എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


ഇന്ന് കുടുംബത്തിൽ ചെലവുകൾ കുറയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. സുഹൃത്തുക്കളുടെ കൂടിക്കാഴ്ച മനസ്സിന് സന്തോഷം നൽകും. കടബാധ്യത കുറയും. ചിലർക്ക് ജോലിയിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും.


ഇടവം


ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമാകും. എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ജോലികൾ പോലും വൈകും. അടുത്ത ബന്ധുക്കൾ വഴി നിരവധി നേട്ടങ്ങൾ ലഭിക്കും. ബിസിനസ് കുടിശിക തടസമില്ലാതെ ലഭിക്കും.


മിഥുനം


ഇന്ന് നിങ്ങൾക്ക് അനാവശ്യമായ പിരിമുറുക്കം ഉണ്ടാകും. ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നിങ്ങളുടെ രാശി ചന്ദ്രാഷ്ടമമായതിനാൽ എല്ലാ കാര്യത്തിലും മിതത്വം പാലിക്കുന്നത് നല്ലതാണ്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം.


കർക്കടകം


ആരോ​ഗ്യസ്ഥിതി മികച്ചതായിരിക്കും. സ്ത്രീകൾ കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. ബിസിനസിൽ നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും. നിങ്ങളുടെ ജോലിക്കനുസരിച്ച് പ്രതിഫലം ലഭിക്കും. എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും.


ചിങ്ങം


ഇന്ന് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ദിവസമായിരിക്കും. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ സന്തോഷം വർധിക്കും. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങും. തൊഴിൽപരമായ പുരോഗതിക്കായുള്ള എല്ലാ ശ്രമങ്ങളും ഫലവത്താകും.


ALSO READ: ഇന്നത്തെ ഭാ​ഗ്യരാശികൾ ഏത്? സമ്പൂർണ രാശിഫലം അറിയാം


കന്നി


ഇന്നത്തെ പണമൊഴുക്ക് മിതമായതായിരിക്കും. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ജോലിഭാരം വർധിച്ചേക്കാം. ബിസിനസിൽ പങ്കാളികളുടെ സഹകരണം ലാഭമുണ്ടാക്കും.


തുലാം


ഇന്ന് നിങ്ങളുടെ പ്രവർത്തനങ്ങളി തടസ്സങ്ങൾ ഉണ്ടാകാം. കുടുംബ പ്രശ്നങ്ങൾ നിങ്ങളുടെ മനസ്സമാധാനം കുറയ്ക്കും. പ്രതീക്ഷിച്ച പണമൊഴുക്ക് വൈകും. അടുത്ത ബന്ധുക്കൾക്ക് ചില നേട്ടങ്ങൾ ലഭിക്കും.


വൃശ്ചികം


ഇന്ന് ബന്ധുക്കളുടെ സന്ദർശനം മൂലം വീട്ടിൽ മംഗളകരമായ പരിപാടികൾ നടക്കും. മാതാപിതാക്കളുടെ സ്നേഹം ലഭിക്കും. പണമൊഴുക്ക് ഉദാരമായിരിക്കും. പഴയ കടങ്ങൾ തീർക്കും. പുതിയ ആളുടെ പരിചയം ബിസിനസിൽ പല മാറ്റങ്ങളും കൊണ്ടുവരും. ജോലിഭാരം കുറയും.


ധനു


ഇന്ന് അടുത്ത ബന്ധുക്കൾ മുഖേന ചിലവുകൾ ഉണ്ടായേക്കാം. സമ്പാദ്യത്തിൽ കുറവുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന വായ്പാ സഹായം ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ആഡംബര ചെലവുകൾ കുറയ്ക്കണം.


മകരം


നിങ്ങൾ ഇന്ന് ഏത് ജോലിയും ഊർജ്ജസ്വലതയോടെയും ഉത്സാഹത്തോടെയും പൂർത്തിയാക്കും. സന്താനങ്ങൾ കുടുംബത്തിൽ സ്നേഹത്തോടെ പെരുമാറും. പുതിയ ഓഫറുകൾ അവതരിപ്പിച്ച് ബിസിനസിൽ വിജയിക്കും. വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാകും.


കുംഭം


ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും.വ്യാപാര ഇടപാടുകളിൽ ശ്രദ്ധ ആവശ്യമാണ്. ഉദ്യോഗാർഥികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ദൈവാരാധാന സന്തോഷം നൽകും.


മീനം


ഇന്ന് ബിസിനസിൽ മന്ദത അനുഭവപ്പെടും. ആരോഗ്യപ്രശ്നങ്ങൾ മൂലം അപ്രതീക്ഷിത ചികിത്സാ ചെലവുകൾ ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ചെറിയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുകയും പരിഹാരം കാണുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.