എല്ലാ വീടുകളിലും ഉണ്ടാകുന്ന ചെടിയാണ് തുളസി. ലക്ഷ്മിദേവിയുടെ രൂപമായിട്ടാണ് തുളസിയെ (Tulsi) കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ദേവിയെ ആരാധിക്കും പോലെയാണ് തുളസിച്ചെടിയേയും ആരാധിക്കുന്നത്.   പവിത്രമായ തുളസിച്ചെടി വീട്ടിൽ വച്ചുപിടിപ്പിക്കുന്നത് വീട്ടിൽ പോസിറ്റീവിറ്റി (Positivity) ഉണ്ടാകുന്നതിന് ഉത്തമമാണ്.  കുളികഴിഞ്ഞ് തുളസി ചെടിക്ക് തീർത്ഥം സേവിക്കുകയും  വൈകുന്നേരം തുളസിച്ചെടിക്ക് മുന്നിൽ വിളക്ക് കത്തിച്ച് വയ്ക്കുന്നതും എന്നിങ്ങനെയുള്ള നിയമങ്ങൾ  എല്ലാം എല്ലാ ഹിന്ദു കുടുംബത്തിലെ അംഗങ്ങളും ചെയ്യുന്നുണ്ട്.   എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, തുളസി ചെടിയേ എത്ര ഭംഗിയായി വൃത്തിയായി നാം പരിപാലിച്ചാലും ചിലസമയം ഈ ചെടി ഉണങ്ങിപ്പോകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ മനസിലും ഈ ചോദ്യം തീർച്ചയായും ഉണ്ടാകും എന്തെന്നാൽ ബാക്കിയെല്ലാ ചെടികളും ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നു എന്നാൽ തുളസിമാത്രം എന്തുകൊണ്ട് ഉണങ്ങുന്നു (Dried Tulsi Plant)? ഇക്കാര്യത്തിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടാകുമോയെന്ന് എനിക്കറിയില്ല എങ്കിലും തുളസിച്ചെടി ഉണങ്ങുന്നതോ അല്ലെങ്കിൽ കരിയുന്നതോ വരാൻ പോകുന്ന എന്തോ അപകടത്തിന്റെ സൂചനയാണ് എന്നാണ്.  അതേ നിങ്ങളുടെ വീട്ടിൽ ബാൽക്കണിയിലോ മുറ്റത്തോ വച്ചിരിക്കുന്ന തുളസിച്ചെടി പെട്ടെന്ന് ഉണങ്ങുകയോ കരിയുകയോ ചെയ്താൽ സൂക്ഷിക്കണം നിങ്ങളുടെ വീട്ടിൽ എന്തോ അപകടം വരാൻ പോകുകയാണെന്നതിന്റെ സൂചനയാണിത്.     


Also Read: ആഴ്ചയിലെ ഈ ദിവസം Hair Cut ചെയ്യുന്നത് ശുഭകരം 


തുളസി ഉണക്കുന്നത് അപകട സൂചനയാണ്


തുളസി ചെടി ഉണങ്ങുകയോ കരിയുകയോ ചെയ്യുന്നത് ദോഷകരമായ അടയാളമാണെന്ന് ഹിന്ദുമത ഗ്രന്ഥങ്ങളിലും തിരുവെഴുത്തുകളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. തുളസിച്ചെടി വളർത്തുന്ന ഏതൊരു വീട്ടിലും എന്തെങ്കിലും പ്രശ്നമുണ്ടാകാൻ പോകുകയാണെങ്കിൽ അതിന്റെ ആഘാതം ആദ്യം തുളസിച്ചെടിക്ക് ഉണ്ടാകുകയും അതിന്റെ ഫലമായി തുളസി വരണ്ടുപോകുമെന്നാണ് വിശ്വാസം. ഇതുകൂടാതെ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളോ പ്രതിസന്ധികളോ ആ വീട്ടിൽ വരാൻ പോകുകയാണെങ്കിൽ അവിടെ ആദ്യം ലക്ഷ്മിയുടെ രൂപത്തിലുള്ള തുളസിയ്ക്കാണ് കേട് സംഭവിക്കുന്നത്.  ശേഷം അവിടം ദാരിദ്ര്യത്തിന്റെയും അശാന്തിയുടെയും കഷ്ടതയുടെയും ഇടമായി മാറാറുണ്ട്.  


ഇതുകൂടാതെ തുളസി ചെടി വരളുന്നത് ബുധനുമായും ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷമനുസരിച്ച് ബുധന്റെ നിറം പച്ചയാണ് ഇത് മരങ്ങളുടെയും സസ്യങ്ങളുടെയും ഘടകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല മറ്റ് ഗ്രഹങ്ങളുടെ നല്ലതും ചീത്തയുമായ ഫലങ്ങളും ബുധൻ വ്യക്തിയിലേക്ക് പകരുന്നു. ഏതെങ്കിലുമൊരു ഗ്രഹം ദോഷകരമായ ഫലങ്ങൾ നൽകാൻ പോകുന്നുവെങ്കിൽ അത് തുളസി പ്ലാന്റ് ഉൾപ്പെടെയുള്ള ബുധനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും.


Also Read: ശത്രുദോഷത്തിന് പരിഹാരം ഈ വഴിപാടുകൾ 


ഉണങ്ങിയതോ വാടിപ്പോകുന്നതോ ആയ തുളസി ചെടി വീട്ടിൽ സൂക്ഷിക്കുന്നത് ദോഷകരമാണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ഉണങ്ങിയ തുളസിയേ ഒരു നദിയിലേക്ക് ഒഴിക്കിവിടുകയും പകരം മറ്റൊന്ന് നടുകയും ചെയ്യണം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.