പന്ത്രണ്ട് രാശികൾക്കും ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ട്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിനം എങ്ങനെയാണെന്ന് നോക്കാം. നിങ്ങളുടെ രാശിയിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഇന്നത്തെ നിങ്ങളുടെ ദിവസത്തെ എങ്ങനെ ബാധിക്കുമെന്നത് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി: ക്ഷോഭവും അസ്വസ്ഥമായ മനസും ആളുകളെ നിങ്ങളിൽ നിന്ന് കൂടുതൽ അകറ്റാൻ സാധ്യതയുണ്ട്. നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്നതിനെക്കുറിച്ച് നിങ്ങൾ പ്രകോപിതരാണ്. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക.‌


ഇടവം: നിങ്ങളുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശകർ വരാൻ സാധ്യതയുണ്ട്. കാര്യങ്ങൾ കൂടുതൽ വൃത്തിയായും മികവോടെയും ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നിങ്ങൾ. അതിനാൽ തന്നെ നിങ്ങൾ എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടുതൽ പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്.


വൃശ്ചികം: നിങ്ങൾ ചെയ്ത കാര്യങ്ങളുടെ ഫലത്തെക്കുറിച്ചുള്ള ക്രെഡിറ്റ് മറ്റാരെങ്കിലും എടുത്തേക്കാം. അതിനാൽ, കാര്യങ്ങൾ ചെയ്തത് നിങ്ങളാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരും.


ധനു: ഇന്ന് നിങ്ങൾ വളരെയധികം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതായി കാണാം. നിങ്ങളുടെ രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്ന് നിങ്ങൾ വിചാരിക്കുകയാണെങ്കിൽ, ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരും.


മീനം: നിങ്ങൾക്ക് ഇന്ന് ഉന്മേഷക്കുറവ് ഉണ്ടാകും. എന്നാൽ, ജോലി സ്ഥലത്തും വീട്ടിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ശ്രദ്ധിക്കണം.


തുലാം: മറ്റുള്ളവരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നത് നിങ്ങൾക്ക് താൽപര്യമുള്ള കാര്യമല്ല. എന്നാൽ, ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ താൽപര്യങ്ങൾ കൂടി നിങ്ങൾ പരി​ഗണിക്കും. ഇത് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരും നിങ്ങളെ ഒരു പുതിയ രീതിയിൽ കാണാൻ തുടങ്ങുകയും പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യും.


ചിങ്ങം: അപ്രതീക്ഷിതമായ ഒത്തുചേരലുകൾ ഉണ്ടായേക്കും. നിങ്ങൾ വളരെക്കാലമായി കാണാത്തവരും സംസാരിക്കാത്തവരുമായ ആളുകൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. എന്നാൽ, ഇത് നിങ്ങൾക്ക് ഒരു തരത്തിലും ദോഷകരമാകില്ല. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കാനും സുഹൃത്തുക്കളിൽ ആരെങ്കിലുമായി ചേർന്ന് ഒരു പുതിയ സംരംഭം ആരംഭിക്കാനും സാധ്യതയുണ്ട്.


മിഥുനം: നിങ്ങൾ ഇന്ന് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും പോസറ്റീവ് എനർജി ഉണ്ടാക്കുന്നതും ആളുകൾ ശ്രദ്ധിക്കും. ദിവസം മുഴുവൻ നിങ്ങൾക്ക് ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉണ്ടായിരിക്കും.


മകരം: മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറാൻ നിങ്ങൾ ആ​ഗ്രഹിക്കും. എല്ലാ കാര്യത്തിലും ഒന്നാമതെത്താൻ കഠിനമായി പരിശ്രമിക്കും.


കർക്കിടകം: ചില കാര്യങ്ങളിൽ തടസങ്ങൾ ഉണ്ടായേക്കാം. പ്രിയപ്പെട്ടവരിൽ നിന്ന് സഹായം അഭ്യർഥിക്കുക.  എല്ലാം സ്വയം ചെയ്യാൻ ശ്രമിക്കരുത്, കാരണം നിങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ ആകും.


മേടം: വളരെ സന്തോഷകരവും ഊർജ്ജം നിറഞ്ഞതുമായ ഒരു ദിനമായിരിക്കും മേടം രാശിക്കാർക്ക് ഇന്ന്. തങ്ങളുടെ ഊർജ്ജവും സന്തോഷവും മൂലം ആളുകളിൽ നിന്ന് ഇവർ ശ്രദ്ധപിടിച്ചുപറ്റും.


കുംഭം: ആരും നിങ്ങളെ സ്നേഹിക്കുന്നില്ല എന്ന് തോന്നിയേക്കാം. എന്നാൽ നിങ്ങൾ സ്വയം പ്രതിസന്ധികളെ തരണം ചെയ്യും. നിങ്ങളെ ആരും സ്നേഹിക്കുന്നില്ലെന്നത് തെറ്റിദ്ധാരണയാണ്. നിങ്ങളുടെ പ്രവൃത്തികൾക്ക് കുടുംബാം​ഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.