അന്നപൂർണ്ണേശ്വരിയെ പ്രാർത്ഥിക്കൂ ദാരിദ്ര്യദുഖം അകറ്റൂ
അന്നപൂര്‍ണ്ണേശ്വരി ദേവീ ശ്ലോകം നിത്യവും അല്ലെങ്കില്‍ പൗര്‍ണ്ണമി നാളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യവും പട്ടിണിയും അകലുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പാർവ്വതി ദേവിയുടെ വേറൊരു രൂപമാണ് അന്നപ്പൂർണ്ണേശ്വരി. ആഹാരത്തിന്റെ ദേവതയെന്നാണ് അന്നപൂര്‍ണ്ണേശ്വരിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ 'അന്നപൂര്‍ണ്ണേശ്വരി ദേവീ ശ്ലോകം' നിത്യവും അല്ലെങ്കില്‍ പൗര്‍ണ്ണമി നാളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യവും പട്ടിണിയും അകലുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അന്നപൂർണ്ണേശ്വരി ദേവി ശ്ലോകം
അന്നപൂര്‍ണ്ണാം സദാപൂര്‍ണ്ണാം
പാര്‍വ്വതീര്‍ പര്‍വ്വ പൂജിതാം
മഹേശ്വരീരം ഋഷഭാരൂഢാം
വന്ദേ ത്വം പരേമശ്വരീം
Also Read: Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..
സമൃദ്ധമായി ആഹാരം നല്‍കുന്ന, സുഖേഭാഗങ്ങളില്‍ വിരാജിക്കുന്ന, പര്‍വ്വതരാജന്റെ മകൾ, പൗര്‍ണ്ണമിനാളില്‍ വണങ്ങുന്ന, മഹേശ്വരന്റെ പത്‌നിയെ, ഋഷഭവാഹനത്തില്‍ സഞ്ചരിക്കുന്ന, ദേവാദിദേവന്മാര്‍ക്ക് നേതൃത്വമേകുന്ന അമ്മേ അനുഗ്രഹിക്കണേ എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.