എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും. ഇന്നത്തെ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം
‌കുടുംബ ബന്ധങ്ങളിൽ നല്ല ഐക്യം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്വർണം വാങ്ങാൻ സാധ്യത. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.


ഇടവം
സന്തോഷവാർത്തകൾ ഉണ്ടാകും. അടുത്ത ബന്ധുക്കൾ പിന്തുണ നൽകും. ബിസിനസ്സിലെ ഇടപാടുകൾ സുഗമമായിരിക്കും. ചിലർക്ക് ജോലിയിൽ പ്രതീക്ഷിച്ച സ്ഥലംമാറ്റം ലഭിക്കും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ താൽപര്യം വർധിക്കും.


മിഥുനം
കുട്ടികൾക്ക് ഇന്ന് പഠനത്തിൽ താൽപര്യം ഉണ്ടാകും. പുതിയ ബിസിനസ് സംരംഭങ്ങളിൽ സുഹൃത്തുക്കൾ പിന്തുണ നൽകും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ജോലിഭാരം കുറയും. ആത്മീയകാര്യങ്ങളിൽ കൂടുതൽ വ്യാപൃതരാകും.


കർക്കടകം
ഇന്ന് ബിസിനസ് യാത്രകൾ ശാരീരിക ക്ഷീണത്തിന് കാരണമാകും. ദേഷ്യം ജോലിയിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ദേഷ്യം കുറയ്ക്കുന്നത് ​ഗുണം ചെയ്യും. സുഹൃത്തുക്കളിൽ നിന്ന് നേട്ടം ഉണ്ടാകും. പ്രതീക്ഷിച്ച സഹായം ലഭിക്കും.


ചിങ്ങം
ഇന്ന് കുടുംബത്തിൽ ചികിത്സാ ചിലവുകൾ ഉണ്ടാകും. ജോലിയിൽ സഹപ്രവർത്തകരുമായി ഒത്തുപോകുന്നത് ​ഗുണം ചെയ്യും. സഹോദരങ്ങൾ വഴി പ്രതീക്ഷിക്കുന്ന സഹായം തക്കസമയത്ത് ലഭിക്കും. ബിസിനസ് യാത്രകൾ ഗുണം ചെയ്യും. കടങ്ങൾ ഒരു പരിധി വരെ കുറയും.


കന്നി
ഇന്ന് നിങ്ങളുടെ രാശിയിൽ ചന്ദ്രാഷ്ടമമായതിനാൽ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങളും കാലതാമസവും ഉണ്ടാകും. ശാരീരിക ആരോഗ്യത്തിൽ ചെറിയ ഉയർച്ചയുണ്ടാകും. ബിസിനസ് ഇടപാടുകളിൽ ശാന്തത പാലിക്കുന്നതാണ് നല്ലത്. പുതിയ സംരംഭങ്ങളും യാത്രകളും ഒഴിവാക്കുക.


തുലാം
ഇന്ന് കുടുംബത്തിലെ മുതിർന്നവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുട്ടികൾക്ക് പഠനത്തിൽ താൽപര്യം നഷ്ടപ്പെടും. ഉദ്യോഗസ്‌ഥർ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്‌ കാലതാമസം നേരിടും. വിദേശയാത്രകൾ നല്ല ഫലങ്ങൾ നൽകും.  


വൃശ്ചികം
ഇന്ന് നിങ്ങൾ ആഡംബര വസ്തുക്കൾ വാങ്ങുന്നതിന് സാധ്യതയുണ്ട്. ബന്ധുക്കളുടെ സന്ദർശനം സന്തോഷം നൽകും. ചിലർക്ക് സർക്കാർ സഹായം ലഭിക്കും. പുതിയ ഉദ്യമങ്ങളിൽ പുരോഗതി ഉണ്ടാകും. ബിസിനസിലെ ശത്രുക്കളിൽ നിന്നുള്ള പ്രശ്നങ്ങൾ നീങ്ങി പ്രതീക്ഷിച്ച ലാഭം ലഭിക്കും.


ധനു
പൂർവ്വിക സ്വത്തിൽ മാറ്റങ്ങൾ ഉണ്ടാകും. തൊഴിൽപരമായി, നിങ്ങളുടെ പരിശ്രമങ്ങൾ നല്ല ഫലം നൽകും. നിങ്ങളുടെ പണം ഒരു നല്ല സാമ്പത്തിക പദ്ധതിയിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് മികച്ച സമയമാണ്.


മകരം
സന്തോഷ വാർത്തകൾ ഉണ്ടാകും. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധുക്കൾ പിന്തുണ നൽകും. വിവാഹകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


കുംഭം
സാമ്പത്തിക സ്ഥിതിയിൽ പുരോ​ഗതിയുണ്ടാകും. സാമൂഹിക രംഗത്ത് നിങ്ങളുടെ സംരംഭം സൃഷ്ടിച്ച പ്രതികരണത്തിൽ നിങ്ങൾ സന്തോഷിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. യാത്രകൾ പോകാൻ സാധ്യതയുണ്ട്.


മീനം
ആരോ​ഗ്യസ്ഥിതി മികച്ചതായിരിക്കും. ബിസിനസിൽ അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. ഓഫീസിൽ ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർധിക്കും. വ്യർഥമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. കുടുംബത്തിന്റെ പിന്തുണയും സഹകരണവും ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.