Raksha Bandhan 2021: സഹോദര-സഹോദരീ ബന്ധത്തിന്റെ ഉത്സവമായ രക്ഷാബന്ധന് (Rakshabandhan) ഇനി ഏതാനും ദിവസങ്ങൾ മാത്രമി ഉള്ളു. സഹോദരിമാർ (Sisters) തങ്ങളുടെ സഹോദരന്മാർക്ക് മനോഹരമായ രാഖികൾ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്, അതുപോലെ സഹോദരന്മാർ അവരുടെ പ്രിയപ്പെട്ട സഹോദരിക്ക് മികച്ച സമ്മാനം നൽകാനുള്ള തയ്യാറെടുപ്പിലുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഹോദരിമാർ അവരുടെ സഹോദരന്റെ ദീർഘായുസ്സിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്തവണ രാഖി (Rakhi) എടുക്കുമ്പോൾ സഹോദരിമാർ ഒരു കാര്യം ശ്രദ്ധിച്ചാൽ ഈ രക്ഷാബന്ധൻ അവരുടെ സഹോദരന് വളരെ ശുഭകരമായി മാറും. ഇതിനായി സഹോദരിക്ക് തന്റെ സഹോദരന്റെ രാശിപ്രകാരം (Zodiac Sign) രാഖി കെട്ടണം. ഓഗസ്റ്റ് 22 -ന് നടക്കുന്ന രക്ഷാബന്ധൻ ദിനത്തിൽ നിങ്ങളുടെ സഹോദരന് ഏത് രാഖി കെട്ടുന്നതാണ് ഏറ്റവും നല്ലതെന്ന് നോക്കാം. 


Also Read: Horoscope 11 August 2021: ഇന്ന് ഈ 5 രാശിക്കാരുടെ ജീവിതം മാറിമറിയും; മറ്റ് രാശിക്കാർക്ക് എങ്ങനെയെന്നറിയാം...


 


രാശി അനുസരിച്ച് രാഖി തിരഞ്ഞെടുക്കുക


ജ്യോതിഷ പ്രകാരം ഓരോ രാശിചക്രത്തിനും ശുഭവർണ്ണങ്ങൾ, ദിവസങ്ങൾ, രത്നങ്ങൾ മുതലായവ പറഞ്ഞിട്ടുണ്ട്. അതാത് രാശി അനുസരിച്ചു പ്രവർത്തിച്ചാൽ അവർക്ക് കൂടുതൽ ഊർജ്ജം ലഭിക്കും.  കൂടാതെ ജാതകത്തിൽ ഗ്രഹങ്ങൾ ശക്തമാകുകയും ഇത് അവന്റെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുകായും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ സഹോദരന്റെ രാശിക്ക് അനുസൃതമായുള്ള നിറത്തിലുള്ള രാഖി കെട്ടുന്നത് സഹോദരന് വളരെ ശുഭകരമാണെന്ന് തെളിയിക്കും. ആ നിറത്തിന്റെ രാഖി ലഭ്യമല്ലെങ്കിൽ കുറഞ്ഞത് ആ നിറത്തിലുള്ള രാഖിയുടെ ചരടെങ്കിലും തിരഞ്ഞെടുക്കുക.


മേടം: സഹോദരന്റെ രാശി ചിഹ്നം മേടമാണെങ്കിൽ രക്ഷാബന്ധൻ ദിവസം അദ്ദേഹത്തിന് ചുവന്ന നിറമുള്ള രാഖി കെട്ടുന്നതിലൂടെ എപ്പോഴും ഊർജ്ജസ്വലനായി തുടരും, അവന്റെ ജീവിതത്തിൽ അഭിവൃദ്ധി നിലനിൽക്കും.


ഇടവം: ഈ രാശിയിലുള്ളവർക്ക് വെളുത്ത നിറമുള്ള രാഖി കെട്ടുന്നത് വളരെ ശുഭകരമായിരിക്കും. ഒപ്പം പാലിൽ നിന്ന് ഉണ്ടാക്കുന്ന പലഹാരങ്ങൾ അവർക്ക് നൽകുന്നത് വളരെ നല്ലതാണ്.


Also Read: Tulsi മാല ധരിക്കുന്നത് ഉത്തമം; മാനസിക ആരോഗ്യത്തിന് ഏറെ ഗുണം


മിഥുനം: നിങ്ങളുടെ സഹോദരൻ മിഥുന രാശിക്കാരനാണെങ്കിൽ പച്ച രാഖി തിരഞ്ഞെടുക്കുക. ഇത് സഹോദരനെ കുഴപ്പങ്ങളിൽ നിന്ന് രക്ഷിക്കും.


കർക്കടകം: കർക്കടകരാശിക്കാർക്ക് വെള്ളയോ മഞ്ഞയോ നിറത്തിലുള്ള രാഖി കെട്ടുന്നത് ശുഭകരമായിരിക്കും. അത് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകും.


ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ചുവന്ന അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള രാഖി കെട്ടുന്നത് ശുഭകരമായിരിക്കും. ചുവപ്പും മഞ്ഞയും ചേർന്ന നിറമുല്ല രാഖിയും ഇവർക്കായി തിരഞ്ഞെടുക്കാം.


കന്നി: ഈ രാശിക്കാർക്ക് ഓറഞ്ച് നിറത്തിലുള്ള രാഖിയാണ് ഉത്തമം. അത് അവരുടെ ജീവിതത്തിൽ ധൈര്യവും ഉത്സാഹവും പകരും.


തുലാം: തുലാം രാശിക്കാർക്ക് വെള്ള നിറത്തിലുള്ള രാഖി കെട്ടി വെള്ള നിറമുള്ള മധുരപലഹാരങ്ങൾ നൽകുന്നത് വളരെ നല്ലതാണ്.


വൃശ്ചികം: അഈരാശിക്കാർക്ക് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള രാഖി കെട്ടിയാൽ ശുഭകരമായിരിക്കും.


ധനു: ധനു രാശിക്കാർക്ക് മഞ്ഞ അല്ലെങ്കിൽ സ്വർണ്ണ നിറത്തിലുള്ള രാഖി കെട്ടി അവർക്ക് മഞ്ഞ നിറമുള്ള മധുരപലഹാരങ്ങൾ നൽകുക. ഇത് സഹോദരന്റെ സമ്പത്ത് വർദ്ധിപ്പിക്കും.


Also Read: ക്ഷേത്രത്തിന് പുറത്തുനിന്ന് ദർശനം നടത്തുന്നതും ഫലപ്രദം


മകരം: ഈ രാശിക്കാർക്ക് നീല നിറത്തിലുള്ള രാഖി കെട്ടുക.


കുംഭം: ഈ രാശിക്കാർക്ക് അവരുടെ സഹോദരിമാർ നീല നിറമുള്ള രാഖി തിരഞ്ഞെടുത്താൽ അവരുടെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും.


മീനം: മീനം രാശിക്കാർക്ക് മഞ്ഞയോ സ്വർണ്ണമോ കലർന്ന മനോഹരമായ രാഖി കെട്ടുന്നത് ശുഭകരമായിരിക്കും. രക്ഷാബന്ധൻ ദിനത്തിൽ സഹോദരിമാർ ഈ ആളുകൾക്ക് ഇവർക്ക് മഞ്ഞ നിറമുള്ള മധുരപലഹാരങ്ങൾ നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക