Rashifal/Horoscope March 11, 2022:  ഇന്ന് (Horoscope March 16 2022) ഇന്ന് എല്ലാ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം. ബുധനാഴ്ച ചിങ്ങം (Leo) രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തുലാം (Libra) രാശിക്കാരുടെ ബന്ധുക്കളുമായുള്ള ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം (Aries): ഇന്ന് ഈ രാശിക്കാരുടെ കഴിവുകൊണ്ട് ഭാഗ്യത്തെ ഉണർത്തുകയും എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയും ചെയ്യും. കൂടാതെ പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.  


ഇടവം  (Taurus): ഇന്ന് ഈ രാശിക്കാർക്ക് ജോലിക്ക് അനുകൂല ദിവസമാണ്. ഒരു പുതിയ സുഹൃത്തിന്റെ സഹായത്തോടെ നിങ്ങളുടെ പദ്ധതികളിൽ തീർച്ചയായും നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നാൽ പെട്ടെന്ന് ചെലവുകൾ വർദ്ധിക്കും. 


മിഥുനം (Gemini): ബുധനാഴ്ച നിങ്ങളുടെ ഭാഗ്യം നല്ലതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും പരിചയക്കാരുമായും നല്ല സമയം ചെലവഴിക്കും. ഒരു പുതിയ ബിസിനസ് പ്ലാനിൽ പ്രവർത്തിക്കാനുള്ള നല്ല സമയമാണിത്. നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങളുടെ ജോലികൾ നിങ്ങൾ പൂർത്തിയാക്കും.


കർക്കടകം (Cancer): ഈ ബുധനാഴ്ച നിങ്ങളുടെ പെരുമാറ്റം വളരെ സൗമ്യമായിരിക്കും. നിങ്ങളുടെ പെരുമാറ്റത്തിലെ മാറ്റം മറ്റുള്ളവരുടെ ചർച്ചാ വിഷയമായി മാറും. നിങ്ങൾ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കരുത്. ജോലിയിൽ നിങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിക്കും. ആരുടെയെങ്കിലും സഹായത്തോടെ നിങ്ങൾക്ക് നല്ല പണം ലഭിക്കും.


ചിങ്ങം (Leo): ബുധനാഴ്ച ജോലിയിൽ നല്ല വിജയം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പിന്തുണയും ഭാഗ്യവും നിങ്ങളോടൊപ്പം ഉണ്ടാകും.  സാമ്പത്തിക സ്ഥിതി മികച്ചതായി തുടരും. എന്നാൽ നിങ്ങളുടെ ആരോഗ്യം വഷളായേക്കാം. അതിനാൽ നിങ്ങളുടെ ദിവസം മുഴുവൻ നിങ്ങൾ അസ്വസ്ഥതയിൽ ചെലവഴിക്കും.


കന്നി  (Virgo): ബുധനാഴ്ച നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നല്ല ദിവസം ചെലവഴിക്കും. വീട്ടിൽ അതിഥികളുടെ വരവ് മൂലം വീടിന്റെ അന്തരീക്ഷം പ്രസന്നമായി നിലനിൽക്കും. 


തുലാം (Libra): ബുധനാഴ്ച നിങ്ങളുടെ ബുദ്ധിയും മിടുക്കും കാണിക്കുന്നതിനാൽ നിങ്ങളുടെ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും. ഇന്ന് നിങ്ങളുടെ സംസാരത്തിലെ മാധുര്യം സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധങ്ങളിൽ പ്രതിഫലിക്കും. നിങ്ങളുടെ വീട്ടിൽ മംഗളകരമായ ഏത് ജോലിയും പൂർത്തിയാകും. എന്നാൽ നിങ്ങളുടെ പിടിവാശി കുടുംബത്തെ അസ്വസ്ഥമാക്കും.


വൃശ്ചികം (Scorpio): ഈ ബുധനാഴ്ച, നിങ്ങൾ നല്ല ആളുകളുമായി സമ്പർക്കം സ്ഥാപിക്കും. അവർ ജോലിയിൽ വിജയം നേടാൻ നിങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യും. നിങ്ങളുടെ ശോഭനമായ ഭാവിയിൽ പുതിയ സൗഹൃദം സഹായകമാകും. നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും


ധനു (Sagittarius): ബുധനാഴ്ച ആരെങ്കിലുമായി അനാവശ്യ തർക്കാം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജോലിയായാലും ബിസിനസിലായാലും രണ്ടിലും നല്ല വിജയം ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങളുടെ ദിവസം പ്രയോജനകരമായിരിക്കും.


മകരം (Capricorn):ഇന്ന് നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ അനുവദിക്കില്ല. പക്ഷേ അവരെ പരാജയപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങൾക്ക് ഭാഗ്യമുണ്ടാകും. നിങ്ങൾക്ക് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നല്ല പിന്തുണ ലഭിക്കും. നിങ്ങളുടെ ദിവസം ആരോഗ്യത്തിനും നല്ലതാണ്.


 


കുംഭം (Aquarius): ഇന്ന് ചടുലതയോടെ നിങ്ങളുടെ ഓരോ ജോലികളും വളരെ എളുപ്പത്തിൽ നിങ്ങൾ പൂർത്തിയാക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ വിജയം ലഭിക്കും. ജോലിയിലുള്ള ആരുടെയെങ്കിലും സഹായത്തോടെ പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. 


 


മീനം (Pisces): ബുധനാഴ്ച ദിവസത്തിന്റെ തുടക്കം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏത് ജോലിയിലും നിങ്ങൾ വിജയിക്കും. മറ്റുള്ളവരുമായി ചേർന്ന് ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് നല്ല നേട്ടങ്ങളും ലഭിക്കും. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയിൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.