മന്ത്രങ്ങളില്‍ സര്‍വശ്രേഷ്ഠമായ ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം എന്നത് നാം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. സാധാരണയായി ഏതു കുലത്തില്‍ അതായത് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശ്രൂദന്‍ എന്നിവയിൽ ഏതിലായാലും, ജനിച്ചവരുമാകട്ടെ കാലം, ദേശം, അവസ്ഥ എന്നിങ്ങനെയുള്ള ഒരു ഉപാധികളെയും ലംഘിക്കാതെ ഗായത്രി മന്ത്രം ജപിക്കാന്‍ അവകാശമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ തന്നെയാണ്.  ഗായത്രീ ഛന്ദസ്സില്‍ ആണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്.  ഈ മഹാമന്ത്രത്തിന്റെഅടിസ്ഥാനമായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.  സൂര്യദേവനോടുള്ള അഭ്യര്‍ഥനയായതിനാല്‍ ഇതിന് സാവിത്രി മന്ത്രം എന്നൊരുപേരുകൂടിയുണ്ട്. 


Also Read: Tips: വീട്ടിൽ വളർത്തുന്ന തുളസിച്ചെടി ഉണങ്ങിയാൽ, സൂക്ഷിക്കുക എന്തോ അപകടം വരാൻ പോകുന്നു!


ഹിന്ദു വിശ്വാസപ്രകാരം ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാന്‍. അതും കുളികഴിഞ്ഞു ജപിക്കുന്നത് അത്യുത്തമം. അല്ലെങ്കിൽ ദന്തശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. ഈ മന്ത്രം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം എന്നതാണ്.  


ഗായത്രി മന്ത്രം


ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്


സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാതാണ് പ്രാര്‍ത്ഥനയുടെ സാരം. 'ഗായന്തം ത്രായതേ ഇതി ഗായത്രി' അതായത് ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് ഗായത്രി എന്നാണ് അർത്ഥം.


Also Read: ശത്രുദോഷത്തിന് പരിഹാരം ഈ വഴിപാടുകൾ


അഷ്ടസിദ്ധികള്‍


വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികളും നേടിത്തരുമെന്നാണ്.  അഷ്ടസിദ്ധികൾ എന്നുപറയുന്നത് അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ്. 


അണിമ അതായത് 'ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവ്'.
മഹിമ അതായത് 'ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവ്'.
ലഘിമ അതായത് 'ഭാരമില്ലാത്തവനായി മാറാനുള്ള കഴിവ്'.
ഗരിമ അതായത് 'ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവ്'.
ഈശിത്വം അതായത് 'ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവ്;.
വശിത്വം അതായത് 'എല്ലാവരേയും വശീകരിക്കാനുള്ള കഴിവ്'.
പ്രാപ്തി അതായത് 'മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്ത വസ്തുക്കളെ സ്പര്‍ശിക്കാന്‍ ഉള്ള കഴിവ്'.
പ്രകാശ്യം- അതായത് 'ഭൂമിയുടെ ഉള്ളിലേക്ക് അന്തര്‍ന്താനം ചെയ്യാനും ആഗ്രഹിക്കുമ്പോള്‍ പുറത്തേക്കുവരാനും ഉള്ള കഴിവ്'.


Also Read: ശത്രു ദോഷം മാറാൻ ദുർഗ്ഗാദേവിയെ ഭജിക്കുന്നത് ഉത്തമം


ഗായത്രീമന്ത്ര ജപഫലം


ഗായത്രിമന്ത്രം ജപിക്കുന്ന എണ്ണത്തിനനുസരിച്ച് വ്യത്യയസ്ത ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. നിഷ്‌കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നുവെന്നാണ് വിശ്വാസം. 1008 ചുവന്ന മലര്‍കൊണ്ട് ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തുമെന്നാണ്.  അതുപോലെ 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ പാപങ്ങളും ഒഴിയും.  ഇനി ദിവസവും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും.  ഇത് രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധിയും, നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും. അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം എന്നൊക്കെയാണ് വിശ്വാസം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.