Basant Panchami 2023: വസന്തപഞ്ചമിയ്ക്ക് ഇക്കാര്യങ്ങള്‍ ചെയ്യുന്നത് കുട്ടികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് പുരോഗതി നല്‍കും
Basant Panchami 2023: സരസ്വതി ദേവിയുടെ കൃപ കുടികൊള്ളുന്ന വ്യക്തി ജീവിതത്തില്‍ വിജ്ഞാനം, സംഗീതം, വിദ്യാഭ്യാസം, കല എന്നീ മേഖലകളിൽ വിജയം നേടുമെന്നാണ് വിശ്വാസം.
Basant Panchami 2023: ഹൈന്ദവ വിശ്വാസമനുസരിച്ച്, സരസ്വതി ദേവിയെ പഠനത്തിന്‍റെയും അറിവിന്‍റെയും ദേവത എന്നാണ് വിളിക്കുന്നത്. ദേവിയെ ആരാധിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് വിജയം ലഭിക്കും എന്നാണ് വിശ്വാസം.
ഈ വര്‍ഷം ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടൊപ്പമാണ് വസന്തപഞ്ചമിയും ആഘോഷിക്കുന്നത്. വസന്തപഞ്ചമി എന്നറിയപ്പെടുന്ന സരസ്വതി പൂജാ ദിനത്തില്‍ ദേവി സരസ്വതിയെ വിധിപ്രകാരം ആരാധിക്കുന്നു. സരസ്വതി ദേവിയുടെ കൃപ കുടികൊള്ളുന്ന വ്യക്തി ജീവിതത്തില്‍ വിജ്ഞാനം, സംഗീതം, വിദ്യാഭ്യാസം, കല എന്നീ മേഖലകളിൽ വിജയം നേടുമെന്നാണ് വിശ്വാസം.
വസന്തപഞ്ചമിയ്ക്ക് സരസ്വതി ദേവിയെ ആരാധിക്കുന്ന ആചാരം പുരാതന കാലം മുതൽ നിലവിലുണ്ട്, നിങ്ങളുടെ കുട്ടിക്ക് പഠിക്കാൻ താൽപ്പര്യമില്ല അല്ലെങ്കില്‍ പഠനത്തില്‍ പിന്നോട്ടാണ് എങ്കില്‍ ഈ ദിവസം സരസ്വതി പൂജ ചെയ്യുന്നത് ഉറപ്പാക്കുക. ഇതോടൊപ്പം സരസ്വതി മാതാവിനെ ആരാധിക്കുന്നതും ഗുണം ചെയ്യും.
Also Read: Basant Panchami 2023: വസന്ത പഞ്ചമിയ്ക്ക് ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരാം, ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാകും
വസന്തപഞ്ചമി ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
വസന്തപഞ്ചമിയ്ക്ക് രാവിലെ കുളിച്ച് മഞ്ഞയോ വെള്ളയോ നിറത്തിലുള്ള വസ്ത്രം ധരിക്കുക.
സരസ്വതി ദേവിയുടെ ചിത്രം പൂജാമുറിയില്‍ വയ്ക്കുകയും ദേവിയ്ക്ക് മഞ്ഞയോ വെളുത്തതോ ആയ പൂക്കൾ അർപ്പിക്കുകയും ചെയ്യുക.
നിങ്ങളുടെ കുട്ടി പഠനകാര്യത്തില്‍ തത്പര്യം കാട്ടുന്നില്ല എങ്കില്‍ ഈ ദിവസം പച്ച നിറത്തിലുള്ള പഴങ്ങള്‍ ദേവിയ്ക്ക് സമര്‍പ്പിക്കുക.
ഈ ദിവസം കൊച്ചു കുട്ടികളുടെ നാവില്‍ തേന്‍ കൊണ്ട് ഓം എഴുതുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ കുട്ടിയ്ക്ക് കൂടുതല്‍ അറിവ് നേടുവാന്‍ സാധിക്കും എന്നാണ് വിശ്വാസം.
ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഇന്ന് അന്നം നല്‍കി തുടങ്ങുന്നത് ഉത്തമമാണ്.
ഈ ദിവസം, വിദ്യാർത്ഥികൾ അവരുടെ പുസ്തകങ്ങളിൽ മഞ്ഞ കവർ ഇടുകയും അതിൽ തിലകം തൊടുകയും വേണം.
പുസ്തകങ്ങൾ, പേന, സംഗീതോപകരണങ്ങൾ തുടങ്ങിയവ സരസ്വതി ദേവിയുടെ മുന്‍പില്‍ അര്‍പ്പിക്കുക.
ഇന്ന് വിദ്യാരംഭം കുറിയ്ക്കാനും ഉത്തമ ദിവസമാണ്.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...