Horoscope March 14, 2022: ഇന്ന് കന്നി രാശിക്കാർക്ക് നല്ല ദിനം, ധനു രാശിയിലെ വിദ്യാർത്ഥികൾക്ക് വിജയ ദിനം
Horoscope March 14, 2022: ഇന്ന് (Horoscope March 14, 2022) മകരം (Capricorn) രാശിക്കാർ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. മീന (Pisces) രാശിയിലെ യുവാക്കൾക്ക് കരിയറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർക്ക് ചില അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും.
Rashifal/Horoscope March 11, 2022: ഇന്ന് (Horoscope March 14 2022) തിങ്കളാഴ്ച നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. തിങ്കളാഴ്ച ചിങ്ങം (Leo) രാശിക്കാർ ആരുടെയും വാക്കുകൾ ഹൃദയത്തിൽ വയ്ക്കരുത്. തുലാം (Libra) രാശിക്കാർക്ക് ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...
Also Read: Guru Uday: വ്യാഴത്തിന്റെ ഉദയം ഈ 8 രാശിക്കാരെ സമ്പന്നരാകും!
മേടം (Aries): ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രധാനമാണ്. വസ്ത്രവ്യാപാരികൾക്ക് നല്ല ലാഭമുണ്ടാകും. നിക്ഷേപം നടത്തുമ്പോൾ ഭാവിയെക്കുറിച്ച് മനസ്സിൽ വെച്ച് വേണം നിക്ഷേപിക്കാൻ. ജോലിയിൽ വിജയം കൈവരിക്കും. ഉത്തരവാദിത്തമുള്ള ഒരു ജോലിയിലും അലംഭാവം കാണിക്കരുത്.
ഇടവം (Taurus): ഇന്ന് നിങ്ങൾക്ക് നല്ല സൂചന ലഭിക്കും. വീടിന്റെ ചുമതലകൾ നിറവേറ്റുന്നതിനായി നിങ്ങൾക്ക് ചില പുതിയ തീരുമാനങ്ങൾ എടുക്കാം. ഒപ്പം ബിസിനസ്, തൊഴിൽ എന്നിവ നന്നായി നടക്കും. പിതാവിന്റെ ജോലിയിൽ നിങ്ങളുടെ സഹകരണം പ്രശംസനീയമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകർ നിങ്ങളോട് അസൂയപ്പെട്ടേക്കാം.
മിഥുനം (Gemini): ഇന്ന് നിങ്ങൾക്ക് ഒരു സ്പെഷ്യൽ ദിവസമായിരിക്കും. നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുക. പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. സ്ത്രീകൾ അവരുടെ കരിയറിനെ കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കണം. വസ്തു വാങ്ങുന്നതിന് നിങ്ങളുടെ ദിവസം വളരെ നല്ലതാണ്. ഇതുകൂടാതെ പണമിടപാടുകളിൽ ജാഗ്രത പാലിക്കുക.
കർക്കടകം (Cancer): ഈ തിങ്കളാഴ്ച, നിങ്ങളുടെ വ്യക്തിത്വത്തിൽ പുതിയ ആകർഷണം നിറയും. കഴിവും ധാരണയും ഉപയോഗിച്ച് നിങ്ങൾ ജോലികൾ നന്നായി പൂർത്തിയാക്കും. ബിസിനസിൽ നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. നിങ്ങളുടെ അഭിപ്രായം അധികാരികളുടെ മുന്നിൽ വയ്ക്കാനുള്ള ശരിയായ സമയമാണിത്.
Also Read: Rahu Gochar 2022: രാഹുവിന്റെ സംക്രമം ഈ 3 രാശിക്കാരുടെ 'ഭാഗ്യം' പ്രകാശിക്കും!
ചിങ്ങം (Leo): തിങ്കളാഴ്ച ആരുടെയും വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൽ വയ്ക്കരുത്. ജോലി ചെയ്യുന്നവർ സാമ്പത്തികമായി കഴിവുള്ളവരായിരിക്കണം. ഇതോടൊപ്പം നിങ്ങൾക്ക് ബിസിനസ്സിൽ മികച്ച ഫലങ്ങൾ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങൾ നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും.
