Horoscope Today March 3: ഇന്ന് മാര്‍ച്ച്‌ 3, 2023, വെള്ളിയാഴ്ച, ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങിനെയായിരിയ്ക്കും?  ഈ ദിവസം നക്ഷത്രങ്ങള്‍ എന്തൊക്കെ ഭാഗ്യങ്ങളാണ് നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്? ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Footwear Vastu: ചെരിപ്പും ഷൂസും അലക്ഷ്യമായി ഇടരുത്, ദോഷം വരുത്തിവയ്ക്കും 


ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
ഇന്ന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് ഉത്തമ ദിവസമല്ല.  വിദ്യാഭ്യാസരംഗത്ത് പുരോഗതി ഉണ്ടാകും. മുടങ്ങിക്കിടന്ന നഷ്ടമായെന്ന് കരുതിയ പണം തിരികെ ലഭിക്കും. മനസ്സ് സന്തോഷപ്രദമായിരിയ്ക്കും.  


Also Read:   Holi 2023:  ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍  ഉണ്ടോ? ഉടന്‍ ഉപേക്ഷിക്കാം, ഇവ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും 
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:  സ്വർണ്ണം


ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
നിങ്ങളുടെ ആരോഗ്യകാര്യത്തില്‍  ശ്രദ്ധിക്കുക ഉച്ചയ്ക്ക് ശേഷം ടെൻഷൻ കുറയും ആരോടും തർക്കിക്കരുത്. ഗോതമ്പും ശർക്കരയും ദാനം ചെയ്യുന്നത് നല്ലത്.


ഈ രാശിക്കാരുടെ ഭാഗ്യ നിറം:  മഞ്ഞ 


മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
സുഹൃത്തുക്കളുമായി കലഹിക്കരുത്, ഇന്ന്  ധനനഷ്ടത്തിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് ചെയ്യുക. അരി ദാനം ചെയ്യുന്നത് ഉത്തമം. 
 
ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  മെറൂൺ


കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക.പിതാവിന്‍റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. വൈകുന്നേരം വരെ ചെറിയ യാത്രയ്ക്ക് സാധ്യതയുണ്ട്. മധുരച്ചോറ് ദാനം ചെയ്യുക.


ഈ രാശിക്കാരുടെ ഭാഗ്യ നിറം:   സ്വര്‍ണനിറം  


ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
 ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെടരുത്.ഓഫീസിൽ എത്തിയാലുടൻ സന്തോഷവാർത്ത ലഭിക്കും. ഗൃഹാന്തരീക്ഷം പ്രസന്നമാകും. ചുവപ്പ് വസ്‌ത്രം ദാനം ചെയ്യുക.. 


ഈ രാശിക്കാരുടെ ഭാഗ്യ നിറം:   കടും മഞ്ഞ 


കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
ബിസിനസ്സിൽ ലാഭം ഉണ്ടാകും .വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധാന്യങ്ങൾ ദാനം ചെയ്യുക.
 
ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  കറുപ്പ് 


തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
നിങ്ങളുടെ ചിന്ത എപ്പോഴും ശരിയായ രീതിയില്‍ ആയിരിയ്ക്കുക, വ്യാപാരരംഗത്ത് ആരുമായും ചങ്ങാത്തം കൂടരുത്. വിദ്യാഭ്യാസത്തിൽ നേട്ടമുണ്ടാകും. പാൽ ദാനം ചെയ്യുക


ഈ രാശിക്കാരുടെ  ഭാഗ്യ നിറം :  മഞ്ഞ 


വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാകും. വ്യാപാരരംഗത്ത് ലാഭം ഉണ്ടാകും. വിദ്യാഭ്യാസരംഗത്തെ തടസ്സങ്ങൾ നീങ്ങും. ചുവന്ന മധുരപലഹാരങ്ങൾ ദാനം ചെയ്യുക.  


ഈ രാശിക്കാരുടെ ഭാഗ്യ നിറം : ചുവപ്പ് 


ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
കുടുംബത്തിൽ നിന്ന് സന്തോഷം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം സമയം മോശം. തർക്കങ്ങളിൽ ഏർപ്പെടരുത്. മഞ്ഞൾ തിലകം ചാർത്തുക.


ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മഞ്ഞ


മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
പ്രിയപ്പെട്ടവരുമായുള്ള തർക്കങ്ങൾ അവസാനിക്കും. ചെറിയ കാര്യങ്ങളിൽ വിഷമിക്കരുത്. തൊഴിൽ കാര്യമായിരിക്കും. മധുരമുള്ള വസ്തുക്കൾ ദാനം ചെയ്യാൻ ശ്രദ്ധിക്കുക.


ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ബ്രൗൺ


കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
വ്യാപാരികൾ വിഷമിക്കേണ്ടതില്ല, ആർക്കും പണം കടം കൊടുക്കരുത്, സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കരുത്, വാഴപ്പഴം ദാനം ചെയ്യുക.


ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  വെള്ള


മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
മുതിർന്നവരോട് ബഹുമാനത്തോടെ സംസാരിക്കുക. ബന്ധങ്ങൾ വഷളാകാൻ അനുവദിക്കരുത്. വീട്ടില്‍ തർക്കമുണ്ടാകാം. യാത്രകൾ ചെയ്യേണ്ടി വരും. മനസ്സിലെ പ്രശ്‌നങ്ങൾ അവസാനിക്കും. മഞ്ഞ വസ്തുക്കൾ ദാനം ചെയ്യുക.


ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  മെറൂൺ



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.