എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും നടപ്പിലാക്കാൻ കൂടുതൽ സഹായിക്കില്ലേ? ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


നിങ്ങൾ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള പ്രവർത്തനങ്ങൾ ഫലം കാണും. ഇന്നത്തെ ദിവസം നിങ്ങൾക്ക് തൊഴിൽപരമായി പുരോ​ഗതിയുണ്ടാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമീപ്യം ഉണ്ടാകും. യാത്രയ്ക്ക് അനുയോജ്യമായ ദിവസമാണ്.


ഇടവം


ജോലിയിൽ നിങ്ങളുടെ സംഭാവനകൾ പ്രാധാന്യമുള്ളവർ അംഗീകരിക്കും. കുടുംബത്തോടൊപ്പം വിനോദയാത്രകൾ നടത്താനുള്ള പദ്ധതികൾ ഉണ്ടാകും. വസ്‌തു ഇടപാട് നടത്താൻ നിങ്ങളെ ആരെങ്കിലും സഹായിക്കും. അക്കാദമിക് രംഗത്ത് മുന്നേറാൻ ശ്രമിക്കുന്നവർക്ക് നല്ല പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കും.


മിഥുനം


സാമ്പത്തിക കാര്യങ്ങളിൽ വിദ​ഗ്ധോപദേശം തേടുക. നിങ്ങളുടെ ഭക്ഷണക്രമം ആരോ​ഗ്യകരമാക്കി മാറ്റുന്നത് നിങ്ങളെ കൂടുതൽ ഊർജ്ജസ്വലനാക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്. പുതുതായി വാങ്ങിയ വസ്തുവകകൾ നല്ല ഫലം നൽകും. നിങ്ങൾ പഠനത്തിൽ മികവ് പുലർത്തുകയും തൊഴിൽ രം​ഗത്ത് മുൻനിരയിലായിരിക്കുകയും ചെയ്യും.


ALSO READ: Horoscope: ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം- ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം


കർക്കടകം


പ്രൊഫഷണൽ മേഖലയിൽ നിങ്ങളുടെ സ്ഥിരോത്സാഹവും കഠിനാധ്വാനവും ഫലം ചെയ്യും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കൾ നിങ്ങളെ പിന്തുണയ്ക്കും. നിക്ഷേപങ്ങൾ ലാഭം നൽകും. ആത്മീയ ചിന്തകളും മനസ്സമാധാനത്തിനുള്ള ആഗ്രഹവും ഒരു തീർത്ഥാടനം ആസൂത്രണം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. വസ്തു ഇടപാട് ഉടൻ അവസാനിക്കും. വിദ്യാഭ്യാസത്തിനായി സമയം ചെലവഴിക്കും.


ചിങ്ങം 


ആരോഗ്യം ദ്രുതഗതിയിലുള്ള പുരോഗതി പ്രകടമാക്കിയേക്കാം. കുടുംബവുമൊത്ത് വിനോദയാത്ര പോകുന്നത് സന്തോഷം നൽകും. സാമ്പത്തിക ഭദ്രതയുണ്ടാകും. പരീക്ഷയ്‌ക്കോ മത്സരത്തിനോ ഉള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടക്കും.


കന്നി 


സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ്സ് യാത്രകൾ ഫലം ചെയ്യും. നിങ്ങളുടെ പ്രയത്നങ്ങൾക്ക് മികച്ച ഫലം ലഭിക്കും. കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കും.


തുലാം 


സുഹൃത്തുക്കളുമായി യാത്രകൾ ആസൂത്രണം ചെയ്യും. ഇന്നത്തെ ദിവസം മികച്ച ഫലം നൽകും. സാമ്പത്തിക നില സ്ഥിരതയുള്ളതാകും. വ്യാപാരികൾക്ക് ഇന്ന് അനുകൂല ദിവസമാണ്.


വൃശ്ചികം 


ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് അവരുടെ അവസ്ഥയിൽ പുരോഗതിയുണ്ടാകും. വീട്ടിൽ ചെയ്യാൻ വിചാരിച്ചിരുന്ന ജോലികൾ വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്. ഒരു യാത്രയ്ക്ക് നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തേക്കാം. ഒരു പുതിയ വീട്ടിലേക്കുള്ള മാറ്റത്തിന് സാധ്യതയുണ്ട്.


ധനു


ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സമ്മിശ്രഫലങ്ങൾ ഉള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ താൽപര്യപ്പെടും.


മകരം 


നിങ്ങളുടെ പേരിലുള്ള സ്വത്തുക്കളിൽ നിന്ന് ലാഭം ലഭിക്കും. ശരിയായ ഭക്ഷണക്രമം നിങ്ങളുടെ എല്ലാ ശരീര വ്യവസ്ഥകളെയും മികച്ചതായി നിലനിർത്തും. പ്രൊഫഷണൽ, അക്കാദമിക് രംഗത്തെ പ്രകടനം മികച്ചതാകും. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് സ്നേഹം ലഭിക്കും. നിങ്ങൾ പോകാൻ മടിക്കുന്ന ഒരു യാത്ര പേകേണ്ടതായി വരും. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ലാഭം ലഭിക്കും. വിദ്യാർത്ഥികൾക്ക് ദിവസം അനുകൂലമായിരിക്കും.


കുംഭം


നിങ്ങളുടെ പ്രയത്നങ്ങൾ ഫലം കാണും. ജോലിയിൽ മികച്ച അവസരം ലഭിക്കും. കുടുംബം ഒത്തുചേരുകയും നിങ്ങൾക്ക് സന്തോഷകരമായ സമയം ഉണ്ടാകുകയും ചെയ്യും.


മീനം


ദൈനംദിന ചെലവുകളിൽ നിന്ന് പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും. പ്രൊഫഷണൽ രംഗത്ത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ നിങ്ങളെ പ്രചോദിപ്പിക്കും. നിങ്ങളുടെ സ്നേഹവും കരുതലും ഒരു കുടുംബാംഗത്തെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.