Horoscope 2023: ചിങ്ങം രാശിക്കാർക്ക് വസ്തു വാങ്ങാൻ അനുയോജ്യ സമയം- ഇന്നത്തെ സമ്പൂർണ രാശിഫലം
Astrological Prediction Today: നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കൂടുതൽ ഗുണം ചെയ്യും.
ജീവിതത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നിങ്ങളുടെ രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കൂടുതൽ ഗുണം ചെയ്യും.
മേടം- തൊഴിൽ മാറ്റം ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. ഗണേശ മന്ത്രം ജപിക്കുക.
ഇടവം- സമയം നന്നായി വിനിയോഗിക്കുക. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. ലക്ഷ്മി മന്ത്രം ജപിക്കുക.
മിഥുനം- സന്താനങ്ങളെ സംബന്ധിച്ച് ആശങ്കകൾ ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങൾ ശ്രദ്ധിക്കുക. പുതിയ ജോലിയിൽ പണം നിക്ഷേപിക്കും. ഭക്ഷണം ദാനം ചെയ്യുക.
കർക്കടകം- വസ്തുവകകളിൽ നിക്ഷേപിക്കരുത്. നിങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കുക. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുക. അരി ദാനം ചെയ്യുക.
ചിങ്ങം- പുതിയ വസ്തു വാങ്ങാൻ അനുകൂല സമയമാണ്. ദൂര യാത്ര ചെയ്യേണ്ടി വന്നേക്കാം. സൗഹൃദത്തിൽ വഞ്ചന നടത്തരുത്. ഗോതമ്പ് ദാനം ചെയ്യുക.
ALSO READ: Horoscope 2023: വൃശ്ചിക രാശിക്കാർക്ക് ദൂര യാത്രയ്ക്ക് സാധ്യത- അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
കന്നി- നിങ്ങളുടെ ബന്ധങ്ങളെ ബഹുമാനിക്കുക. ആവശ്യക്കാരെ സഹായിക്കുക. വൈകുന്നേരം വരെ, സമയം നിങ്ങൾക്ക് അനുയോജ്യമാണ്. ശുദ്ധമായ നെയ്യ് ദാനം ചെയ്യുക.
തുലാം- ഉച്ചയ്ക്ക് ശേഷം, സമ്മർദ്ദം നിറഞ്ഞ ദിവസം ആയിരിക്കും. പ്രധാനപ്പെട്ട ജോലികളിൽ കാലതാമസം വന്നാൽ നഷ്ടം സംഭവിക്കാം. അമ്മയുടെ ഉപദേശം സ്വീകരിക്കുക. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.
വൃശ്ചികം- കാൽമുട്ടിന് പരിക്കുപറ്റിയേക്കാം. നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. പുതിയ ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടാം. ചുവന്ന മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ALSO READ: Horoscope 2023: മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം
ധനു- ദിവസം മുഴുവൻ ജോലിത്തിരക്കിലായിരിക്കും. നിങ്ങളുടെ വീടിന്റെ ശുചിത്വത്തിൽ ശ്രദ്ധിക്കുക. നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. മഞ്ഞൾ ദാനം ചെയ്യുക.
മകരം- ശ്രദ്ധയോടെ വാഹനമോടിക്കുക. സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിന് അനുയോജ്യ സമയമാണ്. ശർക്കര കൊണ്ടുള്ള ഉത്പന്നങ്ങൾ ദാനം ചെയ്യുക.
കുംഭം- സഹോദരങ്ങൾക്കിടയിൽ സ്നേഹം വർധിക്കും. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക. പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം നൽകും.
മീനം- ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹൃദ്രോഗത്തിൽ നിന്ന് മോചനം ലഭിക്കും. വസ്ത്രം ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...