ദൃഷ്ടി ദോഷം എന്നത് ഏവർക്കും ഭയമുള്ള ഒരു കാര്യമാണ് അല്ലെ.  ഒക്കെ ഒരു വിശ്വാസമാണെങ്കിലും ഈ ദോഷത്തിൽ നമുക്ക് നല്ല ഭയമുണ്ട്.  വീട്, വ്യക്തികൾ, വാഹനം, ബിസിനസ്സ്, കുട്ടികൾ തുടങ്ങി ഓരോന്നിന്നും ദൃഷ്ടിദോഷം വന്നുപെടാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെയൊക്കെ ഫലമായി ബിസിനസിൽ നഷ്ടം, വാഹനങ്ങൾക്ക് ആണെങ്കിൽ അപകടം സംഭവിക്കുക കഷ്ടനഷ്ടങ്ങൾ സംഭവിക്കുക കൂടാതെ വ്യക്തികൾക്കാണെങ്കിൽ എന്തെങ്കിലും കാര്യങ്ങളിൽ പരാജയമോ അല്ലെങ്കില് രോഗദുരിതങ്ങളോ, കുട്ടികൾക്കാണെങ്കിൽ ബാലരിഷ്ടത എന്നിങ്ങനെ പലരീതിയിലും ദൃഷ്ടി ദോഷം ഉണ്ടായേക്കാം.     


Aslo read: പൂജാമുറിയ്ക്കും ഉണ്ട് പ്രത്യേക സ്ഥാനം...


ഈ ദോഷങ്ങളൊക്കെ മാറാൻ സി മാർഗങ്ങൾ ഉണ്ട്.  അത് എന്തൊക്കെയാണെന്ന് അറിയാം അല്ലെ.  പ്രധാനമായും ഉണക്കമുളക്, നെയ്യ്, ചന്ദനത്തിരി, കർപ്പൂരം എന്നിവ വൈക്കോലിലിട്ട് കത്തിക്കുക ശേഷം അതിന്റെ ചാരം മഞ്ഞൾപ്പൊടിയുമായി ചേർത്ത് വെള്ളത്തിൽ കലക്കണം അപ്പോൾ 'ഓം മഹാലകഷ്മൈ നമ:' എന്ന മന്ത്രം 108 തവണ ജപിക്കണം.  


Also read: സർവൈശ്വര്യത്തിന് മഹാലക്ഷ്മി സ്തവം...


മറ്റൊരു വഴി കുരുമുളകും, ഉണക്കമുളകും, ഉപ്പും ചേർത്ത് എന്തിനാണോ ദൃഷ്ടി ദോഷം സംഭവിച്ചുവെന്ന് തോന്നുന്നത് അത് വ്യക്തിയായാലും ശരി വസ്തുവണേലും ശരി  അതിനെ മൂന്നുതവണ ഉഴിയണം ശേഷം അതിനെ തീയിലിടണം.  തീ കത്തിക്കുമ്പോൾ മുളകിന്റെയൊക്കെ മണം വന്നില്ലെങ്കിൽ ദൃഷ്ടിദോഷം ഉണ്ടെന്ന് മനസിലാക്കാം.  അപ്പോൾ മണം വരുന്നതുവരെ കുറച്ചു ദിവസം ഉഴിഞ്ഞിടണം.  മണം വന്നാൽ ദോഷം മാറിയെന്ന് അർത്ഥം.  ഇത് ചെയ്യുന്നയാൾ ഒരക്ഷരം പോലും ഉരിയാടാതെവേണം ചെയ്യാൻ.  സാധാരണയായി ഈ രീതിയാണ് ദൃഷ്ടിദോഷത്തിന് ചെയ്യുന്നത്.