മേടം (Aries): മനസ്സിൽ സമാധാനം ഉണ്ടാകും. ഓഫീസിൽ നിന്നുള്ള വരുമാനവും ബോണസും നിങ്ങളുടെ സാമ്പത്തിക ആരോഗ്യം വർദ്ധിപ്പിക്കും. നിങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും ജോലിയിൽ വളർച്ചാ അവസരങ്ങളും നേടാൻ കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം (Taurus): നിങ്ങൾ ഇന്ന് ചന്ദ്രനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ നേടാൻ ആഗ്രഹിച്ചേക്കാവുന്ന എന്തും വളരെ എളുപ്പത്തിൽ നിങ്ങളിലേക്ക് എത്തിച്ചേരും. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങും.


Also Read: Horoscope November 23, 2021: ഇന്ന് ഈ രാശിക്കാർ ബജ്‌റംഗ് ബലിയുടെ അനുഗ്രഹമുണ്ടാകും


മിഥുനം (Gemini): ഇന്ന് ഒരു പുതിയ ഹോബി തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കും. ജോലി കൂടുതലുള്ള ദിവസമായതിനാൽ നിങ്ങളുടെ സമയം ശരിയായി കൈകാര്യം ചെയ്യണം. മാതാപിതാക്കൾക്ക് പതിവിലും കൂടുതൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യ പ്രശ്‌നങ്ങൾ ഇന്ന് പരിഹരിക്കപ്പെടും.


കർക്കടകം (Cancer): ഇന്ന് വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ വ്യക്തിജീവിതം അഭിവൃദ്ധിപ്പെടും, പ്രത്യേകിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക്. നിങ്ങൾ എന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്ഥല കച്ചവട്തതിലെ നിക്ഷേപം വളരെ അഭികാമ്യമാണ്.


ചിങ്ങം (Leo): ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. ദീർഘകാല ലക്ഷ്യങ്ങളിൽ നിങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ന് മുതൽ സാമ്പത്തിക സ്ഥിതി ഉയരും. നിങ്ങളുടെ വ്യക്തിജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാൻ തുടങ്ങും.


Also Read: Karnataka | കർണാടകത്തിൽ സെമി ലോക്ക്ഡൗൺ? നിയന്ത്രണങ്ങളും നിർദേശങ്ങളും ഇങ്ങനെ


കന്നി (Virgo): ഇന്ന് നിങ്ങളുടെ ആരോ​ഗ്യം നല്ലതായിരിക്കും. സന്തോഷം നിറഞ്ഞ ദിവസവുമായിരിക്കും ഈ രാശിക്കാർക്ക് ഇന്ന്. ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കാൻ ഇത് നല്ല ദിവസമാണ്. 5 വർഷം കഴിയുമ്പോൾ നിങ്ങൾ എവിടെയായിരിക്കാനാണ് ആ​ഗ്രഹിക്കുന്നത്? നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും നല്ല നേട്ടങ്ങൾ കൊണ്ടുവരാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.


തുലാം (Libra): ജോലിസ്ഥലത്തെ മുതൽ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച വരെ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിലും നിങ്ങൾ സ്നേഹിക്കപ്പെടും. നിങ്ങളുടെ പങ്കാളിക്ക് ഇന്ന് കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. നിക്ഷേപങ്ങൾ നടത്താൻ നല്ല ദിവസമാണ്.


വൃശ്ചികം (Scorpio): നിക്ഷേപ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഉത്തമപങ്കാളിയെ കണ്ടെത്തും. ദമ്പതികളിൽ പതിവിലും കൂടുതൽ വൈകാരികമായ അടുപ്പമുണ്ടാകും.


ധനു (Sagittarius): ഈ ദിവസം നിങ്ങൾക്ക് മടുപ്പുളവാക്കുന്നതായിരിക്കാം, എന്നാൽ ഇതിനെതിരെ നിങ്ങൾക്ക് പോരാടാൻ കഴിയും. ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾക്ക് ധാരാളം ഉത്തരവാദിത്തങ്ങൾ നൽകും. നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് അധിക സമയം ആ​ഗ്രഹിക്കും. കുട്ടികളുടെ വിദ്യാഭ്യാസവും പ്രധാന വിഷയമായിരിക്കും.


മകരം (Capricorn): ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഇന്ന് നേരിടേണ്ടി വരില്ല, മുൻപ് ഉണ്ടായിരുന്ന പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് നിങ്ങൾക്ക് നിരവധി ജോലികൾ ലഭിക്കും എന്നതിനാൽ ശരിയായി മുൻഗണന നൽകുന്നത് ഉറപ്പാക്കുക. സമയം ഇന്ന് നിങ്ങൾക്ക് അനുകൂലമാകണമെന്നില്ല, അതിനാൽ നിങ്ങൾ അതിനനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം.


കുംഭം (Aquarius): നിങ്ങളുടെ മനസ്സ് ഇന്ന് പതിവിലും വേഗത്തിൽ പ്രവർത്തിക്കും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും നിങ്ങളെ സഹായിക്കുന്ന പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തിക വളർച്ച കൈവരിച്ചേക്കാവുന്ന ചില പുതിയ കാര്യങ്ങൾക്കായി നിങ്ങൾ സ്വയം പ്രവർത്തിക്കും.


മീനം (Pisces): ജോലിയിലെ നിങ്ങളുടെ ശക്തമായ ബന്ധങ്ങൾ ജോലി വേഗത്തിലാക്കാനും നിങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. മുതിർന്നവരുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ വിജയിക്കാൻ സഹായിക്കും. M എന്ന അക്ഷരം നിങ്ങൾക്ക് ഭാഗ്യമാണെന്ന് തെളിയിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.