Horoscope Today, December 02: ഇന്നത്തെ ദിവസം എങ്ങിനെ? നക്ഷത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്കുന്ന ഭാഗ്യം അറിയാം
ഇന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച. നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! നിങ്ങളുടെ നക്ഷത്രങ്ങളുടെ ചലനം നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം
Horoscope Today, December 02: ഇന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച. നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്നേ ദിവസം എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും! നിങ്ങളുടെ നക്ഷത്രങ്ങളുടെ ചലനം നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം
ഇന്നത്തെ രാശിഫലം ( Today's Horoscope)
മേടം (ഇന്നത്തെ മേടം രാശിഫലം (Aries Horoscope Today)
ഇന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ജോലിയില്‍ കാലതാമസം ഉണ്ടാകാം. വാഹനാപകടത്തിന് സാധ്യത, ഭാഗ്യത്തിൽ വിശ്വസിക്കുക. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നത് ഉത്തമം.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: ഓറഞ്ച് കലര്‍ന്ന മഞ്ഞ
ഇടവം (ഇന്നത്തെ ഇടവം രാശിഫലം) (Today Taurus Horoscope)
നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ഈ രാശിക്കാര്‍ക്ക് നല്ല സമയം. ബന്ധങ്ങളിൽ ഊഷ്മളത, ഉപഹാരങ്ങള്‍ നല്‍കാനുള്ള ദിവസം.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: പച്ച
Also Read: Bedroom Vastu Tips: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം
മിഥുനം ( (ഇന്നത്തെ മിഥുനം രാശിഫലം) (Today Gemini Horoscope)
ഒരു ജോലിയിലും അശ്രദ്ധ കാണിക്കരുത്. വീട്ടിൽ വരുന്ന അതിഥിയെ ബഹുമാനിക്കുക. കുടുംബ വഴക്കുകൾക്ക് ശമനം ഉണ്ടാകും. ഇന്നേ ദിവസം പച്ചനിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമം. .
ഈ രാശിക്കാരുടെ ഭാഗ്യ നിറം: ആകാശനീല
കർക്കടകം (ഇന്നത്തെ കർക്കടകം രാശിഫലം) (Cancer Horoscope Today)
ഇന്ന് ദിവസം മുഴുവൻ മനസ്സ് അസ്വസ്ഥമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക. ശിവനെ ആരാധിക്കുന്നത് ഉത്തമം.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: വെള്ള
ചിങ്ങം (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
ഉച്ചയോടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കുക. നിങ്ങളുടെ വീട്ടില്‍ മംഗളകരമായ പരിപാടികൾ ഉണ്ടാകും. ആരുടെയും ഹൃദയം വേദനിപ്പിക്കരുത്. സൂര്യ നാരായണനെ ആരാധിക്കുന്നത് ഉത്തമം, .
ഈ രാശിക്കാരുടെ ഭാഗ്യ നിറം: ചുവപ്പ്
കന്നി (ഇന്നത്തെ കന്നി രാശിഫലം) (Horoscope Virgo Today)
ഇന്ന് ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആർക്കെങ്കിലും കടം കൊടുത്ത പണം തിരികെ ലഭിക്കും. അവശരായ ആളുകൾക്ക് ഭക്ഷണം ദാനം ചെയ്യുക. ഗണപതിയെ ആരാധിക്കുക.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: തവിട്ടു നിറം
തുലാം (ഇന്നത്തെ തുലാം രാശിഫലം) (Libra Horoscope Today)
ഈ രാശിക്കാര്‍ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ വാഗ്ദാനം പാലിക്കാൻ ശ്രമിക്കുക. ലക്ഷ്മി നാരായണനെ ആരാധിക്കുന്നത് ഉത്തമം.
ഈ രാശിക്കാരുടെ ഭാഗ്യ നിറം : പിങ്ക്
വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today)
ബിസിനസ് നടത്തുന്ന ഈ രാശിക്കാര്‍ക്ക് ഈ ദിവസം നല്ലതല്ല. ബിസിനസിൽ വിജയം കുറയും. വീട്ടിൽ വരുന്ന അതിഥിയുമായി കൂടുതല്‍ ഇടപെടരുത്. വീടിന്‍റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കുക. രാവിലെയും വൈകുന്നേരവും ഹനുമാനെ ആരാധിക്കുക.
ഈ രാശിക്കാരുടെ ഭാഗ്യ നിറം : മെറൂൺ
ധനു (ഇന്നത്തെ ധനു രാശിഫലം) (Sagittarius Horoscope Today)
കുടുംബത്തിലെ കലഹങ്ങളും ക്ലേശങ്ങളും അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്. മുടങ്ങിയ ജോലികൾ പൂർത്തീകരിക്കാൻ തുടങ്ങും. മഹാവിഷ്ണുവിന് മഞ്ഞ ചന്ദനം സമർപ്പിക്കുക.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: ഓറഞ്ച്
മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ അവസാനിക്കും. വിവാഹിതയായ സ്ത്രീകളുടെ അനുഗ്രഹം നേടുക. മാ ദുർഗ്ഗയുടെ ക്ഷേത്രം സന്ദർശിക്കണം.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: വെള്ള
കുംഭം (ഇന്നത്തെ കുംഭം രാശിഫലം) (Today Aquarius Horoscope)
നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. വൈകുന്നേരം വരെ സമയം നിങ്ങൾക്ക് അനുകൂലമാണ്. ബിസിനസ്സിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും. വൈകുന്നേരം ഹനുമാനെ ആരാധിക്കുക.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: പച്ച
മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
ആവശ്യക്കാരനായ ബന്ധുവിനെ സഹായിക്കുക. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം വരുതുല, ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുക.
ഈ രാശിക്കാരുടെ ഭാഗ്യ നിറം: ചുവപ്പ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...