കന്നി (Virgo): ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളുടെ പോസിറ്റീവ് ചിന്തകളിൽ സന്തുഷ്ടരാകും. ബാങ്കിംഗ് മേഖലയിലുള്ളവർക്ക് ലാഭത്തിന്റെ സമയമാണ്. മുടങ്ങിക്കിടന്ന ഒരു വസ്തുവിൻറെ ഇടപാട് ഇപ്പോൾ ലാഭകരമായി അനുഭവപ്പെടും. കുട്ടികളിൽ നിന്ന് നിങ്ങളുടെ മനസ്സിന് സംതൃപ്തി ലഭിക്കും.
തുലാം (Libra): തിങ്കളാഴ്ച നിങ്ങൾക്ക് ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കുടുംബ ബിസിനസിൽ നിങ്ങളുടെ ജീവിത പങ്കാളിയെ അനുസരിക്കേണ്ടി വന്നേക്കാം. സർക്കാർ നിയമങ്ങൾ മൂലം വ്യാപാരികൾക്ക് ചില പ്രശ്നങ്ങൾ നേരിടാം. സോഷ്യൽ മീഡിയ വഴി നിങ്ങൾക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിക്കും.
വൃശ്ചികം (Scorpio): ഇന്ന് നിങ്ങൾക്ക് ഒരു അജ്ഞാത സ്രോതസ്സിൽ നിന്നും പണം ലഭിക്കും. ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനാകും. യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങളുണ്ട്. മാതാപിതാക്കളോടൊപ്പം ഷോപ്പിംഗിനും പോകാം.
Also Read: Guru Uday: വ്യാഴത്തിന്റെ ഉദയം ഈ 3 രാശിക്കാരുടെ തലവര മാറ്റും!
ധനു ( (Sagittarius): തിങ്കളാഴ്ച സ്വയം വിശ്വസിക്കുക. ബിസിനസ്സിൽ കൂടുതൽ ലാഭം നേടാൻ സഹോദരങ്ങളുടെ സഹകരണവും ലഭിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും. സ്ത്രീകൾക്ക് വീട്ടുപകരണങ്ങൾ വാങ്ങേണ്ടി വരും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് വിജയം ലഭിക്കും.
മകരം (Capricorn): ഈ തിങ്കളാഴ്ച ഈശ്വരാനുഗ്രഹത്താൽ നിങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും. ജീവിതപങ്കാളിയുടെ സഹായത്താൽ സ്വത്തിൽ കൈവയ്ക്കാം. നിങ്ങളുടെ സമയം നന്നായി വിനിയോഗിക്കുന്നത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. ചെലവ് കുറയ്ക്കാൻ ശ്രമിക്കണം. ഇതോടൊപ്പം പ്രധാനപ്പെട്ട വീട്ടുജോലികളിലും നിങ്ങൾ സഹായിക്കും.
കുംഭം (Aquarius): ഇന്ന് നിങ്ങൾ ചെയ്ത ജോലികൽ നിങ്ങൾ മറക്കില്ല. ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത മാറിയേക്കാം. ഇതോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനുള്ള ചില നല്ല അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും. ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഉദ്യോഗവിജയം ഉണ്ടാകും.
മീനം (Pisces): ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ പുതിയ ജോലിയിൽ മനസുറക്കും. നിങ്ങളുടെ ശക്തിയുടെയും ധൈര്യത്തിന്റെയും ബലത്തിൽ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയും. യുവാക്കൾക്ക് തൊഴിൽ സംബന്ധമായ പുതിയ വിവരങ്ങൾ ലഭിക്കും. മുൻകാലങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നും വിവാദങ്ങൾ ഉണ്ടായേക്കാം. ഇതുകൂടാതെ അനാവശ്യ പ്രശ്നങ്ങൾ നിയന്ത്രിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.