Bathroom and Vastu: നാം നിത്യേന ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും വസ്തുക്കളിലും പോസിറ്റീവ്, നെഗറ്റീവ് എനർജി ഉണ്ട് എന്നാണ് വസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഇവയിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജം ചുറ്റുമുള്ള പരിസ്ഥിതിയിലും മനുഷ്യരിലും വലിയ സ്വാധീനം ചെലുത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Tarot Prediction for September 2023 : സെപ്റ്റംബര്‍ മാസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, എല്ലാ രംഗത്തും വിജയം!!  


നാം വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തും. അതായത് ഈ സാധനങ്ങള്‍  ഉപയോഗിക്കാന്‍ ചില രീതികള്‍ ഉണ്ട്, അവ തെറ്റുമ്പോഴാണ് ഇവ നമുക്ക് ദോഷകരമായി ഭവിക്കുന്നത്.  അതേപോലെതന്നെ ഓരോ നിറത്തിനും അതിന്‍റേതായ ഊർജ്ജവും പ്രാധാന്യവുമുണ്ട്. ഈ നിറങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങളും വാസ്തു ശാസ്ത്രത്തിൽ നൽകിയിട്ടുണ്ട്. തെറ്റായ സ്ഥലത്ത് തെറ്റായ നിറം ഉപയോഗിച്ചാൽ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടാം.


Also Read:  Friday Remedies: വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം, ലക്ഷ്മീ ദേവി അനുഗ്രഹം വര്‍ഷിക്കും
 
വീടും അടുക്കളയുമായി ബന്ധപ്പെട്ട വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക്  ഏറെ  താത്പര്യമാണ്. എന്നാല്‍ വീടുപോലെതന്നെ പ്രധാനമാണ് കുളിമുറിയും. കുളിമുറി ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ എന്ന സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും എന്നാണ് വസ്തു ശാസ്ത്രം പറയുന്നത്.   


അതായത്, കുളിമുറിയിൽ പോലും വാസ്തു പ്രകാരമുള്ള സാധനങ്ങൾ സൂക്ഷിക്കേണ്ടതും ഉപയോഗിക്കേണ്ടതും നമ്മുടെ വീടിന്‍റെ, കുടുംബത്തിന്‍റെ പുരോഗതിയ്ക്കും ഐശ്വര്യത്തിനും  അനിവാര്യമാണ്.  


വാസ്തു പ്രകാരം, കുളിമുറിക്കും നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്, അതിനാൽ അവിടെ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിക്കും. കുളിമുറിയില്‍ സൂക്ഷിക്കുന്ന ഒഴിഞ്ഞ ബക്കറ്റ് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും എന്ന കാര്യം ഒരുപക്ഷേ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉളവാക്കും. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? കുളിമുറിയില്‍ സൂക്ഷിക്കുന്ന ഒഴിഞ്ഞ ബക്കറ്റ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കും. അതായത്, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന  സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.  


നിങ്ങള്‍ കുളികഴിഞ്ഞ് മടങ്ങുമ്പോള്‍ ബക്കറ്റിൽ കുറച്ച് വെള്ളം നിറച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ  ചെയ്യുന്നതുവഴി നിങ്ങളുടെ ജീവിതത്തിലും വീട്ടിലും പണത്തിന്‍റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് ഇതിനർത്ഥം. 


എന്നാല്‍, അതേപോലെതന്നെ പ്രധാനമാണ് കുളിമുറിയുടെയും അവിടെ ഉപയോഗിക്കുന്ന ബക്കറ്റിന്‍റെയും നിറങ്ങള്‍.    
 
വീടിന്‍റെ ഓരോ ഭാഗത്തും വാസ്തു പ്രകാരം നിറങ്ങൾ ഉപയോഗിക്കേണ്ടത് നാം ശ്രദ്ധിക്കാറുണ്ട്. അതുപോലെതന്നെ കുളിമുറിയുടെ ചുമരുകള്‍ മുതൽ ബക്കറ്റുകൾ, മഗ്ഗുകൾ എന്നിയുടേയും നിറങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ തെറ്റ് വരുത്തുന്നത് പണനഷ്ടത്തിന് കാരണമാവുകയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴി തെളിയ്ക്കുകയും ചെയ്യുന്നു.   


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കുളിമുറിയിൽ ഒരിക്കലും ചുവന്ന നിറമുള്ള ബക്കറ്റും മഗ്ഗും ഉപയോഗിക്കരുത്. കടും നിറത്തിലുള്ള ബക്കറ്റുകൾ, പ്രത്യേകിച്ച് ചുവപ്പും കറുപ്പും, കുളിമുറിയിൽ വയ്ക്കുന്നത് ശുഭാമല്ല. ഇത് വാസ്തു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക നഷ്ടത്തോടൊപ്പം ആ വീട്ടില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു. ചുവപ്പ് നിറം അഗ്നി മൂലകത്തിന്‍റെ പ്രതീകമാണ്‌. വെള്ളത്തിന്‍റെ സ്ഥാനത്ത് അഗ്നി മൂലകവുമായി ബന്ധപ്പെട്ട നിറം ഉപയോഗിക്കുന്നത് നിഷേധാത്മകത കൊണ്ടുവരുന്നു. 


 ഇളം നിറമോ നീല നിറമോ ഉള്ള ബക്കറ്റ്, മഗ്ഗ് ബാത്ത്റൂമിൽ ഉപയോഗിക്കണം. ഇത് നിങ്ങളുടെ ജീവിതം സന്തോഷകരമാകും. കൂടാതെ, ബാത്‌റൂമില്‍ ഒരു നീല ബക്കറ്റ് സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. പണത്തിന്‍റെ വരവിന് പുതിയ വഴികൾ സൃഷ്ടിക്കപ്പെടുന്നു. 


അതുപോലെ, ബാത്ത്റൂം ഭിത്തികള്‍ ഇളം നിറത്തിലുള്ളതായിരിക്കണം. ബാത്ത്റൂമില്‍ ധാരാളം വെളിച്ചം ഉണ്ടായിരിക്കണം.   


ബാത്ത്റൂംഒരിക്കലും അടുക്കളയുടെ മുന്നിലോ തൊട്ടടുത്തോ ആയിരിക്കരുത്. ഇത് വലിയ വാസ്തു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് വീടിന്‍റെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നു. വീട്ടിലേക്കുള്ള പണത്തിന്‍റെ വരവിനെ പ്രതികൂലമായി ബാധിക്കുകയും വീട്ടിലുള്ളവരുടെ ആരോഗ്യവും മോശമാകുകയും ചെയ്യും. 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നീല നിറം ശനിയുടെയും രാഹുവിന്‍റെയും അശുഭകരമായ [പ്രഭാവത്തെ കുറയ്ക്കാന്‍ സഹായിയ്ക്കുന്നു. അതിനാല്‍, ബാത്ത്റൂമിൽ ഒരു നീല ബക്കറ്റും ഒരു നീല മഗ്ഗും എപ്പോഴും സൂക്ഷിക്കുക. ഇതുകൂടാതെ, ബാത്ത്റൂമിൽ നീല ടൈലുകൾ ഉപയോഗിക്കുക. ഇത്തരം മാറ്റങ്ങള്‍ വരുതുന്നതോടെ  നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം കാണുവാന്‍ സാധിക്കും,   



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)