Astrology: സെപ്റ്റംബർ 4ന് ഈ ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റം; മേടം മുതൽ മീനം വരെയുള്ള രാശിക്കാർക്കെങ്ങനെ?
സെപ്റ്റംബർ നാലിന് ശുക്രന്റെയും വ്യാഴത്തിന്റെയും ചലനത്തിൽ മാറ്റം സംഭവിക്കും. കർക്കടകം രാശിയിൽ ശുക്രൻ നേർരേഖയിലും വ്യാഴം മേടം രാശിയിൽ പിന്നോക്കം പോവുകയും ചെയ്യും.
ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും നൽകുന്നു. സെപ്റ്റംബർ നാലിന് ശുക്രന്റെയും വ്യാഴത്തിന്റെയും ചലനം മാറാൻ പോകുന്നു. ഈ ദിവസം ശുക്രൻ കർക്കടകം രാശിയിൽ നേർരേഖയിലെത്തും. വ്യാഴം മേടം രാശിയിൽ പ്രതിലോമ ചലനത്തിലേക്ക് നീങ്ങുകയും ചെയ്യും. മേടം മുതൽ മീനം വരെയുള്ള രാശിക്കാർക്ക് ഈ ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം എങ്ങനെയായിരിക്കുമെന്ന് നോക്കാം...
മേടം - മനസ്സ് അസ്വസ്ഥമായിരിക്കും. ഒരു ബിസിനസ് തുടങ്ങാം. വീട്ടുകാരുടെ പിന്തുണ ലഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തടസ്സം നേരിടാം.
ഇടവം - മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. കുടുംബത്തിൽ മതപരമായ ജോലികൾ ചെയ്യേണ്ടതായി വരാം. വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ഭക്ഷണത്തോടുള്ള താൽപര്യം വർദ്ധിക്കും. ചെലവുകൾ വർദ്ധിക്കും.
മിഥുനം- സംസാരത്തിൽ സംയമനം പാലിക്കുക. ബിസിനസ്സിൽ നിങ്ങൾക്ക് ഒരു സുഹൃത്തിന്റെ പിന്തുണ ലഭിക്കും. ബിസിനസ് സംബന്ധമായി വിദേശയാത്ര പോകാൻ സാധ്യതയുണ്ട്. യാത്രകൾ ലാഭം വർദ്ധിപ്പിക്കും.
കർക്കടകം - ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും. ജോലിഭാരം വർദ്ധിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് പണം ലഭിക്കും.
ചിങ്ങം - അനാവശ്യ കോപം ഒഴിവാക്കുക. ജോലിയിൽ ഉദ്യോഗസ്ഥരുമായി സ്വരച്ചേർച്ച വേണം. ആവശ്യമില്ലാത്ത സംവാദങ്ങൾ ഒഴിവാക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു.
കന്നി - ആത്മനിയന്ത്രണം പാലിക്കുക. അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. ബിസിനസ്സിൽ തിരക്ക് കൂടാം. ലാഭം നേടാനുള്ള അവസരമുണ്ടാകും.
തുലാം - ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. അമ്മയുടെ പിന്തുണ ലഭിക്കും.
വൃശ്ചികം - സ്വയം നിയന്ത്രിക്കുക. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണത്തിലാക്കുക. സംഭാഷണത്തിൽ ശാന്തത പാലിക്കുക. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. ചെലവുകൾ വർദ്ധിക്കും.
ധനു - ബിസിനസിൽ മാറ്റത്തിനുള്ള സാധ്യതകളുണ്ടാകും. പിതാവിൽ നിന്നും മുതിർന്ന സഹോദരങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക.
മകരം - മനസ്സ് അസ്വസ്ഥമായിരിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. പിതാവിന്റെ പിന്തുണ ലഭിക്കും.
കുംഭം - കുടുംബത്തോടൊപ്പം മതപരമായ സ്ഥലങ്ങളിൽ പോകാൻ അവസരമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ തടസ്സമുണ്ടാകും. വരുമാനം കുറയും.
മീനം - പ്രതീക്ഷയും നിരാശയും ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ഉണ്ടാകും. കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ വന്നുചേരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...