Shani Sade Sati Impact: വേദ ജ്യോതിഷത്തിൽ ശനി ഗ്രഹത്തെ ദോഷകരമായ ഗ്രഹമായി കണക്കാക്കുന്നു. കാരണം ഏഴരശനി അല്ലെങ്കിൽ ശനിദശ ബാധിച്ച ആളുകൾക്ക് ജീവിതത്തിൽ വളരെ മോശം ഫലങ്ങളായിരിക്കും ലഭിക്കുക. എന്നാൽ ശനി ദേവൻ കർമ്മ ദാതാവും ന്യായാധിപനുമാണ്. അതായത്, ഒരു വ്യക്തിക്ക് അവന്റെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ശുഭഫലങ്ങളും അശുഭഫലങ്ങളും ശനി നൽകുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും മന്ദഗതിയിലുള്ള ചലനമാണ് ശനിയുടേത്. ഇതുമൂലം ശനിദേവന്റെ ശുഭവും അശുഭകരവുമായ ഫലം വളരെക്കാലം നിലനിൽക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനി ഇപ്പോൾ കുംഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ 4 വരെ ഈ വിപരീത ദിശയിലുള്ള സഞ്ചാരം തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർ കുറച്ച് ദിവസത്തേക്ക് കൂടുതൽ ജാഗ്രത പാലിക്കണം. അത് ഏതൊക്കം രാശികൾ ആണെന്ന് നമുക്ക് നോക്കാം.


ഈ രാശിക്കാർക്ക് അർദ്ധരാശിയുടെ അശുഭഫലമുണ്ട്. ശനിയുടെ അർദ്ധരാശി നീണ്ടുനിൽക്കുമ്പോൾ അത് മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ശനി വക്ര​ഗതിയിൽ സഞ്ചരിക്കുന്നതുമൂലം മീനരാശിക്കാർക്ക് വേദനാജനകമായ സമയമാണിത്. മറുവശത്ത്, കുംഭം രാശിക്കാർക്ക് രണ്ടാം ഘട്ടവും മകരം രാശിക്കാർക്ക് ഏഴര ശനിയുടെ മൂന്നാം ഘട്ടവും നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ കുറച്ച് ദിവസത്തേക്ക് കൂടുതൽ ജാഗ്രത പാലിക്കണം. നഷ്ടത്തിന്റെ സാധ്യത നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഏതെങ്കിലും കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ എല്ലാ വശങ്ങളും പരിഗണിക്കേണ്ടത് ആവശ്യമാണ്. പണം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും.


Also Read:  Sawan Month Horoscope: ജൂലൈ 4 മുതൽ ശ്രാവണ മാസം ആരംഭിക്കുന്നു; ഈ രാശിക്കാർ വളരെ ശ്രദ്ധിക്കണം


ശനിയുടെ വിപരീത ദിശയിലുള്ള സഞ്ചാരം കാരണം ശനിദശയുടെ വേദനാജനകമായ ഘട്ടം കർക്കടകത്തിലും വൃശ്ചിക രാശിയിലും തുടരുന്നു. നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണ അധികമുണ്ടാകില്ല. അതിനാൽ നിങ്ങളുടെ മിക്ക ജോലികളിലും പരാജയപ്പെടും. കർക്കടക രാശിക്കാരുടെ ജാതകത്തിൽ എട്ടാം ഭാവത്തിലും വൃശ്ചിക രാശിക്കാരുടെ ജാതകത്തിൽ നാലാം ഭാവത്തിലും ആണ് ശനി ദേവൻ. വിദ്യാർത്ഥികൾക്ക്, ഈ സമയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം നിങ്ങൾ നിരാശരായേക്കാം.


പരിഹാരങ്ങൾ


- ശനി ദേവനെ പ്രീതിപ്പെടുത്താൻ എല്ലാ ശനിയാഴ്ചകളിലും ആൽമരത്തിന്റെ ചുവട്ടിൽ എണ്ണ വിളക്ക് കത്തിക്കുക.
- ശനിയാഴ്ച ദിവസങ്ങളിൽ ശനിദേവന്റെ ക്ഷേത്രം സന്ദർശിക്കുകയും ശനി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
- ശനിയാഴ്ച പാവപ്പെട്ടവർക്ക് കടുകെണ്ണയും ഉഴുന്ന് പരിപ്പും ദാനം ചെയ്യുക.
- ശനിയുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ തുടർച്ചയായി ജപിക്കുക.
- ദരിദ്രനും നിസ്സഹായനുമായ ആരെയും വേദനിപ്പിക്കരുത്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.