Horoscope Today, December 31:  ഇന്ന് ഡിസംബര്‍ 31, 2023 ലെ അവസാനത്തെ ദിവസമായ ഞായറാഴ്ച. ഈ ദിവസം  എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ട്. നിങ്ങൾ ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Luckiest Women Zodiacs 2024:  പുതുവര്‍ഷത്തില്‍  ഈ രാശിക്കാരായ സ്ത്രീകൾ ഭാഗ്യശാലികള്‍!! ആഗ്രഹിച്ച പുരോഗതിയും പണവും ഉറപ്പ്


 


ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഇന്ന് ചില രാശിക്കാർ കുടുംബ മേഖലയിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് തൊഴിൽ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്ന ചില രാശികളുണ്ട്. 12 രാശിചിഹ്നങ്ങൾക്കുമുള്ള, മേടം , ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം ചുവടെ...


Also Read:  Year-End Financial Checklist: 2023 ഡിസംബർ 31 ന് മുന്‍പ് ചെയ്യേണ്ട 6 സാമ്പത്തിക കാര്യങ്ങള്‍  
 
മേടം രാശി (Aries Zodiac Sign) 


ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് ഏറെ ഗുണം ലഭിക്കും. ഇന്ന് മുതിർന്നവരെ ശ്രദ്ധിക്കുക, പരിപാലിക്കുക. കൂടാതെ, ഇന്ന് ആരിൽ നിന്നും പ്രധാനപ്പെട്ട ഉപദേശങ്ങൾ സ്വീകരിക്കരുത്. 


ഇന്നത്തെ ഭാഗ്യ നിറം - കാരറ്റ്
 
ഇടവം രാശി  (Taurus Zodiac Sign) 


ഇടവം രാശിക്കാർ ഇന്ന് കരിയറിൽ ഒരു മാറ്റവും വരുത്തരുത്, കൂടാതെ, വസ്തുവകകളുമയി ബന്ധപ്പെട്ട യാതൊരു ഇടപാടും ഇന്ന് വേണ്ട. വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. 


ഇന്നത്തെ ഭാഗ്യ നിറം - പച്ച


മിഥുനം രാശി ( Gemini Zodiac Sign)


മിഥുനം രാശിക്കാരുടെ ഇളയ സഹോദരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. പുതിയ വാഹനം വാങ്ങരുതെന്നാണ് നിർദേശം. പ്രധാനപ്പെട്ട ജോലികളിൽ ഇന്ന് നിങ്ങൾക്ക് വിജയം ലഭിക്കും.


ഇന്നത്തെ ഭാഗ്യ നിറം- പിങ്ക്


കർക്കടകം രാശി  ( Cancer Zodiac Sign)


കർക്കടകം രാശിക്കാർക്ക് ഇന്ന് പെട്ടെന്നുള്ള കോപം മൂലം നഷ്ടം സംഭവിക്കും. കുട്ടികൾ അശ്രദ്ധരായിരിക്കരുത്. ഇന്ന് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. 


ഇന്നത്തെ ഭാഗ്യ നിറം - മഞ്ഞ


ചിങ്ങം രാശി  ( Leo Zodiac Sign)


ചിങ്ങം രാശിക്കാർ ഇന്ന് സ്നേഹം കണ്ടെത്തുന്നതിൽ വിജയിക്കും. തൊണ്ടയിലെ പ്രശ്നങ്ങൾ ഇന്ന് വർദ്ധിച്ചേക്കാം. വീട്ടില്‍  ഐശ്വര്യപ്രദമായ ആഘോഷങ്ങള്‍ ഉണ്ടാകും, അത് മനസിനെ സന്തോഷിപ്പിക്കും. 


ഇന്നത്തെ ഭാഗ്യ നിറം- മെറൂൺ
 
കന്നി രാശി  (Virgo Zodiac Sign) 


കന്നി രാശിക്കാർ ഇന്ന് സംസാരം നിയന്ത്രിക്കുന്നത് നല്ലതാണ്. കൂടാതെ, ഇന്ന് നിങ്ങളുടെ വീട് മാറാനുള്ള സാധ്യതയുണ്ട്. നിർദ്ധനരായ കുട്ടികളെ സഹായിക്കുക. 


ഇന്നത്തെ ഭാഗ്യ നിറം - ആകാശനീല


തുലാം രാശി  ( Libra Zodiac Sign)


തുലാം രാശിക്കാർ ഇന്ന് ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ ശ്രദ്ധിക്കണം. ഒരു ജോലിയിലും അലംഭാവം കാണിക്കരുതെന്നാണ് നിർദേശം. നിങ്ങളുടെ രഹസ്യം ആരോടും വെളിപ്പെടുത്തരുത്.


ഇന്നത്തെ ഭാഗ്യ നിറം- നീല


വൃശ്ചികം രാശി ( Scorpio Zodiac Sign)


വൃശ്ചികം രാശിക്കാർ ഇന്ന് തങ്ങളുടെ വാക്കുകളിലൂടെ ജോലിയിൽ വിജയം കൈവരിക്കും. കൂടാതെ, ഇന്ന് ജോലിയിൽ മാറ്റമുണ്ടാകും. നിങ്ങളുടെ അനാവശ്യ ചെലവുകൾ നിർത്തുക. 


ഇന്നത്തെ ഭാഗ്യ നിറം- ചുവപ്പ്
  
ധനു രാശി  ( Sagittarius Zodiac Sign)


ഈ രാശിക്കാർ ഇന്ന് പ്രണയ ബന്ധങ്ങളിൽ ജാഗ്രത പാലിക്കണം. കൂടാതെ, നിങ്ങളുടെ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു ചെറിയ യാത്രയ്ക്ക് സാധ്യതയുണ്ട്. 


ഇന്നത്തെ ഭാഗ്യ നിറം- പർപ്പിൾ 
 
മകരം രാശി  ( Capricorn Zodiac Sign)


മകരം രാശിക്കാർക്ക് ഇന്ന് മാനസിക പിരിമുറുക്കം വർദ്ധിക്കും, അതിനാൽ മനസ്സ് അസ്വസ്ഥമായിരിക്കും. ഇന്ന് കടം കൊടുത്ത പണം തിരികെ ലഭിക്കും. സന്താനമുണ്ടാകാനും സാധ്യതയുണ്ട്. 


ഇന്നത്തെ ഭാഗ്യ നിറം- പച്ച


കുംഭം രാശി  ( Aquarius Zodiac Sign)


കുംഭം രാശിക്കാർക്ക് അവരുടെ സഹോദരങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാകാം. ഇന്ന് ഉച്ചതിരിഞ്ഞ് പ്രധാനപ്പെട്ട ജോലികൾ വിജയിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിന് സമയം നൽകാൻ നിർദ്ദേശിക്കുന്നു. 


ഇന്നത്തെ ഭാഗ്യ നിറം- പിങ്ക്


മീനം രാശി  ( Pisces Zodiac Sign)


മീനം രാശിക്കാർ ഇന്ന് അലസത ഉപേക്ഷിക്കുന്നത് നന്നായിരിക്കും. ഇന്ന് ഉച്ചതിരിഞ്ഞ് നിങ്ങളുടെ പ്രധാനപ്പെട്ട ജോലി ചെയ്യുക. കൂടാതെ, ഇന്ന് ആരുമായും അധികം അടുപ്പം വേണ്ട. 


ഇന്നത്തെ ഭാഗ്യ നിറം - ഓറഞ്ച്


 


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.