എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ വ്യക്തിത്വവും സവിശേഷതകളും ഉണ്ട്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് സഹായകരമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- കഠിനാധ്വാനം ചെയ്യേണ്ട ദിവസമാണ് ഇന്ന്. ബിസിനസിൽ ലാഭം ഉണ്ടാകും. ഭാര്യ മുഖേന ബന്ധുക്കളിൽ നിന്ന് നേട്ടമുണ്ടാകും. കൃത്യസമയത്ത് ജോലികൾ ചെയ്തു തീർക്കാൻ ശ്രമിക്കുക.


ഇടവം- ഇന്ന് കുടുംബത്തിൽ പ്രതികൂല സാഹചര്യം ഉണ്ടാകും. അടുത്ത ബന്ധമുള്ളവരിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവുകൾ ഉണ്ടാകും. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് സുഹൃത്തുക്കളുടെ സഹായവും സഹകരണവും ലഭിക്കും.


മിഥുനം- ഇന്ന് മിഥുനം രാശിക്കാരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പുതിയ ഉത്പന്നങ്ങൾ വാങ്ങാനുള്ള താൽപര്യം വർധിക്കും. കുടുംബത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം നിലനിൽക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും.


കർക്കടകം- ബന്ധുക്കൾ കുടുംബത്തിൽ സന്ദർശനം നടത്താൻ സാധ്യതയുണ്ട്. കുടുംബത്തിൽ ചെലവുകൾ വർധിക്കും. ശാരീരിക ആരോഗ്യത്തിൽ അൽപം മന്ദത അനുഭവപ്പെടും. ബിസിനസിൽ തൊഴിലാളികളെ പിന്തുണയ്ക്കുകയാണെങ്കിൽ, നിങ്ങൾക്ക് പുരോ​ഗതിയുണ്ടാകും. സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും.


ചിങ്ങം- ഇന്ന് കുടുംബത്തിൽ ഐക്യം ഉണ്ടാകും. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും നിങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കും. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികൾ പൂർത്തീകരിക്കും. കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കും. ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാർക്ക് ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്.


കന്നി- ഇന്നത്തെ യാത്രകൾ ലക്ഷ്യത്തിൽ എത്താൻ സാധ്യതയില്ല. ബിസിനസിൽ ജാ​ഗ്രത പാലിക്കണം. ഏത് കാര്യത്തിലും ക്ഷമ ഉണ്ടായിരിക്കുന്നത് ​ഗുണം ചെയ്യും. പ്രയോജനകരമായ ശ്രമങ്ങൾ നല്ല ഫലം നൽകും. അപ്രതീക്ഷിത സഹായങ്ങൾ വന്നുചേരും. നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.


തുലാം- ഇന്ന് മനസ്സിന് സന്തോഷം നൽകുന്ന സംഭവങ്ങൾ ഉണ്ടാകും. കുട്ടികൾ അഭിമാനകരമായ രീതിയിൽ പെരുമാറും. അടുത്ത ബന്ധുക്കൾ പിന്തുണ നൽകും. ആഡംബരവസ്തുക്കൾ വാങ്ങുന്നതിൽ വ്യാപൃതരാകും. വ്യാപാര ഇടപാടുകൾ ലാഭകരമായിരിക്കും. ആ​ഗ്രഹങ്ങൾ സഫലമാകും.


വൃശ്ചികം- കുടുംബത്തിലെ മുതിർന്നവരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കും. നല്ല കാര്യങ്ങൾ ചെയ്യും. സാമ്പത്തിക സഹായം ലഭിക്കും. പരിചയ സമ്പന്നരായ ആളുകളുടെ ഉപദേശം ബിസിനസിൽ പുരോഗതി കൈവരിക്കുന്നതിന് സഹായിക്കും. വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റും.


ധനു രാശി- ഇന്ന് കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ചിലവുകൾ വർധിക്കും. ബിസിനസിൽ പുതിയ കരാറുകൾ ഒപ്പുവയ്ക്കുന്നതിന് തടസം നേരിട്ടേക്കാം. സുഹൃത്തുക്കളുടെ സഹായത്താൽ എന്തും തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകും.


മകരം- മകരം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകും. കാര്യങ്ങൾ ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകും. അടുത്ത ബന്ധുക്കളോട് സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ദീർഘദൂര യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.


കുംഭം- കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ലാഭമുള്ള ദിവസം ആയിരിക്കും. സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. വിദേശികളുമായി ബിസിനസ് സംബന്ധമായ സൗഹൃദം ഉണ്ടാകും. ഔദ്യോഗിക യാത്രകൾക്ക് അവസരമുണ്ടാകും.


മീനം- മീനം രാശിക്കാർ ഇന്ന് ഏത് കാര്യത്തിലും ഉത്സാഹത്തോടെ പ്രവർത്തിക്കും. നല്ല കാര്യങ്ങൾ സംഭവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ആരോഗ്യം മികച്ചതായിരിക്കും. സ്ത്രീകൾക്ക് ജോലിഭാരം കുറയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.