Rashifal/Horoscope 26 April 2022: ഇന്ന് (Horoscope 29 April 2022) ചിങ്ങം രാശിക്കാർ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വിജയം കൈവരിക്കും.  വൃശ്ചിക രാശിക്കാർ ജാഗ്രത പാലിക്കണം. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം (Aries): ഇന്ന് മേടം രാശിക്കാർ ഒഴിവു സമയം നന്നായി വിനിയോഗിക്കുക. ഈ സമയം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുക. നിങ്ങളുടെ ജോലി ശാശ്വതമല്ല ഒപ്പം സമയവും നല്ലതല്ല. അതിനാൽ നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം നിലനിർത്തുക. ചില വ്യാപാരികൾ അവരുടെ കഴിവുകൊണ്ട് ആളുകളെ ആകർഷിക്കുന്നു. കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ സമയം നന്നായി ആസ്വദിക്കുക.  എല്ലാവരുമായും ഐക്യത്തോടെ നിൽക്കുക.


Also Read: Solar Eclipse 2022: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് കടുത്തേക്കാം!


ഇടവം (Taurus):  ഈ രാശിയിലുള്ള ആളുകൾക്ക് നിരവധി ജോലികൾ ഉണ്ട് അതിൽ ചിലത് മറന്നുപോയേക്കാം അതുകൊണ്ട് എന്തൊക്കെയാണ് ജോലി എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കണം. ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നവർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കും.ഡോക്ടർമാർക്ക് ഇന്ന് നല്ല വരുമാനം ഉണ്ടാകും. നടുവേദന ഉണ്ടാകാം എന്നാൽ ഇതിന് മരുന്നിന് പകരം യോഗയുടെ സഹായം തേടുന്നത് നല്ലതാണ്. കുട്ടികളുമായി കുറച്ച് സമയം ചെലവഴിക്കുക ഇത് കുട്ടികളെ സന്തോഷിപ്പിക്കുന്നതോടൊപ്പം നിങ്ങൾക്ക് ഉന്മേഷവും നൽകും. 


മിഥുനം (Gemini): ഈ രാശിക്കാർ സമയം പാഴാക്കരുത്.  സമയം അനുസരിച്ച് പ്രവർത്തിക്കുക. എല്ലാവരുമായും യോജിച്ച് പ്രവർത്തിച്ചാൽ നേട്ടങ്ങൾ ഉണ്ടാകും അതായത് ടീം ഒരുമിച്ച് പ്രവർത്തിക്കണം. ബിസിനസിൽ വിജയം ലഭിക്കും.  ഒരു പുതിയ ബിസിനസ്സ്സ് ആരംഭിക്കുന്നതിന് ഇപ്പോൾ നല്ല സമയമല്ല. ആസ്ത്മ രോഗികൾ ജാഗ്രത പാലിക്കണം. മലിന വായു ശ്വസിക്കുന്നത് രോഗത്തെ കൂടുതൽ വഷളാക്കും. ഗാർഹിക പിരിമുറുക്കങ്ങൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ല. 


കർക്കടകം (Cancer): ഈ രാശിക്കാരുടെ മനസ്സ് ഇന്ന് എന്തൊക്കെയോ ഓർത്ത് ദുഃഖിതരായിരിക്കും. പ്രാർത്ഥിക്കുക ടെൻഷൻ എടുക്കരുത്. ഓഫീസ് ജോലിയുടെ വിശദാംശങ്ങൾ നിങ്ങളുടെ ബോസ് നിങ്ങളിൽ നിന്നും ശേഖരിക്കും. ഇതിനായി, മുഴുവൻ ജോലിയുടെയും റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുക. നിങ്ങൾ ബിസിനസിൽ എന്തെങ്കിലും പ്രധാന ഇടപാട് നടത്തുകയാണെങ്കിൽ തിടുക്കം കാണിക്കണ്ട. ആരോഗ്യം നന്നായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ധാന്യങ്ങൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. വീട്ടിൽ ഒരുതരത്തിലുള്ള തർക്കവും ഉണ്ടാകാതിരിക്കാൻ എല്ലാവരോടും  നന്നായി പെരുമാറുക. 


ചിങ്ങം (Leo):  ഈ രാശിക്കാർക്ക് ഇന്ന് പ്രതികൂല ഫലങ്ങളാണ് വരുന്നതെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങളുടെ ഓഫീസിലെ പ്രധാനപ്പെട്ട ജോലികൾ നാളത്തേക്ക് ഉപേക്ഷിക്കരുത്, അവ ഇന്ന് തന്നെ പൂർത്തിയാക്കണം. ഉറക്കമില്ലായ്മ മൂലം പല രോഗങ്ങളും ഉണ്ടാകാം അതിനാൽ രാത്രിയിൽ നല്ല ഉറക്കം ആവശ്യമാണ്.വസ്തു വ്യാപാരം നടത്തുന്നവർക്ക് പണമിടപാടുകളിൽ നഷ്ടം വരാം അതിനാൽ വിവേകത്തോടെ പ്രവർത്തിക്കുക. നിങ്ങൾക്ക് സാമൂഹിക പരിപാടികൾക്ക് പോകേണ്ടി വന്നേക്കാം.


കന്നിരാശി (Virgo): കന്നിരാശിക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും വ്യതിചലിക്കരുത്.  ജോലിയുടെ ഭാരം ആശയക്കുഴപ്പമുണ്ടാക്കാം.  ജോലികളുടെ ലിസ്റ്റ് ഉണ്ടാക്കി പ്രവർത്തിക്കുക. ബിസിനസ് വ്യാപിക്കാനുള്ള ആസൂത്രണം പ്രയോജനകരമാകും. വരുമാനം വർദ്ധിക്കാൻ സാധ്യത. ആസ്ത്മ രോഗികൾ സൂക്ഷിക്കുക.  എല്ലാ അംഗങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കുക. 


തുലാം (Libra): നിങ്ങൾ വളരെക്കാലമായി സംസാരിക്കാത്ത ചില ആളുകളുമായി ഇന്ന് ബന്ധപ്പെടും.  നിങ്ങൾക്ക് ഇന്ന് ഒരു വലിയ അവസരം ലഭിക്കും. വളരെക്കാലമായി ബിസിനസിൽ കുടുങ്ങിക്കിടന്ന പണം ഇന്ന് ലഭിക്കും.ഇന്ന് നിങ്ങൾക്ക് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം ശ്രദ്ധിക്കുക വെയിലത്ത് പോകരുത്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനല്ല പദ്ധതി ആസൂത്രണം ചെയ്യുക. അതിനായി നിങ്ങൾ അവരുടെ വീട്ടിലേക്ക് പോകുകയോ അല്ലെങ്കിൽ അവരെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്യുക. 


വൃശ്ചികം (Scorpio): ചിന്തിക്കാതെ ഒരു ജോലിയും ചെയ്യരുത്. ചില കുഴപ്പങ്ങളിൽ അകപ്പെടാം. നിങ്ങളുടെ ആശയവിനിമയത്തിനുള്ള കഴിവ് ഔദ്യോഗിക ജോലികളിൽ ഉപയോഗിക്കുക. ഇത്  ആവശ്യമാണ്. ബിസിനസിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കുന്നില്ലെങ്കിൽ വഴി മാറ്റി പിടിക്കണം. അറിയാത്ത വിഷയത്തിൽ നിങ്ങൾ കൈ വയ്ക്കരുത്. കാരണം പണികിട്ടിയേക്കാം.  ഇണയെ ബഹുമാനിക്കുക. അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങൾക്ക് ഏത് പദ്ധതിയും ചർച്ച ചെയ്യാം. 


ധനു (Sagittarius): ഈ രാശിക്കാർ മുതിർന്നവരെ ബഹുമാനിക്കുക. അവരോട് മോശമായി പെരുമാറരുത്. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് പ്രധാന ദിനം.  ഇലക്ട്രികുമായി ബന്ധമുള്ള ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും. ഔദ്യോഗിക കാര്യങ്ങളിൽ നിങ്ങൾ മുൻകാലങ്ങളിൽ നടത്തിയ ശ്രമങ്ങൾ ഇപ്പോൾ മികച്ച ഫലം നൽകും. കുടുംബാംഗങ്ങളോട് നന്നായി പെരുമാറുക.  കോപം ഉപേക്ഷിക്കുക.


മകരം (Capricorn): മകരം രാശിക്കാർക്ക് ഈ സമയം നല്ലതല്ല. ഭാവി ആസൂത്രണത്തിൽ ശ്രദ്ധിക്കണം.ബിസിനസ്സിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആസൂത്രണം വിജയിക്കും. ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം ലഭിക്കും. ഓഫീസ് ജോലികളിൽ വിജയം കൈവരിക്കും. ഇതോടെ ബോസുമായുള്ള ബന്ധം ദൃഢമാകും. ഹൃദ്രോഗികൾ ആരോഗ്യത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കുക. എഴുത്ത് വിഭാഗവുമായി ബന്ധപ്പെട്ട യുവാക്കൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കണം. വെള്ളവുമായി ബന്ധപ്പെട്ട സാമൂഹിക സേവന മേഖലയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ നിങ്ങൾക്ക് ചെയ്യാം.


കുംഭം (Aquarius): ഇന്ന് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിൽ സഹായം നൽകാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ, അർത്ഥ ചെയ്യുക. ഈ രാശിയിലുള്ള ഹൃദ്രോഗികൾ പ്രത്യേകം ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം കാർഡിയോ വ്യായാമങ്ങൾ ചെയ്യുക. നിങ്ങൾക്ക് വീടിന്റെ അന്തരീക്ഷം മാറ്റണമെങ്കിൽ എല്ലാവരുമായും ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കുക. എല്ലാവരെയും സന്തോഷിപ്പിക്കുക. ഓഫീസിൽ സഹപ്രവർത്തകരുമായി തർക്കത്തിന് സാധ്യത. ജോലി ശാന്തമായി ചെയ്യുക. രാശിക്കാരുടെ പ്രശംസ കേട്ട് അസൂയാലുക്കളും എതിരാളികളും വർധിക്കും അത് നിങ്ങൾ ശ്രദ്ധിക്കേണ്ട. നിങ്ങളുടെ ജ്യേഷ്ഠനിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.


മീനം (Aquarius): ഈ രാശിക്കാരുടെ ബിസിനസിലെ പ്രശ്നങ്ങൾ പരിഹരിക്കും. വസ്ത്രവ്യാപാരികൾക്ക് നല്ല ലാഭത്തിന് സാധ്യത. നിങ്ങൾ ചെയ്യുന്ന ബിസിനസ് എന്തുതന്നെയായാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങൾ പിന്നോക്കം പോകും. തോൾ വേദന നിങ്ങളെ അലട്ടും. വലിയ കടക്കെണിയിലായവർ അതിന്റെ തിരിച്ചടവ് സംബന്ധിച്ച് വിഷമിച്ചേക്കാം. ഇന്ന് നിങ്ങൾ പൂർണ്ണ ഊർജ്ജത്തോടെ പ്രവർത്തിക്കണം, നല്ല ഫലങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുമായി ആശയപരമായ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം എന്നാൽ തർക്കങ്ങൾ ഒഴിവാക്കുക.


 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.