എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സ്വഭാവസവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. പ്രണയത്തിൽ വിജയിക്കും. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ സുഹൃദ് വലയം സന്തോഷം വർധിപ്പിക്കും. മുതിർന്നവരെ അനുസരിക്കുക. നിങ്ങളുടെ വ്യക്തിപരമായ പ്രകടനം മികച്ചതായിരിക്കും. യാത്രകൾ ഗുണം ചെയ്യും.


ഇടവം


വൈകാരിക തീരുമാനങ്ങൾ ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അക്കാദമിക കാര്യങ്ങളിൽ പുരോ​ഗതിയുണ്ടാകും. കുടുംബകാര്യങ്ങളിൽ ക്ഷമ പ്രധാനം. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ വേണം.


മിഥുനം


ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കും. വ്യക്തിബന്ധങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടൽ വർധിക്കും. മുൻകാല നിക്ഷേപങ്ങൾ മികച്ച വരുമാനം നൽകും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും.


കർക്കടകം


വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സമാധാനവും സന്തോഷവും വർധിക്കും. ബിസിനസിൽ സജീവമായിരിക്കും. വസ്തു സംബന്ധമായ രേഖകൾ പൂർത്തീകരിക്കും. വിദ്യാഭ്യാസ മേഖലയിൽ നിങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനാകും.


ചിങ്ങം


പുതിയ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് താൽപര്യമുണ്ടാകും. പുതിയ സംരംഭങ്ങളിൽ താൽപര്യം വർധിക്കും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. ജീവിതനിലവാരം മെച്ചപ്പെടും.


ALSO READ: ഈ നാല് രാശിക്കാർ ജാ​ഗ്രത പാലിക്കുക; ഇന്നത്തെ രാശിഫലം അറിയാം


കന്നി


ബിസിനസ് കാര്യങ്ങളിൽ നിങ്ങൾ ജാഗ്രതയോടെ മുന്നോട്ട് പോകും. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശയാത്രകൾ ഉണ്ടാകാം. തൊഴിൽ കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകാം. യാത്രാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബിസിനസിൽ പുരോഗതി കാണുന്നു.


തുലാം


സഹപ്രവർത്തകർ പിന്തുണ നൽകും. വ്യവസായ പ്രമുഖരെ കാണാനുള്ള അവസരമുണ്ടാകും. ഭരണപരമായ ശ്രമങ്ങൾ വർധിക്കും. പദവിയും ബഹുമാനവും വർധിക്കും. അക്കാദമിക് രംഗത്ത് പ്രതീക്ഷകൾ വർധിക്കും.


വൃശ്ചികം


പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നവർക്ക് വിജയമുണ്ടാകും. പഠനകാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സഹപ്രവർത്തകരുടെ സഹായം നിങ്ങളുടെ ജോലി വേഗത്തിലാക്കും.


ധനു


ഭാഗ്യം തുണയ്ക്കും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കും. പഴയ ബന്ധങ്ങൾ സജീവമായി നിലനിർത്തുന്നത് പ്രധാനമാണ്.


മകരം


അത്യാഗ്രഹവും പ്രലോഭനവും ഒഴിവാക്കണം. ആരോ​ഗ്യം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി അവധിക്കാലം ആഘോഷിക്കും. സുഹൃത്തുക്കളുമൊത്ത് യാത്രകൾ പോകാൻ സാധ്യത.


കുംഭം


വ്യക്തിബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഊന്നൽ നൽകും. പരസ്പര സഹകരണം മെച്ചപ്പെടുത്താൻ ശ്രമിക്കും. വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകും. ബിസിനസ് കഴിവുകൾ വർധിക്കും. നേതൃത്വപരമായ കഴിവുകൾ ശക്തിപ്പെടുത്തും.


മീനം


പ്രതിബന്ധങ്ങളെ ക്ഷമയോടെ മറികടക്കും. ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നവർ ആരോ​ഗ്യ പുരോഗതി പരിശോധിക്കണം. ഇടപാടുകളിൽ ശ്രദ്ധ വേണം. നിക്ഷേപങ്ങൾ നിയന്ത്രണത്തിലാക്കും. സാമ്പത്തിക പ്രതിസന്ധി തടയാൻ ശ്രദ്ധിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.