Horoscope 2023: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് മോശം സമയം, കൂടുതൽ ശ്രദ്ധിക്കണം

പുതുവർഷത്തിൽ ശ്രദ്ധിക്കേണ്ടത് ശനിയുടെ രാശിമാറ്റമാണ്, ഇതിനെ പറ്റിയാണ് പരിശോധിക്കുന്നത്
പുതു വര്‍ഷമെത്താൻ ഇനി കഷ്ടിച്ച് ഒരു മാസം കൂടിയുണ്ട്. 2023 ജനുവരി 17-ന് ശനികുംഭ രാശിയിലേക്ക് പ്രവേശിക്കും. ശനിയുടെ സ്വന്തം രാശി കൂടിയാണ് കുംഭം. ഇത്തരത്തിലെ ശനിയുടെ മാറ്റം ചില രാശിക്കാര്‍ക്ക് അത്ര നല്ലകാലമല്ല.ഇത് പുതുവർഷത്തിൽ എങ്ങിനെയായിരിക്കും എന്ന് പരിശോധിക്കാം.
മേടം
മേടം രാശിക്കാർക്ക് പുതുവർഷം ഗുണ ദോഷ സമ്മിശ്രമായിരിക്കും. മേട രാശിക്കാര്‍ക്ക് 2023-ൽ വലിയ ധന പ്രതിസന്ധി ഉണ്ടാകും. ചെലവ് വര്‍ധിക്കും. നിങ്ങളുടെ കുടുംബ ബജറ്റ് ചിലപ്പോൾ താളം തെറ്റിച്ചേക്കും. ഒരു പക്ഷെ കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാവുന്ന കാലം കൂടിയായിരിക്കും ഇത്. നിങ്ങളുടെ കുടുംബസ്വത്തുക്കളില്‍ ചിലപ്പോൾ തര്‍ക്കം ഉടലെടുക്കാം. ആരോഗ്യത്തില്‍ പ്രത്യേക ജാഗ്രത വേണ്ട സമയം കൂടിയാണിത്.
ചിങ്ങം
ചിങ്ങം രാശിക്കാർക്കും 2023 മോശം സമയമാണ്. ജീവിതത്തിൽ പലവിധ ആശയക്കുഴപ്പങ്ങളും ഉണ്ടാവും. പല നിര്‍ണായക ഘട്ടങ്ങളിലും ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും. അനാവശ്യമായ യാത്രയ്ക്ക് സാധ്യത കാണുന്നു. സമ്പാദ്യം സൂക്ഷിച്ച് ചെലവാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും.
ധനു
2023 ല്‍ ധനു രാശിക്കാർക്കും അത്ര നല്ല സമയമല്ല. ഏഴരശനി കാലമാണ് ധനുരാശിക്കാർക്ക്. വളരെ അധികം ശ്രദ്ധ വേണ്ട സമയമാണിത്. എന്നാൽ ഏഴര ശനി കഴിഞ്ഞാലും ധനു രാശിക്കാര്‍ക്ക് ചില പ്രയാസങ്ങൾ തുടരും. നിങ്ങളുടെ ബിസിനസ് രംഗത്തെ മോശം സമയമാണിതെന്ന് തിരിച്ചറിയണം. നിങ്ങളുടെ തൊഴിലിടങ്ങളില്‍ വളരെ ജാഗ്രതയോടെ തന്നെ പെരുമാറണം എന്ന് മാത്രമല്ല വാക്കും പ്രവർത്തിയും സൂക്ഷിക്കണം.