മനുഷ്യജീവിതത്തിൽ ഗ്രഹനിലകൾക്കും അവയുടെ സംക്രമങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് അവരുടെ സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. എല്ലാ രാശിചിഹ്നങ്ങൾക്കും ദിവസേനയുള്ള ഗുണങ്ങൾ, ഗ്രഹമാറ്റങ്ങളും മറ്റ് ജ്യോതിഷ വശങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ രാശിക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കും? എല്ലാ രാശിചിഹ്നങ്ങളുടെയും ഇന്നത്തെ ഫലം അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം
ഇന്ന് കുടുംബത്തിൽ വ്യർത്ഥമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. വിവിധ കാര്യങ്ങൾക്കായുള്ള ശ്രമങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവുകൾ സമ്പാദ്യം കുറയ്ക്കും. പുതിയ സംരംഭങ്ങൾക്ക് കുടുംബം പിന്തുണ നൽകും. സർക്കാർ വഴി നേട്ടങ്ങൾ ഉണ്ടാകും.


ഇടവം
ഇന്ന് ബന്ധുക്കളുടെ വരവ് വീട്ടിൽ സന്തോഷം വർദ്ധിപ്പിക്കും. കുട്ടികൾ പിന്തുണ നൽകും. പുതിയ ബിസിനസ്സ് ഇടപാടുകൾക്ക് അവസരമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച മനസ്സിന് സന്തോഷം നൽകും. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കുറയും.


മിഥുനം
ഇന്ന് ബന്ധുക്കളുടെ വരവ് മൂലം ചിലവുകൾ വർദ്ധിക്കും. വിവിധ കാര്യങ്ങൾക്കായുള്ള ശ്രമങ്ങൾക്ക് കാലതാമസമുണ്ടാകും. ബിസിനസ്സ് വികസനത്തിന് ചെറിയ തുക കടം വാങ്ങേണ്ടി വന്നേക്കാം. മിതവ്യയത്തിലൂടെ പണക്ഷാമം ഒഴിവാക്കാം. ജോലിയിൽ മേലുദ്യോഗസ്ഥരുമായി ഒത്തുപോകുന്നത് നല്ലതാണ്.


കർക്കടകം
ഇന്ന് കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ വരും. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നതിന് സാധ്യതയുണ്ട്. ജോലിയിൽ പ്രതീക്ഷിച്ച സ്ഥലംമാറ്റം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ പുരോഗതിയുണ്ടാകും. കുടുംബത്തോടൊപ്പം വിദേശയാത്രകൾ നടത്തേണ്ടി വന്നേക്കാം.


ALSO READ: Horoscope: ഈ നാല് രാശിക്കാർക്ക് ഇന്ന് നല്ല ദിവസം; അറിയാം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന്


ചിങ്ങം
ഇന്ന് കുടുംബത്തിൽ അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും. ബിസിനസ്സിൽ ചില മാന്ദ്യം ഉണ്ടാകും. ഉല്ലാസയാത്രകൾ നിങ്ങളെ സജീവമാക്കി നിർത്തും. മാത്രമല്ല പ്രയോജനകരമായ നേട്ടങ്ങളും നൽകുന്നു. ബന്ധുക്കൾ സഹായിക്കും. ജോലിഭാരം കുറയും.


കന്നി
ഇന്ന് കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സ്വത്തുവകകളിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. നല്ല ആളുകളെ കണ്ടുമുട്ടും. ഓഫീസിലെ സഹപ്രവർത്തകർ പിന്തുണ നൽകും. പരോക്ഷമായ ശത്രുത ഇല്ലാതാകും.


തുലാം
ഇന്ന് നിങ്ങൾ ഏത് ജോലിയും വിജയകരമായി പൂർത്തിയാക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സന്താനങ്ങൾ പഠനത്തിൽ നല്ല പുരോഗതി കൈവരിക്കും. ബിസിനസിൽ മികച്ച ലാഭം ലഭിക്കും. കടബാധ്യതകൾ കുറയും. പുതിയ വസ്തുക്കൾ വാങ്ങും.


വൃശ്ചികം
ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി അനാവശ്യ പ്രശ്നങ്ങൾ ഉടലെടുക്കും. ബിസിനസ് യാത്രകൾ തിരക്കുപിടിച്ചതായിരിക്കുമെങ്കിലും ലാഭം നൽകും. വലിയ ആളുകളുടെ പിന്തുണ ലഭിക്കും. എല്ലാ കാര്യത്തിലും മിതത്വം പാലിക്കണം.


ധനു
മനസ്സിൽ ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാകും. അനാവശ്യ പ്രശ്നങ്ങൾ നിങ്ങളെ പിന്തുടരും. നിങ്ങളുടെ രാശിക്ക് വൈകിട്ട് 4.57 വരെ ചന്ദ്രാഷ്ടമം ഉള്ളതിനാൽ ഏത് കാര്യത്തിലും ശാന്തമായി പെരുമാറുന്നത് നല്ലതാണ്. വ്യർഥമായ തർക്കങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.


മകരം
ഇന്ന് നിങ്ങൾ ക്ഷീണിതരായിരിക്കും. മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. നിങ്ങളുടെ രാശിക്ക് വൈകുന്നേരം 4.57 വരെ ചന്ദ്രാഷ്ടം ഉള്ളതിനാൽ ശാന്തത പാലിക്കുന്നത് നല്ലതാണ്. ഉദ്യോഗസ്ഥർ ജോലിയിൽ അതീവ ശ്രദ്ധ പുലർത്തണം.


കുംഭം
ഇന്ന് കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ബന്ധുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. പുതിയ ബിസിനസ്സ് സംരംഭങ്ങളിൽ നല്ല പുരോഗതിയുണ്ടാകും. വിദേശത്ത് നിന്ന് കിട്ടാനുള്ള തുക ലഭിക്കും. ഗാർഹിക ആവശ്യങ്ങൾ നിറവേറ്റും.


മീനം
ഇന്ന് നിങ്ങൾ ഏത് പ്രവർത്തനവും സന്തോഷത്തോടെ ചെയ്യും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറും. ബിസിനസ്സിൽ വിദേശയാത്ര അനുകൂല ഫലങ്ങൾ നൽകും. മറ്റുള്ളവരുടെ സഹായം ലഭിക്കും. ജോലിയിൽ സഹപ്രവർത്തകരുമായി മികച്ച ബന്ധം ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.