Vastu Tips: മഴക്കാലത്ത് വീടുകളിൽ നാം പലപ്പോഴും കാണുന്ന ഒന്നാണ് ഈ പഴുതാര. പല സ്ഥലങ്ങളിൽ ഇതിനെ ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുമുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതാണ്. ഇവയുപയോഗിച്ചാണ്  ഇരയെ പിടിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് ബിസിനസിൽ അഭിവൃദ്ധി, അറിയാം ഇന്നത്തെ രാശിഫലം!


മഴയില്ലാത്തപ്പോൾ വീടിന്റെ ഏതെങ്കിലും ഭാഗത്ത്‌ നിങ്ങൾ പഴുതാരയെ കണ്ടാൽ അതിന്‌ വാസ്തു ശാസ്ത്രമനുസരിച്ച് വ്യത്യസ്ത അർത്ഥമുണ്ട്.  അതായത്  ഒരു പഴുതാരയെ പെട്ടെന്ന് കാണുന്നത് ഭാഗ്യത്തെയും നിർഭാഗ്യത്തെയും സൂചിപ്പിക്കുന്നു എന്നർത്ഥം.


വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ രാഹുവിന്റെ പ്രതീകമായിട്ടാണ് പഴുതാരയെ  കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ നിങ്ങൾ വീട്ടിനുള്ളിൽ കണ്ടാൽ കൊല്ലരുത് പകരം വീടിന് പുറത്തേക്ക് എടുത്ത് കളയുക. പഴുതാരയെ കൊല്ലുന്നത് ഒരാളുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം ദുർബലമാക്കുമെന്നാണ്‌ പൊതുവെ പറയുന്നത്.  കൂടാതെ ഇത് ജാതകരിൽ അശുഭകരമായ സ്വാധീനം ചെലുത്തുന്നുവെന്നും പറയപ്പെടുന്നു. പഴുതാരയെ കാണുന്നത്  ശുഭമോ അശുഭമോ അറിയാം...


Also Read: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും


പൊതുവെ വീടിന്റെ ഏത് ഭാഗത്തും പഴുതാരകളെ കാണാറുണ്ട്. എന്നാൽ ചില സ്ഥലങ്ങളുണ്ട്‌ അവിടെ പഴുതാരയെ കാണുന്നത് അത്ര നല്ലതല്ല.  അതുപോലെ വീട്ടിലെ തറയിലൂടെ പഴുതാരകൾ ഇഴയുന്നത് കണ്ടാൽ വീടിന് വാസ്തു വൈകല്യമുണ്ടെന്നാണ് അർത്ഥം.  അതുപോലെ തന്നെ പഴുതാരയെ അടുക്കളയിൽ കാണുന്നതും വാസ്തു ദോഷമാണ്. ഈ ഭാഗങ്ങളിൽ ഇവയെ കണ്ടാൽ കൊല്ലാതെ പുറത്തേക്ക് എടുത്തെറിയണമെന്നാണ് പറയുന്നത്.  


വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ വീടിന്റെ പ്രധാന വാതിലിൻറെ ഉമ്മറപ്പടിയിലും ടോയ്‌ലറ്റിലും കോണിപ്പടികളിലും പഴുതാരകൾ ഇഴഞ്ഞു നീങ്ങുന്നത് കാണുന്നത് രാഹു ദുർബലനാണ് എന്നതിന്റെ ലക്ഷണമാണെന്നാണ്. അതുപോലെ പഴുതാര തലയിൽ വീഴുന്നതും രാഹു ബലഹീനനായതുകൊണ്ടാണ് എന്നാണ് പറയുന്നത്. ഇതുമാത്രമല്ല വരും കാലങ്ങളിൽ എന്തെങ്കിലും അസുഖം ബാധിക്കുമെന്ന സൂചനയും ഇതിൽ നിന്നും ലഭിക്കുന്നു. 


Also Read: ദീപാവലിക്ക് മുൻപ് മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഇനി വെച്ചടി വെച്ചടി കയറ്റം മാത്രം!


ഇതിന്റെ അർത്ഥം പഴുതാരയെ വെറും ദൗർഭാഗ്യമായി മാത്രം കാണണം എന്നല്ല.  പഴുതാര ഭാഗ്യത്തിന്റെയും സൂചന നൽകാറുണ്ട്.  വീട്ടിലെ പൂജാമുറിയിൽ പഴുതാരയെ കാണുന്നത് സൗഭാഗ്യമായിട്ട് കണക്കാക്കുന്നു.  അതുപോലെ വീടിനുള്ളിൽ ഒരു പഴുതാരയെ കാണുകയും ശേഷം അത് പെട്ടെന്ന്   അപ്രത്യക്ഷമാകുകയും ചെയ്താൽ അതിനർത്ഥം  നിങ്ങളുടെ കാര്യങ്ങൾ പൂർത്തിയാകാൻ പോകുന്നുവെന്നാണ്. വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ ചത്ത പഴുത്തറയെ കണ്ടാൽ നിങ്ങൾ മനസിലാക്കുക എന്തോ വലിയ ദുരന്തം ഒഴിവായിയെന്ന്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.