രാശിഫലം ഒക്ടോബർ 19: ഒരു പുതിയ ജോലി നേടാൻ ശ്രമിക്കുന്നതിനെക്കുറിച്ചോ പുതിയ വീട് വയ്ക്കുന്നതിനെക്കുറിച്ചോ പുതിയ ബിസിനസിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചോ നിങ്ങൾ ചിന്തിക്കുന്നുണ്ടോ. ഇവയെല്ലാം ജീവിതത്തിലെ വലിയ തീരുമാനങ്ങളാണ്. ജീവിതത്തിൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് നിങ്ങളുടെ ​ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പഠിക്കുകയും അവ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- മേടം രാശിക്കാർ ഇന്ന് യാത്ര മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഒരു തർക്കത്തിലും ഏർപ്പെടരുത്. വൈകുന്നേരത്തോടെ കാര്യങ്ങൾ മെച്ചപ്പെടും.
ഭാഗ്യ നിറം- ആകാശനീല


ഇടവം- ഇടവം രാശിക്കാരുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ജോലിയിൽ പുരോ​ഗതി ഉണ്ടാകും.
ഭാഗ്യ നിറം- ഓറഞ്ച്


മിഥുനം- കുടുംബം നിങ്ങളെ പിന്തുണയ്ക്കും. വിഷമതകൾ നീങ്ങും. ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കുന്നു.
ഭാഗ്യ നിറം- പച്ച


കർക്കടകം- പുതിയ ജോലി ആരംഭിക്കും. കൃത്യസമയത്ത് ജോലികൾ ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരെ സഹായിക്കുക.
ഭാഗ്യ നിറം- ചുവപ്പ്


ചിങ്ങം- മുതിർന്നവരെ ബഹുമാനിക്കുക. പങ്കാളിയുമായുള്ള അസ്വാരസ്യങ്ങൾ അവസാനിക്കും. തലയ്ക്ക് ക്ഷതം സംഭവിക്കാം.
ഭാഗ്യ നിറം- മഞ്ഞ


കന്നി- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ അവസരങ്ങൾ നഷ്ടമാകും. ബിസിനസ്സിലെ ലാഭം ഉണ്ടാകും.
ഭാഗ്യ നിറം- കുങ്കുമം


തുലാം- പങ്കാളിയിൽ നിന്ന് ആദരവ് ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു തരത്തിലും ഉപേക്ഷിക്കരുത്. ആരോ​ഗ്യത്തിൽ ശ്രദ്ധിക്കണം.
ഭാഗ്യ നിറം- പിങ്ക്


വൃശ്ചികം- ബിസിനസ്സിൽ പണം നിക്ഷേപിക്കരുത്. തലവേദന ഉണ്ടാകും. ഒരു നീണ്ട യാത്ര കാത്തിരിക്കുന്നു.
ഭാഗ്യ നിറം- മെറൂൺ


ധനു- ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ഒരു നല്ല വാർത്ത ലഭിക്കും. ആർക്കും പണം കടം കൊടുക്കരുത്.
ഭാഗ്യ നിറം- ചുവപ്പ്


മകരം- മാനസിക വിഷമം വർധിക്കും. ആരോടും തർക്കിക്കരുത്. ദുർഗ്ഗാ ദേവിയെ ആരാധിക്കുക.
ഭാഗ്യ നിറം- പച്ച


കുംഭം- ജോലിയിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ തർക്കങ്ങൾ ഒഴിവാക്കുക. രാവിലെ യോഗ ചെയ്യുക.
ഭാഗ്യ നിറം- ഓച്ചർ


മീനം- വ്യവസായികൾക്ക് നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജോലി മാറുന്നതിന് ഉചിതമായ സമയമല്ല.
ഭാഗ്യ നിറം- സ്വർണം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.