എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് ഇന്നത്തെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സഹായിക്കും. രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: മേടം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ മന്ദതയുണ്ടാകും. കുടുംബത്തിൽ സന്താനങ്ങൾ മൂലം പാഴ് ചെലവുകൾ ഉണ്ടാകാം. പണമൊഴുക്ക് മിതമായതാണെങ്കിലും ഗൃഹാവശ്യങ്ങൾ നിറവേറ്റപ്പെടും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കുന്നത് മനസ്സിന് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകും. എന്തിനെക്കുറിച്ചും ചിന്തിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്.


ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാം. കുടുംബത്തിൽ മാതാപിതാക്കളുമായി കലഹങ്ങൾ ഉടലെടുക്കും. ബന്ധുജനങ്ങളുടെ സഹായത്താൽ ധനപ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറയും. സർക്കാർ മാർഗങ്ങളിലൂടെ തൊഴിലധിഷ്ഠിത സഹായം ലഭ്യമാകും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധ പുലർത്തണം.


മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് വീട്ടിൽ സന്തോഷവാർത്തകൾ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുട്ടികൾ സ്നേഹത്തോടെ പെരുമാറും. ജോലിയിൽ ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാൻ അവസരമുണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാകും.


കർക്കടകം: ഇന്ന് കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി വ്യർത്ഥമായ തർക്കങ്ങൾ ഉണ്ടാകും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. ബിസിനസ്സിലെ എതിർപ്പുകൾ കുറയും. ബിസിനസിൽ ചെറിയ ഉയർച്ചയുണ്ടാകും.


ചിങ്ങം: ഇന്ന് നിങ്ങൾ ഏത് പ്രവർത്തനത്തിലും വളരെ സന്തോഷത്തോടെ ഏർപ്പെടും. വിദേശയാത്രകൾ വേണ്ടിവരും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനുള്ള താൽപര്യം വർദ്ധിക്കും. ശുഭകരമായ എല്ലാ ശ്രമങ്ങളും ഫലം കാണും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ പുതിയ അവസരങ്ങൾ ലഭിക്കും.


കന്നി: ഇന്ന് കുടുംബത്തിൽ അപ്രതീക്ഷിത ചികിത്സാ ചെലവുകൾ ഉണ്ടായേക്കാം. ശുഭകാര്യങ്ങളിൽ തടസ്സം നേരിടും. ചെലവുകൾ നേരിടാൻ മിതത്വം പാലിക്കുന്നത് നല്ലതാണ്. ബിസിനസ്സിൽ വിജയം നേടാൻ കഴിയും. സുഹൃത്തുക്കളുടെ സഹായത്തോടെ നേട്ടങ്ങൾ ഉണ്ടാകും.


തുലാം: ഇന്ന് കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലി ഭാരം കുറയും. ബന്ധുക്കളുടെ സഹായത്താൽ അഭിവൃദ്ധി ഉണ്ടാകും. യാത്രകൾ നല്ല ഫലങ്ങൾ നൽകും. ദൈവിക കാര്യങ്ങളിൽ ഇടപെടും. നൽകിയ വായ്പകൾ തിരിച്ച് ലഭിക്കും. ആ​ഗ്രഹങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും.


വൃശ്ചികം: ഇന്ന് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ദിവസമായിരിക്കും. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങും. പുതിയ ബിസിനസ് തുടങ്ങാനുള്ള ചർച്ചകൾ വിജയിക്കും. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ സന്തോഷം വർദ്ധിക്കും.


ധനു: ഇന്നത്തെ ദിവസം ധനു രാശിക്കാർക്ക് ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. വിവാഹകാര്യങ്ങളിൽ തടസ്സങ്ങളും കാലതാമസവും ഉണ്ടാകും. പാഴ് ചെലവുകൾ നിയന്ത്രിച്ചാൽ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും.


മകരം: മകരം രാശിക്കാർക്ക് ഇന്ന് അനാവശ്യമായ ആശങ്കകൾ ഉണ്ടാകും. നിങ്ങളുടെ രാശി ചന്ദ്രാഷ്ടമമായതിനാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഇന്ന് ചെയ്യാനിരുന്ന പ്രവർത്തനങ്ങളും വിദേശ യാത്രകളും മാറ്റിവയ്ക്കുന്നത് നല്ലതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക.


കുംഭം: ഇന്ന് ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. കുടുംബത്തിൽ ദമ്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. നിങ്ങളുടെ ജോലിക്കനുസരിച്ച് പ്രതിഫലം ലഭിക്കും. നല്ല കാര്യങ്ങൾ സംഭവിക്കും. വിദേശ യാത്രകൾ വഴി പുതിയ സൗഹൃദങ്ങൾ ഉണ്ടാകും.


മീനം: ഇന്ന് നിങ്ങൾക്ക് ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ വന്നുചേരും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകുന്നത് ജോലിഭാരം കുറയ്ക്കും. പ്രതീക്ഷിച്ച സഹായം എളുപ്പത്തിൽ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.