണ്ടിവരും. ജോലിഭാരം കുറയും.


കന്നി


നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മിതമായതായിരിക്കും. പാഴ്ച്ചെലവ് കുറയ്ക്കുന്നതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും. അപ്രതീക്ഷിത സഹായം സന്തോഷം നൽകും.


തുലാം


കുടുംബത്തിൽ ഇന്ന് ഐക്യം ഉണ്ടാകും. ഗുണകരമായ ശ്രമങ്ങൾ നല്ല ഫലങ്ങൾ നൽകും. ഓഫീസിലെ സഹപ്രവർത്തകർക്ക് നേട്ടമുണ്ടാകും. കുടുംബത്തിൽ സന്താനങ്ങൾ മുഖേന നല്ല വാർത്തകൾ വന്നുചേരും. ചില ആളുകൾക്ക് ആധുനിക സാധനങ്ങൾ വാങ്ങാനുള്ള ആഗ്രഹമുണ്ടാകും.


വൃശ്ചികം


ഇന്ന് നിങ്ങൾ ഏത് ജോലിയും ദൃഢനിശ്ചയത്തോടെ പൂർത്തിയാക്കും. പുതിയ ബിസിനസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമങ്ങൾ വിജയിക്കും. യാത്രകൾ പുതിയ അവസരങ്ങൾ കൊണ്ടുവരും. ഉന്നത വ്യക്തികളുമായുള്ള പരിചയം നേട്ടമുണ്ടാക്കും. വരുമാനം ഇരട്ടിയാകും.


ധനു


ഇന്ന് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. കുടുംബാംഗങ്ങളുമായി ചെറിയ അസ്വസ്ഥതകൾ ഉണ്ടാകും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. സഹപ്രവർത്തകരെ അനുനയിപ്പിച്ചാൽ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകും.


മകരം


ഇന്ന് നിങ്ങൾക്ക് വൈകാരിക ക്ലേശവും പിരിമുറുക്കവും അനുഭവപ്പെടും. നിങ്ങളുടെ രാശി ചന്ദ്രൻ ആയതിനാൽ കാര്യങ്ങൾ ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകും. മംഗളകരമായ പരിപാടികൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. മേലുദ്യോഗസ്ഥരുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.


കുംഭം


ഇന്ന് നിങ്ങൾ ഉത്സാഹത്തോടെ ഏത് പ്രവർത്തനത്തിലും ഏർപ്പെടും. കുടുംബത്തിൽ സന്തോഷകരമായ സംഭവങ്ങൾ നടക്കും. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ബിസിനസ് സംരംഭങ്ങൾ വിജയിക്കും.


മീനം


സന്തോഷവാർത്തകൾ കേൾക്കാൻ ഇടവരുത്തും. സഹോദരങ്ങൾ പിന്തുണ നൽകും. ബിസിനസിലെ ഇടപാടുകൾ സുഗമമായിരിക്കും. ചിലർക്ക് ജോലിയിൽ പ്രതീക്ഷിച്ച സ്ഥലംമാറ്റം ലഭിക്കും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ താൽപര്യം വർധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.